• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, March 21, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

വനിതാദിനം – മാർച്ച് 8, 2024

Vanithaadinam, March 8, 2024 - Lekhanam By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
March 9, 2024
വനിതാദിനം –  മാർച്ച് 8, 2024
23
VIEWS
Share on FacebookShare on WhatsappShare on Twitter

ഇന്ന് നാല്പത്തി ഒമ്പതാമത് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോൾ, ഐക്യരാഷ്ട്രസഭ തീരുമാനിച്ച തീം ഇതാണ്. “സ്ത്രീകളിൽ നിക്ഷേപിക്കുക ; പുരോഗതി ത്വരിതപ്പെടുത്തുക. (Invest in women ; Accelerate progress)

സ്ത്രീകളുടെ കഴിവുകൾ തിരിച്ചറിയാനും ഓരോ പെൺകുട്ടിക്കും സുരക്ഷിതത്വവും ശാക്തീകരണവും അനുഭവപ്പെടുന്ന ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലാകട്ടേ ഈ ദിനം.

ഈ വനിതാദിനത്തിൽ ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത് എൻ്റെ ഭർതൃ സഹോദരൻ്റെ മകളും കാലടി സംസ്‌കൃതസർവ്വകലാശാലയിൽ പ്രൊഫസറും സിന്ഡിക്കേറ്റ് അംഗവുമായ ഡോ. ബിച്ചു എക്സ്. മലയിലിനെ കുറിച്ചാണ്.

പാരമ്പര്യത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും തീവ്രബോധം നന്നേ ചെറുപ്പത്തിൽ തന്നെ ഉൾക്കൊണ്ട് ജീവിതത്തിൽ ധീരമായ നിലപാടുകൾ എടുത്തിരുന്ന ഒരു അച്ഛൻ്റെ മകൾ!

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ സജീവം. ശ്രോതാക്കളെ പിടിച്ചിരുത്തുന്ന പ്രസംഗശൈലി, എഴുത്തിലും സാമൂഹിക പ്രവർത്തനത്തിലും മികവു തെളിയിച്ച വ്യക്തിത്വം. ഉത്തമ കുടുംബിനി.

കാലടി സംസ്കൃത സർവകലാശാല പ്രൊഫസർ, തുറവൂർ ക്യാമ്പസിൻ്റെ ഡയറക്ടർ, തകഴി സ്മാരകത്തിൻ്റെ വൈസ് ചെയർമാൻ, പുരോഗമനകലാ സാഹിത്യ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ, അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേർസ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറി, ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേർസ് അസോസിയേഷൻ്റെ ഭാരവാഹി, ആലപ്പുഴ ജില്ല ടേബിൾ ടെന്നീസ് അസോസിയേഷൻ്റെ പ്രസിഡന്റ്‌, ആലപ്പുഴ ജില്ല ഒളിമ്പിക്സ് അസോസിയേഷൻ്റെ വൈസ് പ്രസിഡന്റ്‌, ആലപ്പുഴ വള്ളംകളിയുടെ commentator…. അങ്ങനെ നീളുന്നു ഈ ബഹുമുഖപ്രതിഭ അലങ്കരിക്കുന്ന പദവികളുടെ നിര. 2019 മുതൽ 2022 വരെ തുടർച്ചയായി മൂന്നു വർഷം ഭാരതത്തിൽ തന്നെ ആദ്യമായി ഒരു വനിത, സർവ്വകലാശാല അധ്യാപക സംഘടനയുടെ ജനറൽ സെക്രട്ടറി പദവി അലങ്കരിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു. ഇപ്പോൾ സംസ്‌കൃത സർവ്വകലാശാലയുടെ സിന്ഡിക്കേറ്റ് അംഗവും അക്കാഡമിക് റിസർച്ചിൻ്റെ കൺവീനറും കൂടി ആണ്.

സാഹിത്യ പ്രവർത്തക സഹകരണസംഘം പുറത്തിറക്കിയ പത്രഭാഷാ ശൈലീനിഷ്ഠ പഠനം, എം. ടി. യുടെ തറവാടുകൾ, ഫേസ്ബുക്ക്, മലയാള കവിത പഠനങ്ങൾ – കാലവും കാഴ്ചയും… ..പത്തോളം പുസ്തകങ്ങൾ അമ്പതോളം ഗവേഷണപ്രബന്ധങ്ങൾ….. ഇവയെല്ലാം ശ്രീമതി ബിച്ചുവിൻ്റെ നേട്ടങ്ങളുടെ പട്ടികയിൽപെടും.

