• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Sunday, September 20, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

എവിടെയോ….

Evideyo - Story By Geetha Vasudevan

Geetha Vasudevan by Geetha Vasudevan
June 4, 2023
20
VIEWS
Share on FacebookShare on WhatsappShare on Twitter

സാര്‍…ഒരു ടിക്കറ്റ്.. എടുക്കൂ സര്‍..അല്‍പ്പം  ഏന്തിയ കാല്‍ വലിച്ച് മുന്നില്‍  വന്ന സ്ത്രീ… റെയില്‍വേ ടിക്കറ്റ്  കൗണ്ടറിനടുത്തേക്ക് നടക്കുകയായിരുന്നു അയാള്‍
മംഗലാപുരം വണ്ടിക്കാണ് ടിക്കറ്റ് വേണ്ടത് നല്ല തിരക്കും.. ടിക്കറ്റ്  നീട്ടിയതൊന്നും ശ്രദ്ധിക്കാതെ ക്യൂവില്‍  കയറിപ്പറ്റി.. ഊഴം കാത്തു നില്‍ക്കുമ്പോള്‍ ഒരു നിമിഷം  ആ സ്ത്രീയുടെ മുഖം മനസ്സില്‍..

വിജയച്ചേച്ചി…!  ഉണ്ണിയേട്ടനെ കാണാന്‍  പാത്തും പതുങ്ങിയും വഴിയില്‍ നില്‍ക്കാറുള്ള.. ഇടക്ക്  ആരുമില്ലാത്തപ്പോൾ  ഏട്ടന്‍  വീട്ടില്‍  വരാന്‍  പറയും  ആരോടും ഒന്നും പറയരുത് എന്ന് ഏട്ടൻ്റെ  കര്‍ക്കശ നിര്‍ദ്ദേശം..  പതിന്നാലു വയസ്സുകാരന്‍ ഇരുപത്തൊന്നുകാരനെ പേടിക്കണമല്ലോ.

ഇരുനിറത്തില്‍ ഐശ്വര്യമുള്ള മുഖം  ഒരഴകായിരുന്നു ചേച്ചി… നാട്ടുകാരും വീട്ടുകാരും അറിയാതെ  രണ്ട് വര്‍ഷം

അതിനിടെ  ചേച്ചിയുടെ അച്ഛന്‍ മരിച്ചു .. പരാധീനതയുള്ള കുടുംബം  താഴെ രണ്ടു പേര്‍… അമ്മയും അമ്മാവന്‍മാരും ചേര്‍ന്ന് കണ്ടു പിടിച്ച മാര്‍ഗ്ഗം  മദ്ധ്യവയസ്സുകഴിഞ്ഞ  സമ്പന്നനായ ഒരു വിഭാര്യനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയാണ്… ചേച്ചി കരഞ്ഞു  ഉണ്ണിയേട്ടന് ജോലിയൊന്നുമായില്ല.. നിസ്സഹായനായിരുന്നു… ഒന്നും വയ്യാത്ത അവസ്ഥ ..

അവസാനമായി  ഉണ്ണിയേട്ടനോട് യാത്ര പറഞ്ഞപ്പോള്‍… ഇനി കാണില്ല, നന്ദൂട്ടാ  നന്നായി വരട്ടെ  എന്ന് പറഞ്ഞ്.. നടന്നു പോയി

ചേച്ചിയുടെ സഹോദരങ്ങളും വീടും രക്ഷപെട്ടു. ഇവിടെ  വീട്ടിലും  മാറ്റങ്ങള്‍ താനും ഏട്ടനും പുറം നാട്ടില്‍  ജോലി, കുടുംബം.. ഒരു തവണ വന്നപ്പോള്‍, അമ്മ പറഞ്ഞു  വിജയേടെ ഭര്‍ത്താവ്  മരിച്ചു.. സ്വത്തൊക്കെ അയാള്‍ടെ ബന്ധുക്കള്‍ എടുത്തുന്നോ  ഇവിടെ  സഹോദരങ്ങളും കയ്യൊഴിഞ്ഞു ന്നോ ഒക്കെ കേട്ടു..

