• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, June 22, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ശ്രീരാമനും നന്മരാജ്യവും

Sreeramanum Nanmaraajyavum - Lekhanam By Johny. T. R.

Johny. T. R. by Johny. T. R.
March 9, 2024
ശ്രീരാമനും നന്മരാജ്യവും
40
VIEWS
Share on FacebookShare on WhatsappShare on Twitter

ലോകത്തിലെ പഴയ മതങ്ങളിലൊന്നാണ് ഹിന്ദുമതം. ഇന്ത്യയിലെയും നേപ്പാളിലെയും മുഖ്യമതം ഇതുതന്നെ. ഹിന്ദുമതം ഏതെങ്കിലും ഒരു പ്രവാചകൻ്റെ സൃഷ്ടിയല്ല. ഒരു സമൂഹത്തിലെ വിശ്വാസാചാരങ്ങളുടെ ആകത്തുകയാണ്. ഒരു ഇന്ത്യൻ സനാതനധർമ്മം അല്ലെങ്കിൽ ഒരു ജീവിതരീതിയാണ് ഹിന്ദുമതം. പഴയ പുസ്തകങ്ങളിൽ ഹിന്ദു എന്നൊരു വാക്കുതന്നെയില്ല. ആരെയും നിയന്ത്രിക്കാൻ ഒരു സംവിധാനവുമില്ല. ഹിന്ദുക്കൾ പൊതുവെ ഈശ്വരനിൽ വിശ്വസിക്കുന്നു. എന്നാൽ ഈശ്വരസങ്കല്പത്തിനു സ്ഥാനമില്ലാത്ത അദ്വൈതസിദ്ധാന്തവും ഈ മതത്തിലെ ദർശനമായി വളർന്നിട്ടുണ്ട്. നിരീശ്വരവാദികളും പഴയ കാലം മുതൽ ഹിന്ദു സമൂഹത്തിൽ ഉണ്ടായിരുന്നു. ഹിന്ദുക്കൾക്ക് അനേകം ദേവീദേവന്മാരുണ്ട്. അവരുടെ എണ്ണം മുപ്പത്തിമുക്കോടി (33 കോടി)യാണ്.

രാമൻ ഹിന്ദുമതത്തിലെ ഒരു കേന്ദ്രവ്യക്തിയാണ്. ധീരതക്കും, അറിവിനും ശക്തിക്കും പേരുകേട്ടയാൾ, നീതിയുടെ പര്യായം, നല്ല ഭരണം കാഴ്ചവെച്ച രാജാവു്. രാമനെ ഹിന്ദുക്കൾ വ്യാപകമായി ആരാധിക്കുന്നു. ശ്രീരാമൻ്റെ കഥ വ്യത്യസ്തദേശങ്ങളിലും, വ്യത്യസ്ത കാലങ്ങളിലും, വായ്മൊഴിയായും വരമൊഴിയായും പ്രചരിച്ചിരുന്നു. പലരും യഥാർത്ഥ കഥയെ മാറ്റിമറിച്ചു. ആ രാജാവിൻ്റെ ഭരണം നല്ലതായിരുന്നു. അതുകൊണ്ട് കാലങ്ങൾ അതിജീവിച്ച് ആ കഥ സഞ്ചരിച്ചു. അതിൽ നിന്നു പല പല രാമായണങ്ങളുണ്ടായി.

ഭാഗവതമനുസരിച്ചും പുരാണങ്ങളിൽ നിന്നു ലഭിക്കുന്ന വിവരങ്ങളും വെച്ചു നോക്കുമ്പോൾ ത്രേതായുഗത്തിൽ ജീവിച്ചിരുന്ന രാമൻ്റെ പ്രായം ഏകദേശം 9ലക്ഷം വർഷങ്ങളാണ്.

ഭൂമിയിൽ ഇന്നു കാണുന്ന തരത്തിലുള്ള മനുഷ്യർ ഉണ്ടായിട്ടു ഏതാണ്ട് 1 ലക്ഷം വർഷങ്ങളേ ആയിട്ടുള്ളു. ദേവന്മാർ മനുഷ്യരല്ല. വ്യത്യസ്തവർഗ്ഗക്കാരാണ്.
എന്നാൽ രാമൻ ഒരു ലക്ഷ്യത്തോടെ ഭൂമിയിൽ അവതരിച്ചു. ബി.സി.ഇ. 5114 ജനുവരി 10-ാം തിയ്യതി ഉച്ച 12.30 ന് ഭൂമിയിൽ ജനിച്ചു. അസുരരാജാവായ രാവണനെ ഇല്ലാതാക്കുകയായിരുന്നു പ്രധാന അവതരണ ലക്ഷ്യം.

