ഭ്രാന്ത് പിടിച്ച കാലുകളാൽ
കുടഞ്ഞെറിയുമ്പോഴും
ചോരപൊടിയുന്ന വ്രണങ്ങളിൽ
പറ്റി കിടക്കുമ്പോഴും
നിൻ്റെ അലർച്ചകളിൽ
പേടിച്ചൊളിക്കുവാൻ കഴിയാതെ
അടച്ചിട്ട മുറിക്കുള്ളിൽ
നിന്നോട് ചേർന്ന് കിടക്കുമ്പോൾ
നീയറിയുന്നോ?
നിൻ്റെ ചലനങ്ങളിൽ
പൊട്ടിച്ചിരിച്ചുകൊണ്ട-
ലറിക്കരയുന്ന
ഈ ചങ്ങലക്കും
ഭ്രാന്ത് പകർന്നിരിക്കുന്നുവെന്ന് …
– നിമിഷ എം പി