വിശ്വാസമണികളിലെ
മിത്തുകൾ
വേർതിരിക്കാനുള്ള
മുറമല്ലേ ശാസ്ത്രം .
മിത്തിൻ മത്ത്
തലയ്ക്ക് പിടിക്കാമോ?
പേപ്പട്ടികളാകാമോ?
നാമധേയം നോക്കി
സത്യത്തിനു നേരെ
വാളോങ്ങാമോ?
മിത്തുകൾ നീക്കം ചെയ്ത
വിശ്വാസമണികൾ തൻ
ആഹാരമല്ലേ
ആരോഗ്യത്തിന്
ഹാനികരമല്ലാത്തത് ?
ഭാവി തലമുറതൻ
മുട്ടകൾ വിരിയാനുള്ള
ചൂട് പകരുന്ന
പിടക്കോഴിയല്ലേ
ശാസ്ത്രം ശാസ്ത്രം .
വിശ്വാസത്തിൻ്റെ
സന്തതികൾ തന്നെയല്ലേ
“ഹൂറി” യും അപ്സരസും !?