ഭരണ നിർവ്വഹണത്തിൻ്റെ മാധ്യമം മാതൃഭാഷ ആയിരിക്കണം എന്ന നയം സർക്കാർ സ്വീകരിച്ചതിൻ്റെ ഭാഗമായാണ് കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചിട്ടുള്ളത്. 1961ൽ- പട്ടംതാണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മലയാളത്തിൽ ഒരു വിജ്ഞാനകോശം തയ്യാറാക്കുന്നതിന് വേണ്ട ആദ്യ ശ്രമമാരംഭിച്ചത്. സർവ്വവിജ്ഞാനകോശത്തിൻ്റെ 15 വാല്യങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഭരണ സമിതി അംഗമായി ഡോ. ബിച്ചു എക്സ്. മലയിലിനെ ഉൾപ്പെടുത്തി പുനസംഘടിപ്പിച്ച് കേരള സർക്കാർ സാംസ്കാരിക വകുപ്പ് ഈയിടെ ഉത്തരവിറക്കി.

ഈ അധികചുമതല കൂടി വഹിക്കാൻ തയ്യാറായ ഡോക്ടർ ബിച്ചു എക്സ്. മലയിലിനു എല്ലാ ഭാവുകങ്ങളും നേരുന്നു.

പതിമൂന്നോളം പദവികൾ അലങ്കരിക്കുമ്പോഴും അതൊന്നും തലയ്ക്കു പിടിക്കാത്ത വ്യക്തിത്വം. പ്രതിസന്ധികളെ പുഷ്പംപോലെ തരണം ചെയ്യുന്നത് കണ്ട് അത്ഭുതത്തോടെ, ആരാധനയോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്.

സമാജവാദി ജനപരിഷത്ത് നാഷണൽ പ്രസിഡണ്ടും അഡ്വക്കേറ്റും ആയ ഭർത്താവ് ജോഷി ജേക്കബ്, ദില്ലി ശിവനാടാർ യൂണിവേഴ്സിറ്റി ഓഫ് എക്സലൻസിൽ പിഎച്ച്ഡി ചെയ്യുന്ന മകൾ തെരേസ, സാർക്കിൻ്റെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിലെ എം. എ. ഒന്നാം വർഷ വിദ്യാർത്ഥി ജേക്കബ്, ദേശീയ ടേബിൾ ടെന്നീസ് താരമായ മറിയ ഇതാണ് ഡോക്ടറിൻ്റെ കുടുംബവിശേഷങ്ങൾ. ജോഷിക്ക് നല്ലൊരു ഭാര്യ. ജേക്കബിനും തെരേസയ്ക്കും മറിയയ്ക്കും നല്ലൊരു അമ്മ. അവരുടെ ഏതാവശ്യത്തിനും അവരോടൊപ്പം….

സഹായമഭ്യർത്ഥിക്കുന്നവരോട് മുൻ പിൻ നോക്കാതെ സഹായിക്കാനുള്ള മനസ്സ്….. ഈ വനിതാ ദിനത്തിൽ സ്നേഹപൂർവ്വം ഇതൊക്കെ ഞാൻ ഓർമ്മിക്കുന്നു. ഒപ്പം വനിതാ ദിനാശംസകളും നേർന്നു കൊണ്ട്…….

– മേരി ജോസി മലയിൽ, തിരുവനന്തപുരം.

 

Previous Post

കെവിൻ്റെ കുണുവാവ

Next Post

ശ്രീരാമനും നന്മരാജ്യവും

Related Rachanas

സ്വപ്നശലഭങ്ങൾ – ഭാഗം – 1
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം – 1

March 16, 2026

സ്വപ്നം എന്നും മായികമാണ്. നിത്യജീവിതത്തിലെ വിഹ്വലതകളോ, അശാന്തിയോ, സഹതാപമോ അലട്ടാത്ത മായികതീരം. അവിടെ പുഴുക്കുത്തുവീണ പൂമൊട്ടില്ല, പൊട്ടിയ വീണക്കമ്പികളില്ല, ശ്രുതിപിഴച്ച സംഗീതമില്ല, താളംതെറ്റിയ ചുവടുകളുമില്ല. യാഥാർത്ഥ്യങ്ങളുടെ നിസ്വതകളോ...

