GIRIJA VARIER PALAKKAD

ഗിരിജാ വാര്യർ

ഗിരിജാ വാര്യർ പാലക്കാട്ടുകാരിയാണ്. പുതുപ്പരിയാരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് HSST ആയി മാർച്ച്‌ 2020 ൽ വിരമിച്ചു.
ആറു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചേക്കുട്ടിപ്പാവ ( ചെറുകഥാ സമാഹാരം, നീലാംബരി ബുക്സ്
വെള്ളക്കൊക്കുകൾക്കും പറയാനുണ്ട് ( ചെറുകഥാ സമാഹാരം കൈരളി ബുക്സ്
അഞ്ചു കാക്കകൾ(ചെറുകഥാ സമാഹാരം – എഴുത്തച്ഛൻ സാഹിതീ അവാർഡ് നേടിയ പുസ്തകം ലൈവ് ബുക്സ്
ചായക്കൂട്ട്( കവിതാസമാഹാരം. ആറ്റാഞ്ചേരി മാധവൻകുട്ടി പുരസ്‌കാരം നേടിയ പുസ്തകം, ലൈവ് ബുക്സ്
പാർത്ഥന്റെ വീട് ( ചെറുകഥാ സമാഹാരം.നൈന ബുക്സ് )
ഋതുസംഹാരം(കവിതാസമാഹാരം, മഞ്ജരി ബുക്സ് )

എഴുത്തച്ഛൻ മലയാള സാഹിതീ അവാർഡ്, മണികണ്ഠമേനോൻ സ്മാരക ചെറുകഥാ അവാർഡ്, എം. സുകുമാരൻ സ്മാരക ചെറുകഥാപുരസ്‌കാരം, സപര്യ സാംസ്‌കാരിക സമിതി അവാർഡുകൾ, തപസ്യ സാംസ്‌കാരിക സമിതി അവാർഡ്,സ്നേഹകലാസമിതി വള്ളത്തോൾ പുരസ്‌കാരം,
പറവൂർ പുത്തൻ വേലിക്കര സുകുമാരൻ സ്മാരക കവിതാപുരസ്‌കാരം, ആറ്റാഞ്ചേരി മാധവൻകുട്ടി കവിതാ പുരസ്‌കാരം, അങ്കണം ഷംസുദ്ദീൻ കവിതാ അവാർഡ്, തപസ്യ സാംസ്‌കാരിക സമിതി അവാർഡുകൾ എന്നിവ ലഭിച്ചിട്ടുണ്ട്.

തൃശ്ശൂർ റേഡിയോ നിലയത്തിൽ കഥകൾ അവതരിപ്പിച്ചിട്ടുണ്ട്

ലേഖനങ്ങൾ