• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, March 9, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

നടനയാഗം – കഥാ സമാഹാരം – മണി മുതുതല

Nadanayagam - Mani Muthuthala - Pusthakaaswaadanam By Syamala Haridas Palakkad

Syamala Haridas Palakkad by Syamala Haridas Palakkad
March 8, 2026
നടനയാഗം – കഥാ സമാഹാരം – മണി മുതുതല
62
VIEWS
Share on FacebookShare on WhatsappShare on Twitter

നടനയാഗം – കഥാ സമാഹാരം – മണി മുതുതല
പ്രസാധകർ – Ivory Books
വില: ₹200.00.

പുസ്തകാസ്വാദനം – ശ്യാമള ഹരിദാസ്.

മലയാള ചെറുകഥാ സമാഹാരത്തിലെ സവിശേഷമായ ഒരു അനുഭൂതിമണ്ഡലമാണ് മണി മുതുതലയുടെ “നടനയാഗം”. ലളിതമായ യഥാർത്ഥ ജീവിതത്തിൽ നിന്നും പ്രപഞ്ചത്തിലേതായ അനുഭവങ്ങളെയും നേർക്കാഴ്ചകളേയും അടർത്തിയെടുത്ത് തനതായ ആശയങ്ങൾ ഉൾക്കൊള്ളിച്ച് വായനക്കാരുടെ മനസ്സിനെ കുളിർപ്പിക്കുകയും തപിപ്പിക്കുകയും ചെയ്യുന്നതാണ് “നടനയാഗം” എന്ന ഈ കൃതി.

ഉദാത്തമായലാളിത്യം കൊണ്ട് കഥാകൃത്തിൻ്റെ ഈ കൃതി മറ്റുള്ളവരെ ആകർഷിക്കാൻ പര്യാപ്തമാണ്. ഇതിലെ ഓരോ രചനയും ലളിതകല്പനകളലൂടേയും അനവദ്യ സുന്ദരമായ സാഹിത്യ ഭംഗിയിലൂടേയും കഥയിൽ തനതുഭാവുകത്വം സൃഷ്ടിച്ചിരിക്കുന്നു.

കഥാകൃത്തിൻ്റെ ഓരോ കഥയും നൽകുന്ന ആശയവും സന്ദേശവും മനോഹരമാണ്. മനസ്സും ഭാവനയും ഒരേപോലെ ഉണർത്തുന്ന ഈ പുസ്തകം ഏറെ ആസ്വാദ്യകരമാണ്.

വാക്കുകളുടെ ചിട്ടയായ ക്രമീകരണവും മികച്ച ആഖ്യാനശൈലിയും ചാരുതയേറിയ ആശയങ്ങൾകൊണ്ടും സ്വന്തം ഭാവനയിലുള്ള ഒരു സന്ദർഭത്തെ മനോഹരമായി ചിത്രീകരിച്ചിരിക്കയാണ് മണി മുതുതല.

വിവിധ ലോകങ്ങൾ.. ഒരുപാട് ജീവിതങ്ങൾ..
അനുഭവങ്ങൾ.. അനുഭൂതികൾ.. സംഭവങ്ങൾ.. സന്ദർഭങ്ങൾ… അനർഘനിമിഷങ്ങൾ എന്നിവയിൽ കൂടിയുള്ള യാത്രയാണ് ‘നടനയാഗം.’

ഒരു സംഭവത്തേയോ, രംഗത്തെയോ, വികാരത്തേയോ, സ്നേഹത്തേയോ, തമ്മിലുള്ള ഏകാഗ്രത നഷ്ടപ്പെടാതെ അത്യധികം ശ്രദ്ധയോടെയാണ് കഥാകൃത്ത് ഇതിവിടെ ആവിഷ്ക്കരിച്ചിരിക്കുന്നത് .

