• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Thursday, August 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ഓർമ്മകളുടെ പൂമുഖത്ത് – ഭാഗം 2

Ormakalude Poomukhathu - Story By Satheesh K C - Part 2

Satheesh K C by Satheesh K C
August 2, 2023
ഓർമ്മകളുടെ പൂമുഖത്ത് – ഭാഗം 2
20
VIEWS
Share on FacebookShare on WhatsappShare on Twitter

പൂമുഖത്ത് വല്യമ്മയും ( ചാച്ചൻ്റെ അമ്മ…. ഞാനും ഷൈനിയും കുളങ്ങരത്തറേലെ അമ്മാമ്മ എന്ന് വിളിച്ചിരുന്നു ) കൈതോനേലെ അമ്മാമ്മയും മുറുക്കാൻ്റെ ചെറു പൊതിക്കൊപ്പം പഴയ കഥകളുടെ വലിയ ഭാണ്ഡവും അഴിച്ചു വയ്ക്കും….

ഞങ്ങൾ കുട്ടികൾ അവർ മുറുക്കുന്നതിനൊപ്പം മുറുകുന്ന കുടുംബ കാരണവന്മാരുടെ വീരകഥകളുടെ ലോകത്തിൽ വിടർന്ന കണ്ണുകളോടെ സഞ്ചരിക്കും…..ഇടയ്ക്കു അമ്മാമ്മമാർ ആരെങ്കിലും ഷൈനിയുടെ മുടി ചിക്കി കെട്ടുന്നുമുണ്ടാകും……

“അന്ന് കുതിരപ്പന്തി ഷാപ്പീന്ന് വയറ്റിൽ കയറിയ കത്തിയുമായി കുത്തിയവനെ അടിച്ചു താഴെ ഇട്ടിട്ട് കൊച്ചാട്ടൻ ഈ പൂമുഖത്ത് വന്നാ ഇരുന്നത്……”

ഒന്ന് നിറുത്തി കൈതോനേലെ അമ്മാമ്മ മുറുക്കാൻ തുപ്പൽ രണ്ട് വിരലുകൾക്കിടയിലൂടെ മുറ്റത്തേയ്ക്ക് നീട്ടി തുപ്പി….’പ്പിശ്…. ‘ചുവപ്പിൻ്റെ ഒരു വളഞ്ഞവര അന്തരീക്ഷത്തിലൂടെ മുറ്റത്തു വീണ് തെറ്റിപ്പൂക്കൾ മാതിരി ചിതറി തെറിച്ചു……

കഥപറച്ചിലിന് കൂടുതൽ ഉന്മേഷം പകരാൻ പൊകലയുടെ ഒരു കഷ്ണം നുള്ളിയെടുത്ത് പല്ലിലുരച്ചു അണ്ണാക്കിലൊതുക്കി……
കഥയുടെ രസച്ചരടിൽ ലയിച്ചിരുന്ന ഞങ്ങൾ അക്ഷമയോടെയും എന്നാൽ കൗതുകത്തോടെയും ഈ പ്രവർത്തികൾ വീക്ഷിച്ചിരുന്നു……
കേട്ടതിൽ ഏറെ സാഹസികമായ കഥയായിരുന്നു ഭാസ്കരപിള്ള എന്ന അപ്പൂപ്പൻ്റെ കഥ…..ആജാനുബാഹുവും ആരെയും കൂസാത്ത ധീരനുമായ ഒരു വല്യമ്മാവൻ…..ചാച്ചൻ്റെ വല്യച്ഛനും,അമ്മയുടെ വല്യമ്മാവനുമായിരുന്നു…..

കഥയുടെ ബാക്കി അമ്മാമ്മ പറയുന്നതിനു മുന്നേ പടിഞ്ഞാറെ കണ്ടത്തിൻ്റെ ഭാഗത്തു നിന്നും ഉറക്കെ ഉള്ള പാട്ട് മുഴങ്ങി…..

“ശശികലേ….മോളേ അരുമ പൂങ്കുയിലേ…..”

വല്യച്ഛൻ്റെ വരവാണ്….വേപഥുവോടെ കുളങ്ങരതറേലെ അമ്മാമ്മ കിഴക്കോട്ടും, കൈതോനെ അമ്മാമ്മ വടക്കുവശത്തോട്ടും മറഞ്ഞു……
കഥയുടെ പെയ്ത്തൊഴിഞ്ഞ പൂമുഖത്ത് തൂണിനു മറഞ്ഞു ഞങ്ങൾ വല്യച്ഛൻ്റെ വരവും നോക്കി ആകാംക്ഷയോടെ നിന്നു…..

(തുടരും )

– സതീഷ് കെ.സി

Previous Post

കോഴിമുട്ട മോഷണം

Next Post

അരുണോദയം

Related Rachanas

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 1

June 22, 2026

ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല. പ്ലസ് ടു...

Next Post
അരുണോദയം

അരുണോദയം

POPULAR

തിയേറ്ററിലെ സുഹൃത്ത്

September 1, 2023

പുഞ്ചിരിമായാതെ

June 2, 2023
ടി.കെ. റപ്പായി – 38 ആം ചരമവാർഷികം – ഓർമ്മക്കുറിപ്പ്

ടി.കെ. റപ്പായി – 38 ആം ചരമവാർഷികം – ഓർമ്മക്കുറിപ്പ്

December 18, 2023
കൊന്നപ്പൂക്കൾ

കൊന്നപ്പൂക്കൾ

June 1, 2023
പ്രത്യാശയിൽ

പ്രത്യാശയിൽ

September 2, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397