• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Tuesday, July 21, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ഓർമ്മക്കുറിപ്പ് – അച്ഛന് ജന്മദിനാശംസകൾ

Janmadinaashamsakal - ormmakurippu - Lekhanam By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
April 15, 2026
ഓർമ്മക്കുറിപ്പ് – അച്ഛന് ജന്മദിനാശംസകൾ
82
VIEWS
Share on FacebookShare on WhatsappShare on Twitter

🍖🍖പിറന്നാൾ ആശംസകൾ🍬🍬

ഏപ്രിൽ 13, 2026

മലയാളം രചനകളുടെ ഏറ്റവും മുതിർന്ന എഴുത്തുകാരനായ അച്ഛന് ജന്മദിനാശംസകൾ നേർന്നുകൊണ്ട്, അതോടൊപ്പം ചെറിയൊരു ഓർമ്മക്കുറിപ്പ് നിങ്ങളുമായി പങ്കുവയ്ക്കുന്നു.

1990 കാലഘട്ടം. കെഎസ്ഇബിയിൽ വൈദ്യുതി ഭവനിൽ അച്ഛൻ ചീഫ് എഞ്ചിനീയറായി ജോലി നോക്കുന്ന സമയം. പരീക്ഷാഭവനിലെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥൻ്റെ ഒരു ഫോൺകോൾ അച്ഛനെ തേടിയെത്തി. “ജോണി സാർ ഒരു സഹായം ചെയ്തു തരുമോ? അതായത് ഒരു വിഷമം പിടിച്ച കണക്ക്,എത്ര ശ്രമിച്ചിട്ടും എനിക്ക് അതിൻ്റെ ഉത്തരം കണ്ടെത്താനാവുന്നില്ല. രണ്ടുമൂന്നു ദിവസമായി ഞാൻ അതുമായി മല്ലിടുകയാണ്. “

പരീക്ഷാഭവനിലെ ഉന്നത ഉദ്യോഗസ്ഥൻ എന്ന് പറയുമ്പോൾ അവർ ഗണിത ശാസ്ത്രത്തിൽ മിക്കവാറും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ഉള്ളവരായിരിക്കും. അതുകൊണ്ടുതന്നെ അച്ഛൻ ഉള്ളിൽ ഭയപ്പാടോടെ ആണെങ്കിലും ഫയലുമായി വന്നോളാൻ പറഞ്ഞു. ഒന്ന് രണ്ട് സഹപ്രവർത്തകരോടും വിവരം പറഞ്ഞു. വേണ്ടി വന്നാൽ എന്നെ ഒന്ന് സഹായിക്കണം എന്ന് അപേക്ഷിച്ചു. കെഎസ്ഇബിയുടെ അഭിമാനം സംരക്ഷിക്കേണ്ടത് അവിടത്തെ ഉദ്യോഗസ്ഥരുടെ കൂടെ കടമ ആണല്ലോ. എല്ലാവർക്കും കൂട്ടുത്തരവാദിത്വം ആണുള്ളത് എന്ന് അച്ഛൻ പ്രത്യേകം അവരെ ഓർമ്മിപ്പിച്ചു.

തലയ്ക്കു മീതെ വെള്ളം വന്നാൽ അതുക്കു മീതെ വള്ളം തുഴയുകയല്ലേ നിവർത്തിയുള്ളൂ. എന്തായാലും വരട്ടെ സാറേ, വന്നാൽ പിന്നെ വന്നതിൻ്റെ ബാക്കി നോക്കാമെന്ന് സഹപ്രവർത്തകരും. പേടിച്ചാൽ ഒളിക്കാൻ കാട് ഇല്ലല്ലോ? 😜 നമ്മൾ പ്രശ്നത്തെ അഭിമുഖീകരിക്ക തന്നെ ചെയ്യും എന്ന് ചെറിയൊരു ശങ്കയോടെ അവരും പറഞ്ഞു അച്ഛന് ധൈര്യം കൊടുത്തു.

പരീക്ഷ ഭവനിൽ നിന്ന് വരുന്ന ഉന്നത ഉദ്യോഗസ്ഥന് ഹൈ ടീ ഒരുക്കാൻ കീഴ് ഉദ്യോഗസ്ഥർക്ക് അച്ഛൻ നിർദ്ദേശം കൊടുത്തു.കണക്കിന് ഉത്തരം കിട്ടിയില്ലെങ്കിലും ചായ സൽക്കാരം ☕എങ്കിലും ഗംഭീരമാക്കി കെഎസ്ഇബിയുടെ അഭിമാനം സംരക്ഷിക്കാം എന്ന കണക്കുക്കൂട്ടലായിരുന്നു അതിനു പിന്നിൽ. 🥰

“അതിഥി ദേവോ ഭവ”

കെഎസ്ഇബി എന്ന ആതിഥേയൻ പരീക്ഷാഭവൻ എന്ന അതിഥിയെ സ്വീകരിക്കാൻ എല്ലാ ഏർപ്പാടുകളും ചെയ്തു.