വൈവിധ്യമായ മാനസിക സംഘർഷങ്ങൾ, ജീവിത വ്യവഹാരങ്ങൾ , സ്നേഹത്തിൻ്റെ വ്യത്യസ്ത മുഖങ്ങൾ, വേദന അനുഭവിക്കുന്ന മനസ്സുകളിൽ അനുഭൂതി തുടിക്കുന്ന മധുര സ്മരണകൾ, ജീവിതത്തിൻ്റെ വഴിത്താരയിൽ മുട്ടി നിൽക്കുന്ന പ്രതീക്ഷകളും പ്രതീക്ഷാഭംഗങ്ങളും കണ്ണുനീരും ചിരിയും പ്രത്യാശയുമുതിർത്ത എത്രയോ ചിത്രങ്ങൾ.

ശ്രീ വി. ടി മാഷ് അവതാരികയിൽ സൂചിപ്പിച്ചതുപോലെ ” ലോകം സുന്ദരമായി തോന്നുമെങ്കിലും കാഴ്ചക്കപ്പുറം പുഞ്ചിരി പൂശി വെച്ച കരച്ചിലാണ് മണി മുതുതല ഇവിടെ വരച്ചു കാട്ടുന്നത്.”

‘ആർദ്രമാനസങ്ങളിലേ പോസ്റ്റ്മാർട്ടം’ എന്ന കഥയിൽ മനസ്സിനെ ഏറെ സ്പർശ്ശിച്ചതും ഹൃദയത്തെ തൊട്ടുണർത്തുന്നതുമാണ് വിശാൽ അലക്സാണ്ടറും വരലക്ഷ്മിയുമായുള്ള ബന്ധം.

ഗതകാല പ്രണയത്തിൻ്റെ നഷ്ടപ്പെട്ടുപോയ അനുരാഗത്തിൻ്റെ സ്മരണകൾ അനുരണം ചെയ്യുന്ന ഓർമ്മകളുടെ സ്പന്ദനമുള്ള കാലത്തിൻ്റെ ആഴമുള്ള കഥയാണിത്.

കഥാവികാസത്തിൽ നമുക്ക് പരിചിതമല്ലാത്ത യുദ്ധഭൂമിയിൽ കഥാകൃത്ത് നമ്മെ കൂടെ കൂട്ടുന്നുണ്ട്.

“കൊടുമ്പിരികൊണ്ട യുദ്ധത്തിൽ തലങ്ങും വിലങ്ങും യുദ്ധവിമാനങ്ങളുടെ ഇരമ്പൽ. ബോംബുകൾ വർഷിച്ചു പുക പൊങ്ങുമ്പോൾ ഉയരുന്ന കൂട്ടനിലവിളികൾ. നിത്യ സംഭവങ്ങൾ…. പ്രവർത്തിക്കാൻ കഴിയാതെ പോയ ഹോസ്പിറ്റലുകൾ. അടഞ്ഞുപോയ മാർക്കറ്റുകൾ.,.. ഞെട്ടിയുണരുന്ന രാവുകൾ..”

ക്ഷണം നിരസിച്ച മരണം അനാഥ ജന്മത്തിൻ്റെ വേഷത്തിൽ അവളെ മാത്രം ബാക്കിയാക്കുന്ന എഴുത്തിൻ്റെ കൈവഴക്കം ഒരു സിനിമ കാണുന്ന നിമിഷങ്ങളെ എനിക്കു സമ്മാനിച്ചു എന്നു പറയട്ടെ. വളരെയധികം ഹൃദയവേദനയോടെ മാത്രമേ ഈ കഥ വായിക്കാൻ കഴിയു.