വനിതാ ദിനം –  മാർച്ച് 8, 2026
Lekhanam 1

വനിതാ ദിനം – മാർച്ച് 8, 2026

March 8, 2026

1857 മാർച്ച് എട്ടിന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവും ആണ് വനിതാദിനത്തിന് തുടക്കമായത്. ഈ ദിവസത്തിൽ ഞാനിന്ന് എഴുതാൻ പോകുന്നത് ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ ഒരു പൂവിറുക്കുന്ന...

മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്
ലേഖനം

മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്

January 7, 2025

ഓർമ്മക്കുറിപ്പ് എന്ന് പറയാനാകില്ല. കാരണം ഞാൻ ജനിച്ച വർഷത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് മുതിർന്നവരിൽ നിന്നുള്ള കേട്ടറിവാണ് സത്യസന്ധമായി എഴുതുന്നത്. വ്യാപാരത്തിലും കൃഷിയിലും ഒന്നുപോലെ വിജയക്കൊടി...

വിവാഹ വാർഷിക ആശംസകൾ
ലേഖനം

വിവാഹ വാർഷിക ആശംസകൾ

January 6, 2025

വിവാഹ വാർഷിക ആശംസകൾ ♥️💚🎊🤍🎋 ഇക്കാലത്തെ വിവാഹ തലേദിവസം ആഡംബരം നിറഞ്ഞ ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ ഈ പഴയ കാലം കൂടി നമുക്കൊന്ന് ഓർമിച്ച് എടുക്കാം. അര നൂറ്റാണ്ടു...

ക്രിസ്തുമസ്സ് നാളിലെ ചില നടുക്കുന്ന ഓർമ്മകൾ
ലേഖനം

ക്രിസ്തുമസ്സ് നാളിലെ ചില നടുക്കുന്ന ഓർമ്മകൾ

December 25, 2024

മറക്കാൻ പറ്റാത്ത ഒരു പറ്റം ഓർമ്മകളുടെ ഭാണ്ഡക്കെട്ട് പേറിയാണ് എൻ്റെ ഓരോ നാളുകളും . അതിൽ ക്രിസ്തുമസ്സ് ഓർമ്മകൾക്ക് 916 കാരറ്റിൻ്റെ തിളക്കം. ക്രിസ്തുമസ്സ് ഓർമ്മകളിൽ പ്രായത്തിൻ്റെ...

വേർപാടിൻ്റെ പത്തൊമ്പതാം ആണ്ട്
ലേഖനം

വേർപാടിൻ്റെ പത്തൊമ്പതാം ആണ്ട്

December 19, 2024

15-12-2024. പോൾ അങ്കിൾ വിട പറഞ്ഞിട്ട് ഇന്നേക്ക് 19 വർഷം തികയുന്നു. കൊച്ചുകൊച്ചു നർമ്മ കഥകളിലൂടെ അനേകം ജീവിത പാഠങ്ങൾ പകർന്ന് തന്ന പോൾ അങ്കിളിന് ആദരാഞ്ജലികൾ...

Next Post
ശ്രീരാമനും നന്മരാജ്യവും

ശ്രീരാമനും നന്മരാജ്യവും

POPULAR

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 26

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 26

February 18, 2024
ഉണ്ണിക്കുട്ടൻ്റെ മാറ്റം

ഉണ്ണിക്കുട്ടൻ്റെ മാറ്റം

September 20, 2023
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – അവസാന ഭാഗം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – അവസാന ഭാഗം

January 31, 2024

ഇന്നലെയോളം

July 5, 2023
മാലാഖയെത്തും മുൻപേ

മാലാഖയെത്തും മുൻപേ

September 20, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കഥയോളം – കഥാസമാഹാരം
  • സ്വപ്നശലഭങ്ങൾ – ഭാഗം – 1
  • മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
  • അങ്ങനെയും ഒരു നല്ലകാലം – കഥ 2
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397