• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, August 5, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

കലാനിലയം – ആശംസകൾ! അഭിനന്ദനങ്ങൾ!

Kalanilayam - Ashamsakal! Abhinandanangal!- Lekhanam By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
July 11, 2024
കലാനിലയം – ആശംസകൾ! അഭിനന്ദനങ്ങൾ!
27
VIEWS
Share on FacebookShare on WhatsappShare on Twitter

ദൃശ്യ വിസ്മയത്തിലൂടെ ആരാധകരെ സൃഷ്ടിച്ച നാടക കമ്പനിയായ കലാനിലയത്തെ ഏരിസ് ബിസിനസ് ഗ്രൂപ്പ് ഏറ്റെടുത്തു എന്ന ഇന്നത്തെ പത്രവാർത്ത ഞാനുൾപ്പെടുന്ന തലമുറയെ വല്ലാതെ സന്തോഷിപ്പിച്ചു എന്ന് പറയാതെ വയ്യ. 1970-80 കാലഘട്ടത്തിൽ സിനിമയേക്കാൾ ആളുകൾ കാണാൻ ഇഷ്ടപ്പെട്ടിരുന്നത് നാടകങ്ങൾ ആയിരുന്നു.

ഇതുപോലെതന്നെ മെയ് 8 2016ൽ ഒരു പത്രവാർത്ത ഞാൻ വായിച്ചിരുന്നു. “ കലാനിലയം വീണ്ടും തലസ്ഥാനത്ത്. ടാഗോറിൽ. “ഹിഡിംബി” മെയ്‌ മാസം എട്ടാം തീയതി.“ എന്ന തലക്കെട്ടോടെ വന്ന വാർത്ത എന്നെ അമ്പരപ്പിച്ചു. കാരണം അന്നായിരുന്നു പോൾ അങ്കിളിൻ്റെ പിറന്നാൾ ദിനം.

കലാനിലയത്തിൻ്റെ പ്രധാന നാടകങ്ങൾ ആയ “കായംകുളം കൊച്ചുണ്ണി”, “കടമറ്റത്ത് കത്തനാർ”,”ഷാജഹാൻ ചക്രവർത്തി”, “വെള്ളി കാസാ”, “ താജ്മഹൽ”, “ രാജശില്പി”, “ദശാവതാരം”, “ ശ്രീ അയ്യപ്പൻ”, “ദേവദാസി “, “ഗുരുവായൂരപ്പൻ”, “രക്തരക്ഷസ്”….. ഇവയിലെ ഒക്കെ ടൈറ്റിൽ റോൾ ചെയ്ത നടൻ ആയിരുന്നു പോൾ അങ്കിൾ. ആ ആളുടെ പിറന്നാൾ ദിനത്തിൽ തന്നെ ഈ നാടകം തലസ്ഥാനത്ത്. കലാനിലയം കൃഷ്ണൻനായരുടെ ചെറുമകൾ ആണ് ഹിഡിംബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ സ്വർഗ്ഗത്തിൽ ഇരുന്ന് ഈ കൊച്ചു കലാകാരിയെ പോൾ അങ്കിൾ അനുഗ്രഹിക്കും എന്ന് എനിക്ക് തീർച്ചയായിരുന്നു. ഒരു കാലത്ത് ജനങ്ങൾ സിനിമയെക്കാൾ കൂടുതലായി നാടകത്തെ ഇഷ്ടപ്പെട്ടിരുന്നു.

സിനിമയിൽ സജീവമായിരുന്നപ്പോൾപോലും നാടകത്തോടുള്ള അഭിനിവേശം കൊണ്ട് പോൾ അങ്കിൾ നാടകത്തിൽ അഭിനയിക്കുമായിരുന്നു. “നാടകം എൻ്റെ പെറ്റമ്മ ആണെങ്കിൽ സിനിമ കേവലം പോറ്റമ്മ മാത്രം”. മിക്കവാറും എല്ലാ ഇൻറർവ്യൂകളിലും ആവർത്തിക്കാറുണ്ടായിരുന്ന ഒരു കാര്യമായിരുന്നു അത്.

