• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, May 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

മായിലാടൻ – ഭാഗം 2

Maayilaadan - Story By Satya Bhai - Part 2

Satya Bhai by Satya Bhai
August 17, 2023
മായിലാടൻ – ഭാഗം 2
9
VIEWS
Share on FacebookShare on WhatsappShare on Twitter

ആയമ്മ (മായിലാടൻ) യുടെ ജീവിതം സംഭവ ബഹുലമാണ്. പത്തെൺപതു വർഷങ്ങൾക്കപ്പുറമുള്ള കഥയാണത്.

പതിനഞ്ചു വയസിൽ അവരുടെ വിവാഹം കാർന്നോമ്മാരു നടത്തി. അയാളൊരു പട്ടാളക്കാരനായിരുന്നു. മായിലാടൻ്റെ ഇഷ്ടപ്രകാരമൊന്നുമല്ല കല്യാണം നടന്നത്. കല്യാണം കഴിഞ്ഞ് ഒരു മാസം ആവും മുമ്പേ അവർ സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നു. അമ്മായിമാർ തിരിച്ചു പോകാൻ പറഞ്ഞെങ്കിലും അവർ പോയില്ല. “ആ അസുരൻ്റെട്ത്ത് ഞാമ്പോവൂല! എന്നവർ പറഞ്ഞു. പിന്നെ ആരും ഒന്നും പറഞ്ഞില്ല. അവരുടെ അയൽപക്കത്ത് ഒരു ചെറുപ്പക്കാരനുമായി അവർ അടുത്തു. അന്യജാതിക്കാരനായിരുന്നു അയാൾ. നെയ്ത്ത് തൊഴിലാളിയായ അയാൾ സ്വന്തം പറമ്പിലൊരു തറിയിൽ തുണി നെയ്തെടുക്കും. അതിനു വേണ്ട നൂല് ചുറ്റിക്കൊടുത്തത് മായിലാനായിരുന്നു. ഏതായാലും ഒന്നുരണ്ടു കൊല്ലം കഴിഞ്ഞപ്പോൾ ഒരു ദിവസം രണ്ടു പേരും ഒന്നിച്ച് താമസം തുടങ്ങി. ആ നെയ്ത്തു തറിയുടെ നിലത്ത്. ബഹളങ്ങളും, കോലാഹലങ്ങളും നിറഞ്ഞ കാലം.

ഒരയൽ വീട്ടുകാരു പോലും അവർക്ക് വെള്ളം കൊടുത്തിരുന്നില്ല. സ്വന്തക്കാർ തിരിഞ്ഞു പോലും നോക്കിയില്ല. അയാളുടെ പെങ്ങമ്മാരും, അമ്മയും എന്നും പ്രാകി ചീത്തവിളിച്ചു. വേനലിലും, മഴയാലും ദ്രവിച്ച ഓലക്കാലുകളുടെ ഇടയിലൂടെ ആകാശം കണ്ട് അവർ ഉറങ്ങി. ആരോടും പരാതി പറഞ്ഞില്ല. മഴക്കാലം തറിയുടെ താഴെ മഴം വെള്ളം വീഴാത്ത ഇടം നോക്കി അവർ ദിവസം കഴിച്ചു കൂട്ടി. അന്ന് കുണ്ടനിടവഴികളായിരുന്നു ചുറ്റിലും. ഒരു വിളിപ്പാടകലെയുള്ള തേതിയമ്മ മാത്രം അവർക്ക് വെളളം കോരാൻ അനുവാദം കൊടുത്തു. പാറക്കഷണങ്ങളും, കല്ലും മുള്ളും ചവിട്ടി മൺപാത്രത്തിൽ വെള്ളം തലയിലും, ഒക്കത്തും വെച്ച് കൊണ്ടു വന്നു. പതിവായി അയാളുടെ വീട്ടുകാർ മുന്നിൽ വന്ന് കാറിത്തുപ്പി പ്രാകി ചീത്തവിളിച്ചു. ഒന്നും പ്രതികരിക്കാതെ അവർ അവരുടെ ലോകത്തിൽ മാത്രമൊതുങ്ങിക്കൂടി. നെയ്ത്തില്ലെങ്കിൽ പലപ്പോഴും പട്ടിണിയായിരിക്കും. വെള്ളം കോരാൻ പോകുമ്പോൾ തേതിയമ്മ കൊടുക്കുന്ന ഒരു പിടി അരിയായിരിക്കും ആ ദിവസങ്ങളിൽ അവരുടെ പട്ടിണി മാറ്റിയിരുന്നത്. രാത്രികാലങ്ങളിൽ മാനത്തെ വെളിച്ചവും നക്ഷത്രങ്ങും അവർക്ക് കാവലായിരുന്നു. അടുത്ത പറമ്പുകളുടെ വിജനതയിൽ രാത്രികാലങ്ങളിൽ കുറുക്കൻമാരുടെ ഓരിയിടൽ അവർക്ക് ഭയപ്പാടല്ലാതായി. തകരയും താളും കറിവെച്ചും , മെതി കഴിഞ്ഞ നെല്ലുകൾ പെറുക്കിയെടുത്തും മായിലാടൻ അവരുടെ രണ്ടു പേരുടേയും ജീവിതം പരിഭവമില്ലാതെ ജീവിച്ചു.

