• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, June 22, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

മായിലാടൻ – ഭാഗം 1

Maayilaadan - Story By Satya Bhai - Part 1

Satya Bhai by Satya Bhai
August 16, 2023
മായിലാടൻ – ഭാഗം 1
17
VIEWS
Share on FacebookShare on WhatsappShare on Twitter

കാവിലെ ഉത്സവത്തിന് തലേന്ന് ചൂട്ടുകറ്റകൊടുക്കണം. കാവിൻ്റെ നാലു മൂലകളിലും ഓലകൾ ചൂട്ടുകറ്റ കെട്ടി കത്തിച്ച വെളിച്ചമായിരിക്കും.
സംക്രമത്തിന് പായസം നിവേദ്യമുണ്ട്. പകൽ പായസത്തിനുവേണ്ട അരി മുതലായവ ഓരോ വീടുകളിൽ നിന്നും കൊടുക്കും.

വൈകുന്നേരം തമ്പുരാട്ടിക്ക് നട ഹോയ് വിളിച്ച് നാട്ടിലെ കുട്ടികളെ മുഴുവൻ കൂട്ടി കാവിലേക്ക് നിവേദ്യം വാങ്ങിക്കാൻ പാത്രങ്ങളുമെടുത്ത് ഒരു യാത്രയുണ്ട് മായിലാടന്.
മായിലാടൻ ഒരമ്മയാണ് കേട്ടോ. മായിലാടൻ്റെ ബന്ധുക്കളായ കുട്ടികളെല്ലാം അവരെ മായിലാടാ എന്നാ വിളിക്കുക.

അതിരാണി പൂക്കൾ നിറഞ്ഞ തോട്ടുവക്കത്തൂടെ മായിലാടൻ്റെ കൂടെ പോകുമ്പോൾ ദൈവത്താരീശ്വരൻ തോട്ടവക്കിലൂടെ ഓടി കാവിൽ കയറിയ കഥകളും, ( കൈക്കോർ ) നമ്പ്യാർ ഇരുട്ടു മയങ്ങുമ്പോൾ നടന്നു വരുന്ന വയൽക്കരയിൽ എവിടെ എന്നോ ചൂട്ടു കറ്റ കണ്ടു പേടിച്ചു ബോധം കെട്ട കഥയും, കാവിലെ വേട്ടക്കൊരു മകൻ്റെ ശക്തിയുടെ കഥകളും പറഞ്ഞും കൊണ്ടാണവർ പോവുക.

വെളിച്ചപ്പാടിൻ്റെ എഴുന്നള്ളത്ത് കഴിഞ്ഞ് നന്നേ ഇരുട്ടിയാലാണ് അവരുടെ സംഘം തിരിച്ചു വരിക. തോടു മുറിച്ചു കടക്കുമ്പോൾ തവളകളുടെ ചാട്ടത്തിൽ ഞെട്ടിപ്പോകുന്ന കുട്ടികൾ മായിലാടൻ്റെ കൈ മുറുകെ പിടിക്കും. പിന്നെ ” നട ഹോയ് ” വിളിച്ചോളീ മക്കളേ എന്നും പറഞ്ഞ് ഉച്ചത്തിൽ അവർ വിളിച്ചു കൂവും. അതനുകരിച്ച് കുട്ടികളും ഏറ്റുചൊല്ലും.

പാടത്തെത്തുമ്പോൾ ആകാശത്തിൽ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതും, അമ്പിളി കൂടെ നടക്കുന്നതും കണ്ട് എല്ലാവരും പറമ്പിലേക്ക് കയറുമ്പോൾ അവർ വളരെ പതുക്കെ “ഗുളികൻ തറ എത്തി ” എല്ലാരും പ്രാർത്ഥിച്ച് നടന്നോളീ എന്നു പറയും. കുട്ടികൾ കയ്യാലകളിലൊളിച്ചിരിക്കുന്ന പാമ്പിനെ പേടിച്ച് മായിലാടൻ്റെ കൂടെ നടക്കും.
മൗനമായ ആ നടപ്പിൽ മണ്ണട്ടകളുടെയും, കീരാങ്കീരികളുടേയും മാത്രം ശബ്ദം കേൾക്കും. ശ്വാസം വിടാതെ പേടിച്ച് നടക്കുന്ന കുട്ടികൾക്ക്‌ ധൈര്യം പകരാൻ മായിലാടൻ്റെ ഗുളികൻ ദൈവത്തോടുള്ള ഒരു വർത്തമാനമുണ്ട്. “എൻ്റെ കുളിയൻ ദൈവേ, ഈ മക്കളെ തട്ടും തടവുമില്ലാതെ പൊരകളിലെത്തിക്കാൻ തുണയാകണേ എന്നും, എൻ്റെ നാഗങ്ങളേ ഞാൻ നിങ്ങക്ക് സർപ്പബലി ചെയ്യാമേ എന്നും പറയും.

പായസത്തുക്കുകളുടെ ഛിൽ ഛിൽ ശബ്ദത്തിൽ ദൈവത്താറിശ്വരൻ്റെ സാന്നിധ്യമോർത്ത് കുട്ടികൾ മായിലാടനോട് ഒട്ടിനടക്കും. വീട്ടുകാര് കോലായിൽ കാത്തിരിപ്പുണ്ടാവും. എല്ലാരേയും വീട്ടിലെത്തിച്ച് ചൂട്ടും വീശി നട ഹോയ് വിളിച്ച് ആയമ്മ ഒരു പോക്കു പോകും. വീട്ടിലെത്തി ചൂട്ട് കുത്തിക്കെടുത്തി കലത്തിലെ വെള്ളം കാലിലൊഴിച്ച് മുഖം കഴുകി അവർ വരാന്തയിൽ ഒരിരുപ്പുണ്ട്.