നാടകത്തിൽ വിജയക്കൊടി നാട്ടിയതിനു ശേഷമാണ് പോൾ അങ്കിൾ ചലച്ചിത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചത്. കലാനിലയം കൃഷ്ണൻ നായരും ആയുള്ള കണ്ടുമുട്ടലാണ് പോളിനെ മുഴുവൻസമയ നാടക പ്രവർത്തന രംഗത്തേക്ക് തിരിച്ചു വിട്ടത് എന്ന് പല മാധ്യമങ്ങളിലും ഞാൻ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഇളയ സഹോദരൻ ശ്രീ സി.ഐ.ജോയ് നാടകങ്ങളുടെ ആ കാലഘട്ടത്തിൽ അന്ന് കാലത്ത് ഇറങ്ങിയ ഓരോ പോസ്റ്ററുകളും ഫോട്ടോകളും ഒരു നിധിപോലെ ദിവസവും തുടച്ചുമിനുക്കി കാത്തു സൂക്ഷിച്ചു വെച്ചിട്ടുണ്ട്. കോവിഡിന് തൊട്ടുമുമ്പ് ശ്രീ അനന്തപത്മനാഭൻ ശ്രീ സി.ഐ. ജോയുടെ വീട് സന്ദർശിച്ചപ്പോൾ അവരുടെ കയ്യിൽ പോലുമില്ലാത്ത അത്ര കളക്ഷൻ പോളേട്ടൻ്റെ അനിയൻ സി.ഐ. ജോയിയുടെ കൈവശം അന്ന് ഉണ്ടായിരുന്നു.

1963 ൽ കൃഷ്ണൻനായരും അദ്ദേഹത്തിൻ്റെ ഭാര്യ ദേവകി അമ്മയും ചേർന്നാണ് കലാനിലയത്തിന് രൂപം നൽകിയത്. ഡോൾബി അറ്റ്മോസ് ശബ്ദമികവോടു കൂടി ആഗോളതലത്തിൽ പ്രദർശനം നടത്തുക എന്ന ലക്ഷ്യത്തോടെ ആണ് തുടങ്ങുന്നതത്രേ! കുട്ടികളിൽ നാടക അവബോധം വളർത്താനും സ്കൂളുകളിൽ നാടക ക്ലബ്ബുകൾ രൂപീകരിക്കാനും ഇവർ പദ്ധതിയിട്ടിട്ടുണ്ട്. ഈ പുതിയ സംരംഭം വിജയക്കൊടി പാറിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു!!

കലാനിലയം സ്ഥാപകൻ കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭനും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും സിനിമാ നിർമ്മാതാവ് സോഹൻ റോയിയും ചേർന്ന് നടത്താൻ പോകുന്ന ഈ സംരംഭം വാനോളം ഉയരട്ടെ എന്ന് ആശംസിക്കുന്നു. പോൾ അങ്കിളിൻ്റെ കുടുംബാംഗങ്ങളുടെ മുഴുവൻ പ്രാർത്ഥനയും നിങ്ങളോടൊപ്പമുണ്ട്.

ആശംസകളും അഭിനന്ദനങ്ങളും ഒരിക്കൽക്കൂടി നേരുന്നു. എൻ്റെയും എൻ്റെ മാതൃകുടുംബം ആയ ചിറയത്ത് കുടുംബാംഗങ്ങളുടെ എല്ലാ ഭാവുകങ്ങളും പ്രാർത്ഥനയും നിങ്ങളോടൊപ്പം ഉണ്ടാകും. 🙏🙏🙏

– മേരി ജോസി മലയിൽ, തിരുവനന്തപുരം.

