• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, August 5, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ഗുഷ് നൈറ്റ്‌

Gush Night - Story By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
September 1, 2023
ഗുഷ് നൈറ്റ്‌
1
VIEWS
Share on FacebookShare on WhatsappShare on Twitter

റൈറ്റ്, ‘അപ്പൊ ഗുഷ് നൈറ്റ്‌ സാറേ ‘എന്നും പറഞ്ഞ് ബ്രിണ്ണൻ കൂട്ടുകാരനോട് കാർ മുന്നോട്ട് എടുക്കാൻ പറഞ്ഞു. സമയം രാത്രി മണി ഏഴ്. നെല്ലിയാമ്പതിക്ക് ഒരു വൺ ഡേ ട്രിപ്പ് പോയ അഞ്ചു സുഹൃത്തുക്കളായിരുന്നു 1950 മോഡൽ വാൻ ഗാർഡ് കാറിൽ. ഇലക്ട്രീഷ്യൻ, ഗോൾഡ് കവറിങ് ആഭരണങ്ങൾ വിൽക്കുന്ന ആൾ, വെൽഡർ, ലെയ്‌ത്‌ വർക്ക് ഷോപ്പിൽ ജോലി ചെയ്യുന്നവൻ, മെക്കാനിക് ഇവർ അഞ്ചു സുഹൃത്തുക്കളും കൂടി തൃശ്ശൂർക്ക് തിരിച്ചു വരുന്ന വഴിക്ക് നെന്മാറ വച്ച് പോലീസ് തടഞ്ഞു.

‘ബുക്കും പേപ്പറും ഒക്കെ ഉണ്ടോടാ’ എന്ന് പോലീസ് ചോദിച്ചു ഉണ്ടെന്നും പറഞ്ഞ് പൊയ്ക്കോളാൻ പറഞ്ഞപ്പോഴാണ്‌ ബ്രിണ്ണൻ്റെ ഈ ഗുഷ് നൈറ്റ്‌ കമൻറ്. പോ, പോ, എന്നും പറഞ്ഞ് പോലീസുകാർ വഴിയിൽ നിന്നും മാറി നിന്നു. കഷ്ടകാലത്തിനു വണ്ടി ഒന്ന് കുതിച്ചിട്ട് കിതച്ചിട്ട് എന്ന പോലെ നിന്നു പോയി. പിന്നെയും പിന്നെയും ഡ്രൈവർ ശ്രമിച്ചിട്ടും വണ്ടി അനങ്ങുന്നില്ല. പോലീസുകാർ വീണ്ടും ഇവരുടെ അടുത്തെത്തി. എല്ലാവരും വണ്ടിയിൽ നിന്ന് ഇറങ്ങി.

“രണ്ടുപേർ മദ്യപിച്ചിട്ട് ഉണ്ടല്ലോ? നിങ്ങൾ അവിടെ മാറി നിൽക്ക്”. എന്ന് പോലീസ്. ഗുഷ് നൈറ്റ്‌ പറഞ്ഞ ആളുടെ കാലാണെങ്കിൽ നിലത്തുറക്കുന്നില്ല. ഷർട്ട് ഊരി കൈയിൽ വച്ചിരിക്കുകയാണ് ഉഷ്ണം കാരണം. പോലീസ് ചോദ്യം ചെയ്യാൻ തുടങ്ങി.

ഈ വണ്ടി വർക്ക്ഷോപ്പിൽ പണിയാൻ കൊണ്ടുവന്ന ഒരു പാടശേഖര ഉടമയുടെതായിരുന്നു. അമിത ഉയരം കാരണം ‘ജിറാഫ് കുര്യൻ’എന്നു വിളിപ്പേരുള്ള കുര്യൻ്റെ ആണ് വണ്ടി. രണ്ടുമാസമായി സ്പെയർപാർട്സുകൾ കിട്ടാതെ ഈ മെക്കാനിക്കൻ്റെ വർക്ഷോപ്പിൽ ആയിരുന്നു. ഈയിടെ കോയമ്പത്തൂർ നിന്ന് ചില സ്പെയർപാർട്സുകൾ ഒക്കെ കിട്ടി അതൊക്ക ഫിറ്റ്‌ ചെയ്തു ഒരു ടെസ്റ്റ് ഡ്രൈവിന് പുറപ്പെട്ടതായിരുന്നു അഞ്ചു സുഹൃത്തുക്കൾ കൂടി ജിറാഫിൻ്റെ സമ്മതത്തോടെ തന്നെ. ആർ.സി. ബുക്ക് പരിശോധിച്ചപ്പോൾ അത് ഒറിജിനൽ അല്ല കോപ്പിയാണ്. ഇൻഷുറൻസ്, ടാക്സ് ഒന്നും അടച്ചിട്ടില്ല.