ബി.സി.ഇ 1500 മുതൽ 900 വരെയാണ് വേദകാലം. ഋഗ്‌വേദകാലത്തെ ഒരു രാജാവായിരുന്ന ഇക്ഷ്വാകു സരയൂനദീതീരത്തു സ്ഥാപിച്ചതാണ് അയോദ്ധ്യാനഗരം.
ഇക് ഷ്വാകുവംശത്തിലെ അറുപത്തിനാലാമത്തെ രാജാവാണ് രാമൻ. അയോദ്ധ്യ രണ്ടെണ്ണമുണ്ട്. ഒന്ന് ഇന്ത്യയിൽ. വേറൊന്ന് നേപ്പാളിൽ. രാമജന്മഭൂമി എവിടെയെന്നു പറയാൻ തെളിവില്ല. അവതാരലക്ഷ്യം കഴിഞ്ഞു . കുറെ വർഷങ്ങൾ നല്ല ഭരണം കാഴ്ചവെച്ചു. മടങ്ങേണ്ട സമയമായി. കാലനെത്തി. രാമനും കാലനും കൂടി സംസാരിക്കുന്നു. ആ സമയത്ത് ആര് അവിടെ വന്നാലും രാമൻ അയാളെ കൊല്ലണം എന്ന ഉറപ്പിലാണ് സംഭാഷണം തുടങ്ങിയത്. ലക്ഷ്മണനെ മുറിക്കു പുറത്തു കാവലാളായി നിറുത്തി. അന്നേരം പെട്ടെന്നു ദേഷ്യം വരികയും ശപിക്കയും ചെയ്യുന്ന ദുർവാസാവ് മഹർഷിയെത്തി. അദ്ദേഹത്തെ തടഞ്ഞാൽ ശാപം കിട്ടും. തടഞ്ഞില്ലെങ്കിൽ രാമനു മഹർഷിയെ കൊല്ലേണ്ടി വരും. അതോടെ കുലം നശിക്കും. അതുകാരണം ലക്ഷ്മണൻ ജീവത്യാഗം ചെയ്യാൻ തയ്യാറായി. കതകുതുറന്നു. രാമന് അദ്ദേഹത്തെ കൊല്ലാതിരിക്കാൻ പറ്റില്ലെന്നായി. അങ്ങനെ ചെയ്യാൻ മനസ്സില്ലാത്തതു കൊണ്ട് രാമൻ സരയു നദിയിൽ ചാടി ജീവൻ ത്യജിച്ചു.

രാമനെ പൂജിക്കാൻ കുറെ വർഷങ്ങൾക്കു മുമ്പെ ഹിന്ദുക്കൾ ഒരു അമ്പലമുണ്ടാക്കി. മുസ്ലീം ഭരണകാലത്തു 1527-ൽ അതു പൊളിച്ചുകളഞ്ഞു. അവിടെ ബാബ്റി മസ്ജിദുണ്ടാക്കി. 1992 ഡിസമ്പറിൽ വിശ്വഹിന്ദു പരിഷത്തുകാരും കൂട്ടരും കൂടി മസ്ജിദു പൊളിച്ചു. അതോടെ ആകെ ബഹളമായി. രണ്ടായിരലധികം പേർ കൊല്ലപ്പെട്ടു. സുപ്രീം കോടതിയിൽ കേസായി. 2019ൽ വിധി വന്നു. സ്ഥലത്തിൻ്റെ ഉടമാവകാശത്തിൻ്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു വിധി. വിശ്വാസമൊന്നും കണക്കിലെടുത്തതേയില്ല. തർക്ക ഭൂമി ഹിന്ദുക്കളുടെ ഒരു ക്ഷേത്രം പണിയാൻ ഒരു ട്രസ്റ്റിനും,വേറൊരു രണ്ടു ഹെക്ടർ വക്കഫ് ബോർഡിനും കൊടുക്കാനായിരുന്നു വിധി. ഹിന്ദുക്കൾ അവർക്കു ലഭിച്ച ഭൂമിയിൽ ഒരു അമ്പലം പണിതു. രാമൻ്റെ ഒരു വിഗ്രഹം പണിതു പ്രതിഷ്ഠിച്ചു.

നന്മയുടെ പ്രതീകമാണ് രാമൻ. ഓരോരുത്തരുടെയും മനസ്സിനെ നന്മയുടെ ജന്മഭൂമിയാക്കിയാൽ നന്മരാജ്യമാകും.
ശ്രീറാം എന്നു വിളിച്ചുപറഞ്ഞാൽ മാത്രം പോരാ. അതു ചിന്തയിലും വാക്കിലും പ്രവൃത്തിയിലും പ്രതിഫലിക്കണം.

– ജോണി തെക്കേത്തല, ഇരിങ്ങാലക്കുട.