എവിടേക്കാ…. ഓ  തൻ്റെ  ഊഴമായി മംഗലാപുരം … ടിക്കറ്റ്  എടുത്ത് പ്ലാറ്റ് ഫോമിലെ കസേരയില്‍ ഇരുന്നപ്പോള്‍  ഓര്‍ത്തു… വിജയേച്ചി  ആണോ ആവോ.. ഒന്നു കണ്ടെങ്കില്‍…  കുറച്ച് ദൂരെ അവരല്ലേ… അയാള്‍ എഴുന്നേറ്റ്  ചെന്നു..   അവര്‍ അയാളെ  കണ്ടു  .. വിജയേച്ചി എന്ന്  പതുക്കെ പറഞ്ഞപ്പോള്‍… അവര്‍ പൊടുന്നനെ…തിരിഞ്ഞ് ഏതോ ഇടനാഴിയിലൂടെ മറഞ്ഞു.. ട്രെയിന്‍ വരാന്‍ കുറച്ച് സമയം  മാത്രം  അവരെ പിന്‍തുടരാനായില്ല.. പക്ഷെ  അത് ചേച്ചി തന്നെയാവും  അല്ലെങ്കില്‍  പെട്ടെന്ന്  മാറിയത്….. ഓ  ട്രെയിന്‍ വരുന്നൂ… പെട്ടിയും എടുത്ത്  ബദ്ധപ്പെട്ട് ഓടുമ്പോള്‍..

ഒരു തൂണിൻ്റെ മറവില്‍ നിന്ന്  രണ്ട് നിറഞ്ഞ കണ്ണുകള്‍ അയാളെ  പിന്‍തുടരുന്നുണ്ടായിരുന്നു!!

Previous Post

പെയ്ത് തോർന്ന മഴയിൽ

Next Post

എന്നിട്ടുമെന്തേ….

Related Rachanas

വിരഹജനാലകൾ
VV SWATHI Story

വിരഹജനാലകൾ

September 14, 2026

ഉള്ളിലെ ശബ്ദം കരുത്തുള്ളതാണെങ്കിലും പുറമെ വൈകാരികതയിലേക്കൂന്നി വീഴാറുണ്ട്. എല്ലാവരെയും വിട്ട് എങ്ങോട്ടോ പോകുന്ന ഒരു പക്ഷിയെന്ന പോലെ....വെറുതെയിരുന്ന് കരയുന്ന ഒരു പക്ഷി. പലകാരണങ്ങളാൽ ഉപജീവനത്തിനു വേണ്ടി കൂടു...

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

Next Post

എന്നിട്ടുമെന്തേ....

POPULAR

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 25

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 25

January 2, 2024

കോളാമ്പി മൈക്ക്

September 1, 2023
നായകൻ – അദ്ധ്യായം 10 –  കനലിൽ ഉരുകിയ മനസ്സ്

നായകൻ – അദ്ധ്യായം 10 – കനലിൽ ഉരുകിയ മനസ്സ്

June 22, 2026
സ്ത്രീ പീഡനത്തിൻ്റെ യഥാര്‍ത്ഥ കാരണക്കാർ ആരാണ്?

സ്ത്രീ പീഡനത്തിൻ്റെ യഥാര്‍ത്ഥ കാരണക്കാർ ആരാണ്?

September 19, 2023
എൻ്റെ കേരളം

എൻ്റെ കേരളം

June 1, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കൊങ്കണി ഭാഷയും പുരുഷോത്തമ മല്യയും കേരളത്തിൻ്റെ സാംസ്കാരികബന്ധങ്ങളും
  • വിരഹജനാലകൾ
  • ഋതുഭേദങ്ങൾ
  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397