അനാരോഗ്യം കാരണം മായിലാടന് നാലഞ്ചു കുഞ്ഞുങ്ങൾ ഇല്ലാതായി. ആ സമയത്തും അവർക്ക് വേണ്ടി സഹായം ചെയ്തത്‌ തേതിയമ്മയായിരുന്നു. അവസാനം അവർക്ക് രണ്ടു പെൺമക്കളുണ്ടായി. അപ്പോഴേക്കും മായിലാടൻ്റെ ബന്ധുക്കൾക്ക് ദയ തോന്നിയിരുന്നു. അമ്മയുടെ സ്വത്തായ പത്തമ്പത് സെന്റ് സ്ഥലം അവർക്ക് കിട്ടി. അവിടെ ഒറ്റ മുറിയുള്ള ഒരു കുഞ്ഞു മൺ വീട് അവർ ഉണ്ടാക്കി. ഉയരത്തിൽ മൺ തറയും. അതിൽ ഒരു ഉമ്മറവും, ഒരു മുറിയും കൊച്ചടുക്കളയും. ചാണകം മെഴുകി തറ മിനുസപ്പെടുത്തിയിരുന്നു. പുല്ലു മേഞ്ഞ മേൽക്കൂരയും. രണ്ടു മക്കളും, അച്ഛനുമമ്മയും ഇല്ലായ്മകളും വല്ലായ്മകളും കൈ നീട്ടി വാങ്ങി സന്തോഷത്തോടെ ജീവിതം തുടങ്ങി.

( തുടരും…

– സത്യ ഭായ്

Previous Post

വർത്തമാനകാലം

Next Post

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 16

Related Rachanas

അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7
SALEEM PATHANAPURAM STORY

അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7

May 3, 2026

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) സലീനാ ..ടീച്ചറുടെ ഉച്ചത്തിലുള്ള വിളി കേട്ടപാടെ സലീനത്ത അടുക്കളയിൽ നിന്നും മുറ്റത്തേക്കിറങ്ങി. എന്താ ടീച്ചറേ, ഞാനങ്ങോട്ടു...

നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ

May 3, 2026

മുകുന്ദൻ്റെ കഴിവും ആത്മാർത്ഥതയും കമ്പനി ഉടമയുടെ ശ്രദ്ധയിൽപ്പെടാൻ അധികകാലം വേണ്ടി വന്നില്ല. ഇത് ചില സഹപ്രവർത്തകരിൽ അസൂയ വളർത്തി. ഒരു സാധാരണ സെക്യൂരിറ്റി ഗാർഡായിരുന്നവൻ പെട്ടെന്ന് ഓഫീസിനുള്ളിൽ...

നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 5 – വെല്ലുവിളികളുടെ തുടക്കം

May 3, 2026

പുതിയ ജോലിയിൽ പ്രവേശിച്ച ആദ്യ ദിനം മുകുന്ദനെ സംബന്ധിച്ചിടത്തോളം അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു. എയർകണ്ടീഷൻ ചെയ്ത മുറികളും, കമ്പ്യൂട്ടറുകൾക്ക് മുന്നിലിരുന്ന് ജോലി ചെയ്യുന്ന ആളുകളും അവന് തികച്ചും അപരിചിതമായ...

എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സാക്കി
Story 1

എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സാക്കി

April 26, 2026

പള്ളിയിലിന്നു സെലീന ചേച്ചി(92 വയസ്സ് )യുടെ നാൽപ്പത്തി ഒന്നാം ചരമദിനത്തിൻ്റെ പ്രത്യേക കുർബാനയും ഒപ്പീസും സ്നേഹവിരുന്നുമുണ്ട്. ഇടവകക്കാരൊക്ക ഒന്നൊഴിയാതെ പള്ളിയിലേക്ക് ഒഴുകി. കാരണം സെലീന ചേച്ചിയുടെ സാമ്പത്തിക...

ചെക്കുന്ന് മലയുടെ സൗന്ദര്യം – കഥ 6
SALEEM PATHANAPURAM STORY

ചെക്കുന്ന് മലയുടെ സൗന്ദര്യം – കഥ 6

April 26, 2026

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) “ഇപ്പപ്പാ… ഞങ്ങളുടെ സ്കൂൾ പൂട്ടി. ഇനി പത്ത് ദിവസം കഴിഞ്ഞിട്ടേ തുറക്കൂ.” റിഹാൻ അങ്ങനെ പറഞ്ഞപ്പോൾ...

വഴിയോര കാഴ്ചകൾ കാണാം, യാത്രയ്ക്കിടെ ഉറങ്ങിയില്ലെങ്കിൽ – കഥ 5
SALEEM PATHANAPURAM STORY

വഴിയോര കാഴ്ചകൾ കാണാം, യാത്രയ്ക്കിടെ ഉറങ്ങിയില്ലെങ്കിൽ – കഥ 5

April 19, 2026

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) "ആമിനാ.. നീയൊന്നു പുറത്തേക്ക് വാ.." ടീച്ചറുടെ വിളി കേട്ടപാടെ ആമിന അടുക്കളയിൽ നിന്നും മുറ്റത്തേക്കിറങ്ങി. "മോൻ...

Next Post
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 16

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം - ഭാഗം 16

POPULAR

മരണം ഒരു വരം – ഒരു മുത്തശ്ശികഥ

September 20, 2023
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 6

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 6

August 31, 2023

സ്പിരിറ്റ്‌ നാരായണി

September 1, 2023
പള്ളിക്കാട്  – ഭാഗം 9

പള്ളിക്കാട് – ഭാഗം 10

December 19, 2024
വനിതാദിനം –  മാർച്ച് 8, 2024

വനിതാദിനം – മാർച്ച് 8, 2024

March 9, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
  • അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7
  • നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
  • നായകൻ – അദ്ധ്യായം 5 – വെല്ലുവിളികളുടെ തുടക്കം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397