തുമ്പിയുമില്ല തുമ്പയുമില്ല
ഓണപ്പൂക്കളുമറിയുന്നീല
ഉത്സവ മേളം ശീലയിൽ മാത്രം
ഉണ്ടോണങ്ങൾ പാഴ്ക്കഥ മാത്രം
തമിഴിൽ മല്ലിക ചെട്ടിപ്പൂക്കൾ
വിരുന്നു വന്നു കേരള മണ്ണിൽ
മത്സരമെല്ലാം മറുനാട്ടിൻ മലർ
കൊണ്ടൊരുക്കി മലനാട് ഇടനാട് തീരദേശം
ആരോ നൽകും പച്ചക്കറികൾ
പിച്ചകളായി കൈ നീട്ടുന്നോർ
നഞ്ചു കഴിച്ചു മരിക്കാൻ മാത്രം
പഞ്ഞം പൂണ്ടി മാമല നാടോ
തലമുറ മാറി താളം മാറി
കലി പൂണ്ടിപ്പോൾ മലയാളങ്ങൾ
ഭാഷകൾ വേഷവിധാനo മാറി
സംസ്ക്കാരത്തിൻ തന്ത്രികളറ്റു
നിലയില്ലാത്തൊരു കൂരിരുൾ മുറ്റി
മറന്നു പോയി മണ്ണിൻ ഗന്ധം
– സത്യ ഭായ്