ഉദ്വേഗജനകമായ നിമിഷങ്ങൾ കടന്നു പോയി.🙄🙄🙄

പരീക്ഷാഭവനിൽ നിന്നുള്ള ഔദ്യോഗിക വാഹനത്തിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥൻ കെഎസ്ഇബിയിൽ വന്നിറങ്ങി. അദ്ദേഹത്തെ കെഎസ്ഇബിയിലെ ഉദ്യോഗസ്ഥർ യഥാവിധി സ്വീകരിച്ച് ചീഫ് എഞ്ചിനീയറുടെ ക്യാബിനിലേക്ക് ആനയിച്ചു. സഹപ്രവർത്തകർ അവരവരുടെ ക്യാബിനിൽ നെഞ്ചിടിപ്പോടെ ആറ്റുകാലമ്മയെയും ശ്രീപത്മനാഭനെയും ഒരേപോലെ ഒന്നിച്ച് മനസ്സിൽ ധ്യാനിച്ച് ഇരുന്നു. എപ്പോഴാണോ ജോണി സാറിൻ്റെ വിളി വരിക എന്ന് കാതോർത്ത്,🙄 വിളി വരുമ്പോൾ മാത്രം കണ്ണു തുറക്കാം അതുവരെ ധ്യാനിച്ച് ഇരിക്കാം എന്ന ലൈനിൽ ആയിരുന്നു അവർ.

20 മിനിറ്റ് കഴിഞ്ഞു. പരീക്ഷാഭവനിൽ നിന്നുള്ള ഔദ്യോഗിക കാർ കെഎസ്ഇബിയുടെ കവാടം കടന്നു പോയി. 🙄🙄🙄

എന്താണ് സംഭവിച്ചത്? സഹപ്രവർത്തകരും ഉറ്റ സുഹൃത്തുക്കളും അച്ഛൻ്റെ ക്യാബിനിലേക്ക് പാഞ്ഞു. ഉത്തരം കിട്ടി. അദ്ദേഹം ചായ കുടിച്ചു മടങ്ങി ഇത്രയും മാത്രം പറഞ്ഞ് അടുത്ത ഫയൽ നോക്കാൻ ആരംഭിച്ചു.

ജോണി സാർ പുലിയല്ല പുപ്പുലിയാണ്.പരീക്ഷാഭവനിലെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥന് പോലും അറിയാത്ത കണക്ക് സാർ അഞ്ചു മിനിറ്റ് കൊണ്ട് സോൾവ് ചെയ്തു കൊടുത്തു. അങ്ങനെയൊരു വാർത്ത ഓഫീസിൽ ആകെ പരന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് അച്ഛൻ എല്ലാവരോടും ഇതിൻ്റെ നിജസ്ഥിതി അറിയിച്ചത്.

പരീക്ഷ ഭവനിലെ ഉദ്യോഗസ്ഥൻ ഫയലുമായി അച്ഛൻ്റെ മുറിയിൽ കയറിയിരുന്നു.കണക്ക് വായിച്ചു. വായിച്ചു തുടങ്ങിയപ്പോൾ തന്നെ അച്ഛൻ പറഞ്ഞു. “എനിക്ക് ചെവി അല്പം കുറവാണ്. അതുകൊണ്ട് നിർത്തി നിർത്തി സാവധാനം വായിക്കണം “ എന്ന്. അദ്ദേഹം അതുപോലെ വായിച്ചു. ഒരുതവണകൂടി അത് വായിക്കാൻ ആവശ്യപ്പെട്ടു അച്ഛൻ.

വായന കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. “സാറേ ഉത്തരം കിട്ടി. ഇത്രയും സാവധാനം ഈ മൂന്നാല് ദിവസവും ഞാനിത് വായിച്ചിരുന്നില്ല. അതുകൊണ്ടാണ് ഞാൻ സാറിൻ്റെ സഹായം ചോദിച്ചത് “😜 എന്ന്.

ചോദ്യകർത്താവ് തന്നെ ഉത്തരം കണ്ടെത്തി.ചായ സൽക്കാരം കഴിഞ്ഞ് അദ്ദേഹം മടങ്ങി. ഇതാണ് അന്ന് ഉണ്ടായത്.

ഏത് സാഹചര്യം വന്നാലും മനസ്സിനെ നിയന്ത്രിച്ച് സമചിത്തതയോടെ തീരുമാനങ്ങളെടുക്കുന്ന അച്ഛൻ ഞങ്ങൾക്കെന്നും ഒരു ഉത്തമമാതൃകയാണ് എന്നതിൽ അഭിമാനിക്കുന്നു. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഞാനീ സംഭവമെന്നും ഓർമ്മിക്കാറുണ്ട്.

ചില ഓർമ്മകൾ സമയം കടന്നു പോയാലും ഹൃദയത്തിൽ നിലനിൽക്കുന്ന മധുരതരമായ അനുഭവങ്ങളുമായി എന്നും നമ്മെ പിന്തുടരുന്നു.