‘വൃദ്ധമാനസം’ എന്ന കഥയിൽ ലങ്കയിലെ ജാഫ്ന മുനമ്പിലെ എലിഫന്റ് പാസില് തമിഴ് പുലികൾ വെച്ച കുഴിബോംബ് നിർവ്വീകാര്യമാക്കുമ്പോൾ മേജർ അർജ്ജുനന് അപകടം സംഭവിക്കുകയും ഒരു കാലും രണ്ടു കണ്ണും നഷ്ടപ്പെട്ട അർജ്ജുനനും ഉറ്റ സുഹൃത്ത് മമ്മദും തമ്മിലുള്ള അതിവൈകാരികത, മതചിന്തകളുടെ കാലത്ത് മനുഷ്യൻ എങ്ങനെയാവാം എന്നു വളരെ വ്യക്തമാക്കി, ഒറ്റപ്പെടുന്നവരുടെ വേദനയും നിസ്സഹായാവസ്‌ഥയും ഭാഷാലാവണ്യത്തോടെ ഈ കഥയിൽ കൂടി രചയിതാവ് അവതരിപ്പിച്ചിരിക്കുന്നത് വായനയേ അതിശയിപ്പിക്കുന്നു.

‘ചാമ്പക്കടവ് സ്കൂൾ’ എന്ന കഥ വളരെ കാലിക പ്രസക്തിയുള്ളതും ഇന്നിൻ്റെ ഒരു നേർരേഖ കൂടിയാണ്. ഇന്ന് സാധാരണയായി നടന്നു കൊണ്ടിരിക്കുന്ന വാർത്തയേ അതിൻ്റെ പദലാളിത്യം ഒട്ടും ചോർന്നു പോകാത്ത വിധത്തിൽ തന്നെ കഥാകൃത്ത് ഭംഗിയായി അവതരിപ്പിച്ചു.

‘കണാരൻ മൂത്താര്’ എന്ന കഥയിൽ തെറ്റു ചെയ്യാതെ ശിക്ഷ അനുഭവിക്കേണ്ടി വന്ന ഒരു മകൻ്റെയും ഒടുവിൽ തെറ്റു മനസ്സിലാക്കിയ പശ്ചാത്താപ വിവശനായ നാട്ടു പ്രചാപതിയായ അച്ഛൻ്റെ ദയനീയ ചിത്രവും തുടർസംഭവങ്ങളുമാണ്. ഒടുവിൽ ശങ്കർദാസിൻ്റെ സഖിയായ പ്രിയാദേവി ഈ കഥയിലെ നല്ലൊരു സന്ദേശമാണ്.

“എടുക്കാത്ത നാണയങ്ങൾ” എന്ന കഥയിലൂടെ ഭർത്താവിൻ്റെ ചേട്ടൻ്റെ ഉപദ്രവത്തിൽ നിന്നും രക്ഷപ്പെടാനായി ഭുവനേശ്വറിൽ നിന്നും സ്വന്തം മകനെ കൂടി അവിടെ ഉപേക്ഷിച്ചു വന്ന രുഗ്മണി കിഷൻ എന്ന വിധവയുടെ കഥയാണ്. നാടോടി സംഘം ഇട്ടുപോയ ഹർഷൻ എന്ന അനാഥ ബാലൻ അവളേയും മകനേയും രക്ഷിക്കുന്നതും അവർക്കൊരു ജീവിതം കൊടുക്കുന്നതും ആണ്. ഏറെ വായനാ സുഖം നൽകുന്ന ഈ കഥ സിനിമയായെങ്കിൽ എന്നു ഞാനും ആഗ്രഹിച്ചെങ്കിൽ അത് കഥ പറച്ചിലിൻ്റെ മിടുക്ക് തന്നെയാണ്.

‘നടനയാഗം’ എന്ന കഥയിൽ നൃത്തകലക്ക് ജീവിതം സമർപ്പിച്ച ശിവമൂർത്തിയുടേയും ആരതിയുടേയും മകൾ ഇന്ദുമുഖി, കുട്ടിക്കാലത്ത് തന്നെ ഉപേക്ഷിച്ച അമ്മയെ കണ്ടുമുട്ടുന്നത് ഒരു ഉത്തമ കലാ സൃഷ്ടിയാണ്….. വായിക്കാതെ പോകരുത് ഈ കഥയും…..