Previous Post

വനിതാദിനം – മാർച്ച് 8, 2024

Next Post

മുചി

Related Rachanas

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!

June 3, 2026

മഞ്ഞപ്പട്ടുപാവാടയുടെ മിനുത്ത ഞൊറികളിൽ വിരലോടിക്കുമ്പോൾ അച്ഛൻ വാത്സല്ല്യത്തോടെ ഉണ്ണിമോളെ അണച്ചുപിടിച്ചുകൊണ്ട് പറഞ്ഞു, "ഇതെൻ്റെ ഉണ്ണിമോൾക്ക്.." ചുവപ്പുരാശിയിൽ കസവുനൂലുകൾ അതിരിട്ട പാവാടഞൊറികൾക്കെന്തു മിനുപ്പാണ്, തിളക്കാണ്.. "മതി മതി.. തൊട്ട്...

ലോക പിതൃദിനം –  ജൂൺ 21, 2026
Lekhanam 1

ലോക പിതൃദിനം – ജൂൺ 21, 2026

June 3, 2026

“നൂറിലേറെ അധ്യാപകർക്ക് സമമാണ് ഒരു പിതാവ്.” (ജോർജ് ഹെർബർ). അച്ഛൻ എന്ന വാക്കിൽ തന്നെ ഒരു ജീവിതത്തിൻ്റെ സുരക്ഷയും സ്നേഹവും ഒളിഞ്ഞിരിക്കുന്നു. പിതൃദിനം എന്നത് അച്ഛൻമാരുടെ ത്യാഗങ്ങളും...

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026
Johny. T. R Lekhanam

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026

May 27, 2026

2026 മാർച്ച് 12-ന് ഇടുക്കിയിൽ നടന്ന ചടങ്ങിൽ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൻ്റെ (KSEB) സുവർണ ജൂബിലി ആഘോഷങ്ങൾ ബഹു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം...

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം

May 3, 2026

കർക്കടകത്തിലെ തിരുവോണത്തിന് മുറ്റത്ത് പൂക്കളം വിരിയും. ഇത്തിരി പ്രൗഢിയോടെ പൂക്കളമൊരുക്കുമ്പോൾ അയല്പക്കത്തെ കുട്ട്യോള് പറയും. "ദേ. .വാര്യേത്ത് ഓണമെത്തി." അവർക്കൊക്കെ ചിങ്ങത്തിലെ അത്തത്തിനേ പൂക്കളമുണ്ടാകൂ. ഇല്ലങ്ങളിലും വാര്യേത്തും...

ലോക മാതൃദിനം – അമ്മയ്ക്കായ്…
Lekhanam 1

ലോക മാതൃദിനം – അമ്മയ്ക്കായ്…

May 3, 2026

ലോക മാതൃദിനം - അമ്മയ്ക്കായ്...(10-5-2026) അമ്മയ്ക്കായ്…. ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻ്റെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു...

സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്

April 26, 2026

“കേളിക്കു പറ്റിയവയസ്സിൽ നിസർഗ്ഗസിദ്ധലാളിത്യമാർന്ന തനു മണ്ണുപുരണ്ടുമങ്ങിമേളിച്ചുമേവുമൊരു കുഞ്ഞിനെയാഞ്ഞെടുത്തുലാളിച്ചിടുന്നിതൊരു വൃദ്ധപുമാനൊരിക്കൽ.." അയ്യോ.. ൻ്റെ മെഴുക്കുപുരട്ടിയിൽ വെള്ളംവറ്റി.., ഒന്നിളക്കട്ടേ ട്ടോ.. അപ്പോഴേക്കും അതു ബൈഹാർട് ചെയ്തോളൂ" "കാറ്റുല്ലസിക്കുമളകങ്ങളിളക്കി മാറ്റുകേറ്റും കിശോരമുഖശാരദചന്ദ്രബിംബം…"അടുക്കളയിൽ...

Next Post
മുചി

മുചി

POPULAR

നായകൻ – അദ്ധ്യായം 3 – പ്രകാശത്തിൻ്റെ കവാടം

നായകൻ – അദ്ധ്യായം 3 – പ്രകാശത്തിൻ്റെ കവാടം

April 19, 2026
ജീവിതക്കടൽ!

ജീവിതക്കടൽ!

December 5, 2023
ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026

May 27, 2026

ഗാഢം പുണരാം ഇന്നുകളെ

June 8, 2023
പള്ളിക്കാട്  – ഭാഗം 9

പള്ളിക്കാട് – ഭാഗം 9

December 19, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • മണ്ണും മഷിയും
  • കല്ല് കഥയുണ്ടാക്കുന്നു – കൃഷ്ണ പൂജപ്പുര
  • ദേഷ്യം
  • നീ വരുന്നപോൽ
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397