• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Thursday, August 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ശിക്ഷ

Shiksha- Poem By Johnson Ezhumattoor

Johnson Ezhumattoor by Johnson Ezhumattoor
September 17, 2023
ശിക്ഷ
9
VIEWS
Share on FacebookShare on WhatsappShare on Twitter

കൂരയും കഞ്ഞിയും അന്യമായെത്രയോ
കോടികൾ പാർക്കുന്നു ഭാരതത്തിൽ
കായം മറച്ചിടാൻ കോടി തുണി കണ്ടം
കിട്ടാത്ത കൂട്ടരിന്നെത്രയെണ്ണം

കാട്ടായ വൃത്തികൾ ചെയ്തോരു ക്രൂരരാ
കേമത്ത ജീവിതം ചെയ്തിടുന്നൂ
കമ്പിയഴിക്കുള്ളിലായോരു കൂട്ടരെ
കേടൊന്നുമില്ലാതെ കാത്തിടുന്നു

കപ്പം കൊടുക്കുന്ന കാശങ്ങെടുത്തിട്ടു
കൂട്ടികുഴച്ചങ്ങു തീറ്റിടുന്നു
കാപ്പിക്കു കാപ്പിയും ചിക്കനും മട്ടനും
കേറ്റീട്ടുപള്ളകൾ ചീർത്തിടുന്നു

കൊന്നവൻ കട്ടവൻ കണ്ടിച്ചു തള്ളിയോൻ
കെട്ടുന്ന ഭാര്യയെ തട്ടിയോനും
കൊഞ്ചുന്ന പ്രായത്തിൽ തുള്ളികളിച്ചോരു
കൊച്ചിനെ ഭോഗിച്ചു തള്ളിയോനും

കള്ളപണം കൂട്ടി കീശ നിറച്ച വൻ
കോത്താഴ സിദ്ധനും വാറ്റിയോനും
കപ്പേള കട്ടവൻ കുത്തി കൊലച്ചവൻ
കൈകാലു വെട്ടിയോരെത്രയെണ്ണം

കൂറതുണി പൊക്കി ഊറ്റം പറഞ്ഞവർ
കണ്ടോൻ്റെ പണ്ടം അടിച്ചു മാറ്റ്യോൻ
കള്ളെന്ന പോഷകം ഉള്ളിൽ നുരഞ്ഞിട്ട്
കാട്ടായ കാര്യം നടത്തിയോനും

കാലേൽ കടിച്ചിടാൻ ചിക്കനും മട്ടനും
കല്ലേൽ പരത്തുന്ന ചപ്പാത്തിയും
കൂട്ടികുഴച്ചിടാൻ കുത്തരി ചോറതും
കൂട്ടം രസിച്ചിടാൻ ടീവീയതും

കെട്ട്യോടെ കാര്യവും കൊച്ചിൻ്റെ കാര്യവും
കൂരേടെ കാര്യവും നോക്കിടേണ്ട
കാലം തികഞ്ഞിടാൽ കായം മെലിഞ്ഞവൻ
കുട്ട്യാനതുല്യം പുറത്തു വരും

കള്ളനേം ദുഷ്ടനേം കാട്ടാള വിത്തിനേം
കായം തടിപ്പിച്ചിട്ടെന്തു കാര്യം
കഷ്ടത്തിലായോൻ്റെ കാര്യം നടത്തിടാൻ
കാര്യസ്ഥരായോർക്ക് കാശതില്ല

കള്ളൻ്റെ തൊണ്ടക്ക് മട്ടൻ കൊടുത്തിടാ
കണ്ഠം മുറുകുന്ന ശിക്ഷ വേണം
കാര്യങ്ങളിപ്പടി മുന്നോട്ടു പോയിടാൽ
കൊള്ള തരങ്ങൾ ശമിച്ചിടില്ല

കാലങ്ങളപ്പുറം കോറിച്ച വാചകം
കാലാന്തരങ്ങളിൽ മാറ്റിടേണ്ടേ
കാലത്തിനൊപ്പം നടത്തുന്ന ചെയ്തിക്ക്
കാരുണ്യമില്ലാത്ത ശിക്ഷ വേണം

– ജോൺസൺ എഴുമറ്റൂർ

Previous Post

ഒറ്റക്കോലം

Next Post

ജീവിതം

Related Rachanas

കാലം
Satya Bhai Poem

അതിഥികൾ

June 28, 2026

ചിറകുവിരിച്ചു പറക്കാൻ കൊതിക്കുന്ന ചിത്രശലഭങ്ങളേ എൻ്റെ നിറമുള്ളതൂവൽ നെയ്ത നെയ്ത്തുകാരനായ നിങ്ങളും ഇളം ചുണ്ടു പിളർത്തി ചോര വാകാട്ടി കൊഞ്ചിക്കരഞ്ഞ് ഭൂമിയിലേക്ക് വന്ന പനിനീർ മണമുള്ള കുഞ്ഞേ...