ഒരിക്കൽക്കൂടി ഒത്തിരി സ്നേഹത്തോടെ ഒരായിരം പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട്.

മകൾ

– മേരി ജോസി മലയിൽ,✍️ തിരുവനന്തപുരം.

Previous Post

നോവൽ – പള്ളിത്തേരുണ്ടോ – നിർമല അമ്പാട്ട്

Next Post

നായകൻ – അദ്ധ്യായം 1 – അറ്റുപോകാത്ത കണ്ണികൾ

Related Rachanas

സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ

June 22, 2026

മഴ.. മഴ.. മഴ.. മഴയെപ്പറ്റി കുറിച്ചിടുമ്പോൾ കുഞ്ഞോർമ്മകളോളംതള്ളി അകത്തേക്കു കയറിവരുന്നു. "കഴിഞ്ഞത് അസ്പഷ്ടമല്ല, അതു അതാര്യവുമില്ല." ആരെപ്പോൾ പറഞ്ഞതാണെങ്കിലും അതൊരു സത്യമാണ്. ഓർക്കാൻ പലതുമുണ്ട്. ബാഹ്യതലത്തിൽ ബന്ധമില്ലാത്ത...

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!

June 3, 2026

മഞ്ഞപ്പട്ടുപാവാടയുടെ മിനുത്ത ഞൊറികളിൽ വിരലോടിക്കുമ്പോൾ അച്ഛൻ വാത്സല്ല്യത്തോടെ ഉണ്ണിമോളെ അണച്ചുപിടിച്ചുകൊണ്ട് പറഞ്ഞു, "ഇതെൻ്റെ ഉണ്ണിമോൾക്ക്.." ചുവപ്പുരാശിയിൽ കസവുനൂലുകൾ അതിരിട്ട പാവാടഞൊറികൾക്കെന്തു മിനുപ്പാണ്, തിളക്കാണ്.. "മതി മതി.. തൊട്ട്...

ലോക പിതൃദിനം –  ജൂൺ 21, 2026
Lekhanam 1

ലോക പിതൃദിനം – ജൂൺ 21, 2026

June 3, 2026

“നൂറിലേറെ അധ്യാപകർക്ക് സമമാണ് ഒരു പിതാവ്.” (ജോർജ് ഹെർബർ). അച്ഛൻ എന്ന വാക്കിൽ തന്നെ ഒരു ജീവിതത്തിൻ്റെ സുരക്ഷയും സ്നേഹവും ഒളിഞ്ഞിരിക്കുന്നു. പിതൃദിനം എന്നത് അച്ഛൻമാരുടെ ത്യാഗങ്ങളും...

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026
Johny. T. R Lekhanam

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026

May 27, 2026

2026 മാർച്ച് 12-ന് ഇടുക്കിയിൽ നടന്ന ചടങ്ങിൽ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൻ്റെ (KSEB) സുവർണ ജൂബിലി ആഘോഷങ്ങൾ ബഹു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം...

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം

May 3, 2026

കർക്കടകത്തിലെ തിരുവോണത്തിന് മുറ്റത്ത് പൂക്കളം വിരിയും. ഇത്തിരി പ്രൗഢിയോടെ പൂക്കളമൊരുക്കുമ്പോൾ അയല്പക്കത്തെ കുട്ട്യോള് പറയും. "ദേ. .വാര്യേത്ത് ഓണമെത്തി." അവർക്കൊക്കെ ചിങ്ങത്തിലെ അത്തത്തിനേ പൂക്കളമുണ്ടാകൂ. ഇല്ലങ്ങളിലും വാര്യേത്തും...

ലോക മാതൃദിനം – അമ്മയ്ക്കായ്…
Lekhanam 1

ലോക മാതൃദിനം – അമ്മയ്ക്കായ്…

May 3, 2026

ലോക മാതൃദിനം - അമ്മയ്ക്കായ്...(10-5-2026) അമ്മയ്ക്കായ്…. ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻ്റെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു...

Next Post
നായകൻ – അദ്ധ്യായം 1 – അറ്റുപോകാത്ത കണ്ണികൾ

നായകൻ - അദ്ധ്യായം 1 - അറ്റുപോകാത്ത കണ്ണികൾ

POPULAR

തങ്കപ്പനും പിന്നെ കുറെ സദാചാരക്കാരും

തങ്കപ്പനും പിന്നെ കുറെ സദാചാരക്കാരും

September 1, 2023
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 10

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 10

January 31, 2024
പള്ളിക്കാട്  – ഭാഗം 1

പള്ളിക്കാട് – ഭാഗം 1

October 10, 2024
മിന്നാമിന്നി കഥകളും ചിന്തകളും

മിന്നാമിന്നി കഥകളും ചിന്തകളും

October 23, 2023
വർഗ്ഗീയ ഭ്രാന്ത്

വർഗ്ഗീയ ഭ്രാന്ത്

October 15, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397