‘ദൈവം ചിരിക്കുമ്പോൾ’ എന്ന കഥയിൽ എട്ടുവയസ്സുകാരൻ ഗിരിക്കുട്ടൻ്റെ നിലവിളിയും പനിച്ചുകിടക്കുന്ന അവൻ്റെ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞു യാചിക്കുന്നതും കോവിഡ് ബാധിച്ച ചന്ദനമല്ലി ഗിരിക്കുട്ടനെ ഒറ്റക്കാക്കി ജില്ലാ ആശുപത്രിയിൽ വെച്ച് നിത്യതയുടെ മായാക്കൂടാരത്തിലേക്ക് മടങ്ങിയതും പരിതാപകരമായ അവസ്ഥയാണ്.തുടർന്ന് ഗിരിക്കുട്ടൻ്റെ ജീവിത പശ്ചാത്തലം കഥാകൃത്ത് വരച്ചു കാട്ടിയത് മനസ്സിനെ വല്ലാത്ത ഒരവസ്‌ഥയിലാക്കി എന്ന് പറയട്ടെ.

‘സ്നേഹവീണ’ എന്ന കഥയിൽ തേജുവും ദാസും ഭാർഗ്ഗവി അമ്മയുമെല്ലാം മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളാണ്. ആരോഗ്യം ക്ഷയിച്ച തേജസ്വിനിയെ ആശുപത്രിയിൽ ചികിത്സക്കായി കിടത്തുന്നതും അതിൽ
വിഷമിച്ച ദാസ് ഭ്രാന്തനായി അലയുന്നതും ആടിപ്പാടി പോകുന്നതും മനസ്സിനെ മഥിക്കുന്ന സംഭവമാണ്.

വളരെയധികം ആശയങ്ങളും ഭാവനാ സാമ്പത്തുമുള്ള കഴിവുള്ള വ്യക്തിയാണ് രചയിതാവ് എന്ന് ഈ ബുക്കിലെ ഓരോ കഥയും വിളിച്ചു പറയുന്നുണ്ട്. ഒറ്റവായനയല്ല, വീണ്ടും വായിക്കുകയും ഇതിലെ കഥാപാത്രങ്ങളെ മനസ്സിൽ നിന്നും പറഞ്ഞയക്കണം എന്നു കരുതിയാലും കഴിയാത്ത രീതിയിൽ ഇത്രയും നന്നായി എഴുതിയ കവിയും, സംഗീത സംവിധായകനുമായ രചയിതാവിൻ്റെ തൂലികയിൽ നിന്നും ഇനിയും ഒരുപാട് നല്ല രചനകൾ പൊട്ടി മുളക്കട്ടെ……

ഈ ബുക്കിന്‌ വളരെ മികച്ച രീതിയിൽ തന്നെ അവതാരിക എഴുതിയ വി. ടി. വാസുദേവൻ മാഷ് അവർകൾക്കും മണി മുതുതല സാറിനും എൻ്റെ മനസ്സു നിറഞ്ഞ അഭിനന്ദനങ്ങൾ.

– ശ്യാമള ഹരിദാസ്.

 

Previous Post

വനിതാ ദിനം – മാർച്ച് 8, 2026

Next Post

കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ

Related Rachanas

കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ
Niroopanam Syamala Haridas

കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ

March 8, 2026

കവിതാസമാഹാരം - ഉയിർത്തെഴുന്നേറ്റവൾ - ഒ. കെ. ശൈലജ. പ്രസാധകർ - സൃഷ്ടിപഥം വില: ₹120.00. പുസ്തകാസ്വാദനം - ശ്യാമള ഹരിദാസ്. ഇന്ന് ശൈലജ ടീച്ചറുടെ ഉയിർത്തെഴുന്നേറ്റവൾ...

നോവൽ – മനസ്സിനുള്ളിലെ പറുദീസ – ശ്യാമളാ ഹരിദാസ്
Niroopanam Mary Josey Malayil

നോവൽ – മനസ്സിനുള്ളിലെ പറുദീസ – ശ്യാമളാ ഹരിദാസ്

March 5, 2026

പുസ്തകാസ്വാദനം - മേരി ജോസി മലയിൽ പ്രസാധകർ - ലോറം പ്രസ്സ്. ഫോൺ നമ്പർ: 8089225509 (വാട്ട്സ്ആപ്പ് ) വില:250. ഒട്ടനവധി പുസ്തകങ്ങളുടെ അവതാരികയും ആസ്വാദനവും ചെറുകഥകളും...

