• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, August 5, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

കർക്കിടകക്കാറ്

Karkidakakaaru - Poem By Vijayakumar Pandalam

Vijayakumar Pandalam by Vijayakumar Pandalam
September 18, 2023
കർക്കിടകക്കാറ്
37
VIEWS
Share on FacebookShare on WhatsappShare on Twitter

കരിവള്ളൂർ പൂരം കാണാനക്കരെ
നിന്നൊരു പെണ്ണു വരുന്നേ
കരിവള്ളിക്കാവും ചുറ്റി
വിളവിളയും വയലും ചുറ്റി
അകതാരിൽ സ്വപ്ന മുറങ്ങും പെണ്ണ്
തീരത്തുണ്ടൊരു കാമുകനെ
വഴിയോരത്തെങ്ങോ തിരഞ്ഞൊളി-
കണ്ണിണയോതുവതെന്തേ?
കണങ്കാലിൽ പത്തരമാറ്റിൻ
തങ്കത്തളകൾ താളമടിച്ചു
നിറമാറിൽ കനക കിങ്ങിണി
തെളുതെളെ മിന്നി വിളങ്ങുന്നേ.
വടിവൊത്ത നിതംബം മറച്ചതി –
ശോഭ യെഴുന്നൊരു കാർമുടിയും
അരയന്നപ്പിടയതു പോലൊരു
പെണ്ണു കുണുങ്ങി വരണൊണ്ടേ

തളിർവെറ്റില തോറ്റീടുന്നൊരു
കൈക്കുടന്നയ്ക്കുള്ളിൽ കുറുമൊഴി
മനം മത്തുപിടിച്ചീടുന്ന തരത്തി –
ലണിഞ്ഞഴകോടെ വരണൊണ്ടേ .
നിറയൗവനമേതോ സുമശര-
ലാളനയേതുമേ ഏശാതെ
നിറമാറിളകി, യാഴിത്തിരമാല –
നുരഞ്ഞു പതഞ്ഞീടുന്നതു പോലെ
കുറുമ്പിപ്പെണ്ണിവളൊരു ശുണ്ഠി
അരുമ കർക്കിടകക്കരുമാടി
കുറുമ്പേറി കൂത്തിനിറങ്ങി
കുനു കുനെയങ്ങനെ, അണയുന്നു.

– വിജയകുമാർ. പന്തളം

Previous Post

എൻ്റെ മാലാഖ കുട്ടിയെ അറിയണം എല്ലാവരും….

Next Post

റാഫേൽ കരാർ

Related Rachanas

കാലം
Satya Bhai Poem

അതിഥികൾ

June 28, 2026

ചിറകുവിരിച്ചു പറക്കാൻ കൊതിക്കുന്ന ചിത്രശലഭങ്ങളേ എൻ്റെ നിറമുള്ളതൂവൽ നെയ്ത നെയ്ത്തുകാരനായ നിങ്ങളും ഇളം ചുണ്ടു പിളർത്തി ചോര വാകാട്ടി കൊഞ്ചിക്കരഞ്ഞ് ഭൂമിയിലേക്ക് വന്ന പനിനീർ മണമുള്ള കുഞ്ഞേ...

കാലം
Satya Bhai Poem

വൈരുദ്ധ്യാത്മിക ഭൗതികവാദം

June 28, 2026

ഹൃദയം, മനസ്സ് രണ്ടു ഭാഗങ്ങളാണ് സ്ത്രീ പുരുഷൻ ധനാത്മകവും, ഋണാത്മകവും മനസ്സൊരു തടവറയാണ് എന്തിനും അല്ല, ഇല്ല എന്ന നിഷേധി ഹൃദയം ലോലമാണ് സുന്ദര ഗുണമുള്ളതാണ് ഈശ്വരനും,...

കാലം
Satya Bhai Poem

കാലം

June 28, 2026

തുഴയും തോറും ചുഴികളിലുഴറും കരിനീരാളിക്കൈകൾ ശക്തം മഞ്ഞിൽ മൂടി, മഴയിൽ മുങ്ങി പാഴ്ക്കനവാകും തീരമിതല്ലോ ശോഭിതമെന്നു പറഞ്ഞു രസിക്കാൻ വാടിക്കരിയും പൂവുകൾ മാത്രം വിജനതയില്ലീ തീരത്തൊട്ടും വെകിളിപിടിച്ച...

കവിതയൊരു യുദ്ധം
Rajan ch Poem

കവിതയൊരു യുദ്ധം

June 28, 2026

യുദ്ധത്തെക്കുറിച്ച് കവിതയെഴുതുന്നതും ഒരു യുദ്ധമാണ്. മിസൈല്‍ വീഴുമ്പോലെ വാക്കുകള്‍ യഥാ അര്‍ത്ഥത്തില്‍ വീഴണമെന്നില്ല. ട്രെന്‍റുകള്‍ ധ്വനികളാകണമെന്നില്ല. അനുസ്വാരങ്ങള്‍ അഭയകേന്ദ്രങ്ങളിലെ കുഞ്ഞുങ്ങളാകണമെന്നില്ല. ചില്ലക്ഷരങ്ങളില്‍ കീഴടക്കത്തിന്‍റെ കൊടികള്‍ പാറണമെന്നില്ല. തെറ്റിക്കിടക്കുമര്‍ത്ഥങ്ങള്‍ക്കു...

ഒന്നിങ്ങു വരൂ
Poem Kunjachan M

ഒന്നിങ്ങു വരൂ

June 28, 2026

എന്നും കാണുവാൻ ആശിച്ചതിനാലാണ് ഇതേ വഴിയോരത്തു ഞാൻ നിന്നെയും കാത്തു നിന്നിരുന്നത് നിന്നോട് എനിക്കുള്ള അമിതമാം സ്നേഹത്തിൻ്റെ അടയാളമായി നിൻ്റെ മൊബൈൽ ഫോണിലേക്കു എൻ്റെ മൊബൈൽ ഫോൺ...

നീ വരുന്നപോൽ
Jayesh Vlathankara Poem

നീ വരുന്നപോൽ

June 28, 2026

വിജന വീഥിയിൽ തരളമോർമ്മതൻ പഴയ പൂവുകൾ കൊഴിഞ്ഞു വീഴവേ പതിയെ ഞാനതിൻ ഇതളൊരെണ്ണമെൻ ഹൃദയ തന്ത്രിയിൽ ചേർത്തുവയ്ക്കവേ നനുത്ത പീലിയാൽ അതീവ നോവിനെ തഴുകിയാറ്റുവാൻ വ്യഥിത മിഴിയുമായി...

Next Post
റാഫേൽ കരാർ

റാഫേൽ കരാർ

POPULAR

ചന്ദ്ര താര

ചന്ദ്ര താര

September 18, 2023

തിയേറ്ററിലെ സുഹൃത്ത്

September 1, 2023

കള്ളൻ

June 2, 2023
കവിത

കവിത

December 31, 2023

എൻ്റെ മലയാള നാട്

June 26, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397