അപ്പോൾ അവരുടെ ഭർത്താവ് “മറപ്പേ പിള്ളേറെ നീ പേടിപ്പിച്ച് ഒരു വിധാക്കിട്ട് ണ്ടാവുംല്ലേ ” എന്നു ചോദിക്കും. ദ്വേഷ്യം വരുന്ന മായിലാടൻ ” പോ കുരിപ്പേ എന്നെക്കൊണ്ടൊന്നും പറയിക്കണ്ട എന്നും പറഞ്ഞ് എണീച്ച്പോകും.

– സത്യ ഭായ്

Previous Post

അടിമകൾ

Next Post

സൈബർ ജാലകം

Related Rachanas

വലുതാകുമ്പോൾ ആരാകണം?
Story 1

വലുതാകുമ്പോൾ ആരാകണം?

June 22, 2026

സ്വപ്നങ്ങൾക്ക് ഗ്രേഡില്ല; ഉത്തരങ്ങൾ മാറും!!😜 കൊച്ചുകുട്ടികളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന്, നമ്മളും കുറച്ചുനേരത്തേക്കെങ്കിലും അവരുടെ ലോകത്തിൻ്റെ ഭാഗമാകുന്നു എന്ന അനുഭവമാണ്. അവരുടെ നിഷ്കളങ്കതയും...

നായകൻ – അദ്ധ്യായം 10 –  കനലിൽ ഉരുകിയ മനസ്സ്
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 10 – കനലിൽ ഉരുകിയ മനസ്സ്

June 22, 2026

ആരോപണങ്ങളുടെ ഭാരം മുകുന്ദൻ്റെ മനസ്സിനെ വല്ലാതെ തളർത്തി. ജീവിതത്തിൽ ആദ്യമായി അയാൾ തോറ്റുപോയെന്ന് തോന്നി. സത്യസന്ധമായി ജീവിച്ചിട്ടും ചതിയുടെ കരിനിഴൽ തന്നെ വിടാതെ കനലിൽ പിന്തുടരുന്നത് അയാളെ...

നായകൻ – അദ്ധ്യായം 9 – അസൂയയുടെ കറുത്ത നിഴലുകൾ
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 9 – അസൂയയുടെ കറുത്ത നിഴലുകൾ

June 22, 2026

കാലം മാറുമ്പോൾ മനുഷ്യരും മാറും. പക്ഷെ ഓർമ്മകൾ മാത്രം പഴയപടി തുടരും. മുകുന്ദൻ്റെ കഠിനാധ്വാനം കമ്പനിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. സെക്യൂരിറ്റിയായി വന്ന ആൾ ഇന്ന് അഡ്മിനിസ്ട്രേഷനിൽ...

മണ്ണും മഷിയും
Nayana Mahesh Story

മണ്ണും മഷിയും

June 22, 2026

ജീവിതത്തിൽ എടുത്ത തെറ്റായ ഒരു തീരുമാനം എന്നും തിരക്ക് മാത്രം ഉള്ള ഒരുവൻ്റെ ഭാര്യ ആയതാണ്. പ്രണയിക്കുന്ന കാലത്ത് അയാൾ എനിക്ക് മോഹന വാഗ്ദാനങ്ങൾ ഒന്നും തന്നെ...

കല്ല് കഥയുണ്ടാക്കുന്നു – കൃഷ്ണ പൂജപ്പുര
Krishna Poojappura Story

കല്ല് കഥയുണ്ടാക്കുന്നു – കൃഷ്ണ പൂജപ്പുര

June 12, 2026

സീൻ 1മുകുന്ദന്‍ ഭാര്യ രമ്യയോട് ഇന്ന് ജോണിക്കുട്ടിയുടെ വീട്ടില്‍ ഒന്നു പോയി. കണ്ടിട്ട് ദിവസങ്ങള്‍ ആയല്ലോ. എന്നെ കണ്ടതും ''വാടോ വാടോ'' എന്നു വിളിച്ച് മുറ്റത്തേക്ക് വേഗത്തില്‍...

ദേഷ്യം
Dr. Anil Kumar Story

ദേഷ്യം

June 10, 2026

കഴിഞ്ഞു പോയ ജീവിതത്തിൻ്റെ കണക്കെടുപ്പും തിരുത്തലുകളും അർത്ഥശൂന്യമാണല്ലോ. റീ ടേക്കുകളില്ലാത്ത ജീവതത്തിൽ നമുക്കു പശ്ചാത്താപം കൊണ്ട് കാര്യങ്ങളെ  മാറ്റിമറിക്കാനുമാവില്ല. അയാൾക്ക് ഇപ്പോഴാണ് ഇതൊക്കെ ബോധ്യമായത്. എന്നാൽ ഇപ്പോൾ...

Next Post
സൈബർ ജാലകം

സൈബർ ജാലകം

POPULAR

സെപ്റ്റംബർ 5 – ദേശീയ അധ്യാപക ദിനം

സെപ്റ്റംബർ 5 – ദേശീയ അധ്യാപക ദിനം

September 1, 2023
നിലവിളി

നിലവിളി

August 1, 2023
ബേക്കൽ കോട്ട

ബേക്കൽ കോട്ട

September 18, 2023
ദുബായ്

ദുബായ്

August 8, 2023
കുഞ്ഞു വിലാപം

കുഞ്ഞു വിലാപം

September 18, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ
  • വലുതാകുമ്പോൾ ആരാകണം?
  • നായകൻ – അദ്ധ്യായം 10 – കനലിൽ ഉരുകിയ മനസ്സ്
  • നായകൻ – അദ്ധ്യായം 9 – അസൂയയുടെ കറുത്ത നിഴലുകൾ
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397