വൻമതിലിൻ്റെ  നാട്ടിലൂടെ – ഒരു ചിത്രകാരൻ്റെ യാത്രാകുറിപ്പുകൾ
നിരൂപണം

വൻമതിലിൻ്റെ നാട്ടിലൂടെ – ഒരു ചിത്രകാരൻ്റെ യാത്രാകുറിപ്പുകൾ

October 21, 2024

വൻമതിലിൻ്റെ നാട്ടിലൂടെ - ഒരു ചിത്രകാരൻ്റെ യാത്രാകുറിപ്പുകൾ പുസ്തകാസ്വാദനം: മേരി ജോസി മലയിൽ എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് ആവശ്യത്തിലേറെ എന്നെ പുകഴ്ത്തി പറഞ്ഞത് കൊണ്ടാകാം സുജയുടെ ബന്ധുവായ...

ഇത് നമ്മടെ സെൽഫി – കൃഷ്ണ പൂജപ്പുര
നിരൂപണം

ഇത് നമ്മടെ സെൽഫി – കൃഷ്ണ പൂജപ്പുര

October 19, 2024

പുസ്തക ആസ്വാദനം: മേരി ജോസി മലയിൽ “ഇത് നമ്മടെ സെൽഫി”- കൃഷ്ണ പൂജപ്പുര. പ്രസാധകർ: മഷി ബുക്ക്സ്. എൻ്റെ ‘ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും’...

ഉള്ളൊഴുക്ക് – റിവ്യൂ
Niroopanam Mary Josey Malayil

ഉള്ളൊഴുക്ക് – റിവ്യൂ

July 6, 2024

ഉള്ള് ഉലച്ചു കളഞ്ഞ ഉള്ളൊഴുക്ക്. ലാലേട്ടൻ ഇല്ലാത്ത സിനിമ, പാട്ട്, ഡാൻസ്, തമാശകൾ, അടിപിടി, മീശ പിരിക്കൽ…... ഇതൊന്നുമില്ലാത്തതുള്ള സിനിമകൾ കാണാൻ എൻ്റെ കുടുംബത്തിലുള്ളവർ ഒരിക്കലും സമ്മതിക്കാത്തത്...

പ്രേമലു – റിവ്യൂ
നിരൂപണം

പ്രേമലു – റിവ്യൂ

March 4, 2024

ഹൈദരാബാദ് എന്നാൽ റാമോജി റാവു ഫിലിം സിറ്റി ഉള്ള സ്ഥലം എന്നത് മാത്രമായിരുന്നു എനിക്ക് ഈ സിറ്റിയെ കുറിച്ചുള്ള അറിവ്. എന്നാൽ ‘പ്രേമലു’ കണ്ടതോടെയാണ് ആ സിറ്റി...

Next Post
കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ

കവിതാസമാഹാരം - ഉയിർത്തെഴുന്നേറ്റവൾ - ഒ. കെ. ശൈലജ

POPULAR

ചില രഹസ്യങ്ങൾ

ചില രഹസ്യങ്ങൾ

August 10, 2023
അമ്മ

അമ്മ

July 5, 2023
സ്നേഹപൂർവ്വം ഹോ!ഹോ!ഹോ! അപ്പൂപ്പൻ

സ്നേഹപൂർവ്വം ഹോ!ഹോ!ഹോ! അപ്പൂപ്പൻ

January 1, 2024

ആദിപരാശക്തി മൂകാംബികേ

June 3, 2023
ഓർമ്മ ചെപ്പ്

ഓർമ്മ ചെപ്പ്

September 17, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • അനുസ്മരണം – കഥ 1
  • കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ
  • നടനയാഗം – കഥാ സമാഹാരം – മണി മുതുതല
  • വനിതാ ദിനം – മാർച്ച് 8, 2026
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397