അതല്ലേ എല്ലാം
വിശ്വാസം അതല്ലേ എല്ലാം എന്ന് പണ്ട്
ഇപ്പോൾ അന്ധവിശ്വാസം അതല്ലേ എല്ലാം
ഒന്നും വേണ്ട
ഒന്നും വേണ്ട ഒന്നും വേണ്ടയെന്ന് കൂടെ ചൊല്ലിയിടും
കൂടപിറപ്പ് എല്ലാം ഒന്നൊന്നായ് തട്ടിയെടുത്തിട്ടും
ഒന്നും വേണ്ട ഒന്നും വേണ്ടായെന്ന്
വീണ്ടും വീണ്ടും ചൊല്ലീടുന്നു.
കൂട്ട്
കാശ് ഉള്ളവന് അക്കങ്ങൾ കൂട്ടുകാർ
ഇല്ലാത്തവനോ അക്ഷരങ്ങളും
– ആന്റോ കവലക്കാട്ട്