കവിതയൊരു യുദ്ധം
യുദ്ധത്തെക്കുറിച്ച് കവിതയെഴുതുന്നതും ഒരു യുദ്ധമാണ്. മിസൈല്‍ വീഴുമ്പോലെ വാക്കുകള്‍ യഥാ അര്‍ത്ഥത്തില്‍ വീഴണമെന്നില്ല. ട്രെന്‍റുകള്‍ ധ്വനികളാകണമെന്നില്ല. അനുസ്വാരങ്ങള്‍ അഭയകേന്ദ്രങ്ങളിലെ കുഞ്ഞുങ്ങളാകണമെന്നില്ല. ചില്ലക്ഷരങ്ങളില്‍ കീഴടക്കത്തിന്‍റെ കൊടികള്‍ പാറണമെന്നില്ല. തെറ്റിക്കിടക്കുമര്‍ത്ഥങ്ങള്‍ക്കു...