കാലം
Satya Bhai Poem

വൈരുദ്ധ്യാത്മിക ഭൗതികവാദം

June 28, 2026

ഹൃദയം, മനസ്സ് രണ്ടു ഭാഗങ്ങളാണ് സ്ത്രീ പുരുഷൻ ധനാത്മകവും, ഋണാത്മകവും മനസ്സൊരു തടവറയാണ് എന്തിനും അല്ല, ഇല്ല എന്ന നിഷേധി ഹൃദയം ലോലമാണ് സുന്ദര ഗുണമുള്ളതാണ് ഈശ്വരനും,...

കാലം
Satya Bhai Poem

കാലം

June 28, 2026

തുഴയും തോറും ചുഴികളിലുഴറും കരിനീരാളിക്കൈകൾ ശക്തം മഞ്ഞിൽ മൂടി, മഴയിൽ മുങ്ങി പാഴ്ക്കനവാകും തീരമിതല്ലോ ശോഭിതമെന്നു പറഞ്ഞു രസിക്കാൻ വാടിക്കരിയും പൂവുകൾ മാത്രം വിജനതയില്ലീ തീരത്തൊട്ടും വെകിളിപിടിച്ച...

കവിതയൊരു യുദ്ധം
Rajan ch Poem

കവിതയൊരു യുദ്ധം

June 28, 2026

യുദ്ധത്തെക്കുറിച്ച് കവിതയെഴുതുന്നതും ഒരു യുദ്ധമാണ്. മിസൈല്‍ വീഴുമ്പോലെ വാക്കുകള്‍ യഥാ അര്‍ത്ഥത്തില്‍ വീഴണമെന്നില്ല. ട്രെന്‍റുകള്‍ ധ്വനികളാകണമെന്നില്ല. അനുസ്വാരങ്ങള്‍ അഭയകേന്ദ്രങ്ങളിലെ കുഞ്ഞുങ്ങളാകണമെന്നില്ല. ചില്ലക്ഷരങ്ങളില്‍ കീഴടക്കത്തിന്‍റെ കൊടികള്‍ പാറണമെന്നില്ല. തെറ്റിക്കിടക്കുമര്‍ത്ഥങ്ങള്‍ക്കു...

ഒന്നിങ്ങു വരൂ
Poem Kunjachan M

ഒന്നിങ്ങു വരൂ

June 28, 2026

എന്നും കാണുവാൻ ആശിച്ചതിനാലാണ് ഇതേ വഴിയോരത്തു ഞാൻ നിന്നെയും കാത്തു നിന്നിരുന്നത് നിന്നോട് എനിക്കുള്ള അമിതമാം സ്നേഹത്തിൻ്റെ അടയാളമായി നിൻ്റെ മൊബൈൽ ഫോണിലേക്കു എൻ്റെ മൊബൈൽ ഫോൺ...

നീ വരുന്നപോൽ
Jayesh Vlathankara Poem

നീ വരുന്നപോൽ

June 28, 2026

വിജന വീഥിയിൽ തരളമോർമ്മതൻ പഴയ പൂവുകൾ കൊഴിഞ്ഞു വീഴവേ പതിയെ ഞാനതിൻ ഇതളൊരെണ്ണമെൻ ഹൃദയ തന്ത്രിയിൽ ചേർത്തുവയ്ക്കവേ നനുത്ത പീലിയാൽ അതീവ നോവിനെ തഴുകിയാറ്റുവാൻ വ്യഥിത മിഴിയുമായി...

Next Post
ജീവിതം

ജീവിതം

POPULAR

പെയ്ത് തോർന്ന മഴയിൽ

June 3, 2023
ദേവതയും പെട്ടകവും

ദേവതയും പെട്ടകവും

September 20, 2023
തിയറിയും പ്രാക്റ്റിക്കലും – കഥ 4

തിയറിയും പ്രാക്റ്റിക്കലും – കഥ 4

April 12, 2026
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 5

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 5

January 31, 2024
ശ്രുതി ഫ്ലാറ്റ് – ഒരു പിന്നാമ്പുറ കഥ

ശ്രുതി ഫ്ലാറ്റ് – ഒരു പിന്നാമ്പുറ കഥ

September 1, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397