“എല്ലാവരും മാറി നിൽക്ക്” എന്നും പറഞ്ഞ് വണ്ടി വിശദമായി പരിശോധിക്കാൻ തുടങ്ങി പോലീസ്. ഡിക്കിയിൽ മഴു, പിക്കാസ്,പാര……..കുറെ കാർഷിക ആയുധങ്ങൾ. പിന്നെ മെക്കാനിക്ക് വണ്ടിയിൽ പണിതതിൻ്റെ കുറെ സാധനങ്ങൾ, പിന്നെ രണ്ടു ചാക്ക് നിറയെ ഓറഞ്ച്. ആ കാലഘട്ടത്തിൽ തമിഴ്നാട്ടിൽ നിന്ന് ചില മോഷ്ടാക്കൾ ഇതുപോലെ മാരകായുധങ്ങളുമായി വണ്ടികളിൽ വന്ന് വീടുകളൊക്കെ കുത്തിത്തുറന്ന് മോഷണം നടത്തി തിരിച്ചു പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു. എല്ലാവരും കൂടി വണ്ടി ഉന്തി സ്റ്റാർട്ടാക്കി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ ആവശ്യപ്പെട്ടു പോലീസ്. അവിടെ പോയി വിശദമായി ചോദ്യം ചെയ്യൽ തുടങ്ങാമെന്ന് പോലീസ്.

അപ്പോഴാണ് ഇവർ പറയുന്നത് രാവിലെ അഞ്ചു പേരും കൂടി നെല്ലിയാമ്പതിയിൽ പോയി വെറും രണ്ട് മണിക്കൂർ എടുക്കേണ്ട സ്ഥാനത്ത് നാലു മണിക്കൂർ കൊണ്ടാണ് നെല്ലിയാമ്പതിയിൽ എത്തിയത്. ഇടയ്ക്കിടെ വണ്ടി നിർത്തി പെട്രോൾ കാറിൻറെ പുട്ടുകുറ്റി പോലിരിക്കുന്ന ചൂടായ കോയിലിൽ തോർത്ത് വെള്ളത്തിൽ പിഴിഞ്ഞ് ചുറ്റി വയ്ക്കും. പിന്നെ റേഡിയേറ്ററിൽ കൂടെക്കൂടെ വെള്ളമൊഴിക്കും. അങ്ങനെ നിർത്തി കൊട്ടിയാണ് അങ്ങോട്ടുമിങ്ങോട്ടും ഒക്കെ വന്നത്. പിന്നെ സ്നേഹത്തോടെ കൊടുത്ത സ്മാൾന് പകരമായി നെല്ലിയാമ്പതിയിലെ വാച്ച്മാൻ തന്ന ഓറഞ്ച് ആണ് ചാക്കിൽ. ഡിക്കിയിൽ കിടക്കുന്നത് ജിറാഫിൻ്റെ പണി ഉപകരണങ്ങളും. അല്ലാതെ ഞങ്ങൾ ഒരു മോഷണത്തിനും വന്നവരല്ല എന്ന് എല്ലാവരും കരഞ്ഞു പറഞ്ഞു. അഞ്ചു പേരുടെയും അഡ്രസ്സ് എഴുതിയെടുത്ത് തിരികെ ബസ്സിൽ പൊയ്ക്കോളാൻ അനുവദിച്ചു പോലീസ്. നാളെ പോയി ബുക്കും പേപ്പറും ഹാജരാക്കിയിട്ടു ഡ്രൈവറോട് വണ്ടി കൊണ്ടു പൊക്കൊളു എന്നും പറഞ്ഞു.

അപ്പോൾ നമ്മുടെ ബ്രിണണൻ കാല് നിലത്തു ഉറക്കുന്നില്ലെങ്കിലും പോലീസിനെ നന്നായി ഒന്ന് തൊഴുതു. “ഒരാൾ മാത്രം വരണോ അതോ സാറിന് ഞങ്ങളെ അഞ്ചുപേരെയും ഒന്നിച്ചു കാണണമോ?” എന്നു പരിഹസിച്ചു ഒരു ചോദ്യം. അതോടെ പോലീസിൻറെ വിധം മാറി. അതെ നാളെ അഞ്ചുപേരും ഒന്നിച്ച് വരണമെന്ന് പറഞ്ഞു.

