അധിവേഗം
ബഹുദൂരം താണ്ടാൻ
മാമല നെറ്റിയിൽ
തിലക സന്നിഭം വിരിഞ്ഞ
ഉമ്മൻ ചാണ്ടിയൊരു
സുഗന്ധ രാഷ്ട്രിയ സൂനം.
മക്ഷിക പറ്റങ്ങൾ
അനുഭവ പൂവുകളിൽ നിന്നും,
നൊന്തു നിറച്ച
കയ്പു കണങ്ങളിൽ
മധുരം ചേർത്ത
ഉമ്മൻ ചാണ്ടിയൊരു
മധുമക്ഷിക റാണി
ഫ്യൂഡലീസ ചിറകു മാറ്റി
സമാധാന സന്ദേശ
ചിറകുകൾ വീശി
സ്വദേശ വയലുകളാകെ
നന്മകൾ വിതയ്ച്ച
ഉമ്മൻ ചാണ്ടിയൊരു
വെള്ള പ്രാവാണ്.