 

Previous Post

ഉള്ളൊഴുക്ക് – റിവ്യൂ

Next Post

നാടകം

Related Rachanas

സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ

June 22, 2026

മഴ.. മഴ.. മഴ.. മഴയെപ്പറ്റി കുറിച്ചിടുമ്പോൾ കുഞ്ഞോർമ്മകളോളംതള്ളി അകത്തേക്കു കയറിവരുന്നു. "കഴിഞ്ഞത് അസ്പഷ്ടമല്ല, അതു അതാര്യവുമില്ല." ആരെപ്പോൾ പറഞ്ഞതാണെങ്കിലും അതൊരു സത്യമാണ്. ഓർക്കാൻ പലതുമുണ്ട്. ബാഹ്യതലത്തിൽ ബന്ധമില്ലാത്ത...

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!

June 3, 2026

മഞ്ഞപ്പട്ടുപാവാടയുടെ മിനുത്ത ഞൊറികളിൽ വിരലോടിക്കുമ്പോൾ അച്ഛൻ വാത്സല്ല്യത്തോടെ ഉണ്ണിമോളെ അണച്ചുപിടിച്ചുകൊണ്ട് പറഞ്ഞു, "ഇതെൻ്റെ ഉണ്ണിമോൾക്ക്.." ചുവപ്പുരാശിയിൽ കസവുനൂലുകൾ അതിരിട്ട പാവാടഞൊറികൾക്കെന്തു മിനുപ്പാണ്, തിളക്കാണ്.. "മതി മതി.. തൊട്ട്...

ലോക പിതൃദിനം –  ജൂൺ 21, 2026
Lekhanam 1

ലോക പിതൃദിനം – ജൂൺ 21, 2026

June 3, 2026

“നൂറിലേറെ അധ്യാപകർക്ക് സമമാണ് ഒരു പിതാവ്.” (ജോർജ് ഹെർബർ). അച്ഛൻ എന്ന വാക്കിൽ തന്നെ ഒരു ജീവിതത്തിൻ്റെ സുരക്ഷയും സ്നേഹവും ഒളിഞ്ഞിരിക്കുന്നു. പിതൃദിനം എന്നത് അച്ഛൻമാരുടെ ത്യാഗങ്ങളും...

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026
Johny. T. R Lekhanam

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026

May 27, 2026

2026 മാർച്ച് 12-ന് ഇടുക്കിയിൽ നടന്ന ചടങ്ങിൽ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൻ്റെ (KSEB) സുവർണ ജൂബിലി ആഘോഷങ്ങൾ ബഹു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം...

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം

May 3, 2026

കർക്കടകത്തിലെ തിരുവോണത്തിന് മുറ്റത്ത് പൂക്കളം വിരിയും. ഇത്തിരി പ്രൗഢിയോടെ പൂക്കളമൊരുക്കുമ്പോൾ അയല്പക്കത്തെ കുട്ട്യോള് പറയും. "ദേ. .വാര്യേത്ത് ഓണമെത്തി." അവർക്കൊക്കെ ചിങ്ങത്തിലെ അത്തത്തിനേ പൂക്കളമുണ്ടാകൂ. ഇല്ലങ്ങളിലും വാര്യേത്തും...

ലോക മാതൃദിനം – അമ്മയ്ക്കായ്…
Lekhanam 1

ലോക മാതൃദിനം – അമ്മയ്ക്കായ്…

May 3, 2026

ലോക മാതൃദിനം - അമ്മയ്ക്കായ്...(10-5-2026) അമ്മയ്ക്കായ്…. ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻ്റെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു...

Next Post
നാടകം

നാടകം

POPULAR

തിയറിയും പ്രാക്റ്റിക്കലും – കഥ 4

തിയറിയും പ്രാക്റ്റിക്കലും – കഥ 4

April 12, 2026
ചങ്ങലക്കണ്ണികൾ

ചങ്ങലക്കണ്ണികൾ

September 19, 2023
തവളക്കുളം ശലോമി

തവളക്കുളം ശലോമി

March 4, 2024
കുറ്റബോധം

കുറ്റബോധം

November 24, 2023
കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 13

കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 13

October 21, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397