അങ്ങനെ അഞ്ചു പേരും കൂടി തിരികെ ബസിൽ തൃശൂരിലെത്തി. പിറ്റേ ദിവസം ഒരാൾ ജിറാഫ് കുരിയൻറെ വീട്ടിൽ പോയി ആർ.സി. ബുക്ക് വാങ്ങാൻ, ഒരാൾ ടാക്സ് അടയ്ക്കാൻ, അങ്ങനെ അഞ്ചുപേരും അഞ്ചു വഴിക്ക് തലങ്ങും വിലങ്ങും ഓടി എല്ലാ പേപ്പറുകളും ശരിയാക്കി. നാളെ രാവിലെ പോലീസ് സ്റ്റേഷനിൽ പോകാം എന്ന് തീരുമാനമായി. അപ്പോഴാണ് വെൽഡറുടെ അമ്മ” എൻറെ മകനെ ഞാൻ വിടില്ല എനിക്ക് അവൻ മാത്രമേയുള്ളൂ. നിങ്ങളൊക്കെ വലിയ ആൾബലവും സ്വാധീനമുള്ളവരാണ് നിങ്ങൾ നാലുപേരും കൂടി മാത്രം പോയാൽ മതി എന്ന്.” അതും ബ്രിണ്ണൻ്റെ ഒരു ഒന്നൊന്നര തൊഴലും പരിഹാസവും കാരണം കിട്ടിയ എട്ടിൻറെ പണി ആയിരുന്നു. പിന്നെ എല്ലാവരും കൂടി ജിറാഫ് കുര്യൻ്റെ വീട്ടിലേക്ക് പോയി അയാളെ കൊണ്ട് കൂടി പറയിപ്പിച്ചു അമ്മയെ ഒരു വിധം സമാധാനിപ്പിച്ച് സമ്മതിപ്പിച്ചു എല്ലാവരും കൂടി പോലീസ് സ്റ്റേഷനിൽ പോയി. അഞ്ചുപേരെയും കുറിച്ച് പോലീസ് ഇതിനോടകം അന്വേഷിക്കുകയും വലിയ കുഴപ്പക്കാരല്ല ഇവർ എന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നു.

ആ നാട്ടിലെ പ്രമുഖനായിരുന്ന ജിറാഫിനെ കണ്ടപ്പോൾ പോലീസ് പറഞ്ഞു. ഞാൻ ആദ്യം കൈകാണിച്ച് പൊയ്ക്കോളാൻ പറഞ്ഞതാണ്. അപ്പോഴാണ് അതിലൊരുത്തൻ്റെ ഗുഷ് നൈറ്റ്. അതോടെയാണ് കാര്യങ്ങൾ തകിടം മറി ഞ്ഞത്.

അന്നു മുതൽ ബ്രിണ്ണൻ ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു. ആവശ്യമില്ലാതെ സംസാരിക്കില്ല.
“മൗനം വിദ്വാനു ഭൂഷണം”! പ്രത്യേകിച്ചും സ്മാൾ ഉണ്ടെങ്കിൽ. കൈവിട്ട ആയുധവും വാ വിട്ട വാക്കും രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല.

– മേരി ജോസി മലയിൽ തിരുവനന്തപുരം

Previous Post

ചെമ്പകശ്ശേരിതൻ – കുമാരനല്ലൂർ ദേവീ ഭക്തിഗാനം

Next Post

ഇങ്ങനെയൊരു അമ്മായിയമ്മ ഉണ്ടെങ്കിൽ ലൈഫ് സൂപ്പർ ആയിരിക്കും

Related Rachanas

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 1

June 22, 2026

ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല. പ്ലസ് ടു...

Next Post
ഇങ്ങനെയൊരു അമ്മായിയമ്മ ഉണ്ടെങ്കിൽ ലൈഫ് സൂപ്പർ ആയിരിക്കും

ഇങ്ങനെയൊരു അമ്മായിയമ്മ ഉണ്ടെങ്കിൽ ലൈഫ് സൂപ്പർ ആയിരിക്കും

POPULAR

ഭ്രമരം

July 18, 2023
യുദ്ധഭൂമി

യുദ്ധഭൂമി

December 5, 2023
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 5

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 5

September 22, 2023

ഒരു അനാഥൻ്റെ കാത്തിരിപ്പ് – മിനിക്കഥ

June 8, 2023
പള്ളിക്കാട്  – ഭാഗം 8

പള്ളിക്കാട് – ഭാഗം 8

December 8, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397