• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Thursday, August 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

സേ ഹലോ ടു യുവർ നെയ്ബർ

Say Hello To Your Neighbour - Story By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
September 1, 2023
67
VIEWS
Share on FacebookShare on WhatsappShare on Twitter

പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിൻ്റെ  ഭാഗമായി പോലീസ് അടുത്തകാലത്ത് ആരംഭിച്ച പദ്ധതി ആണത്രേ “SAY  HELLO TO YOUR NEIGHBOUR”.സുഹൃദ് ബന്ധങ്ങളും കൂട്ടായ്മകളും വർധിപ്പിച്ച്  അയൽപക്കങ്ങൾ തമ്മിൽ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പോലീസ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അസ്വാഭാവികമായി എന്തെങ്കിലും അയൽപക്കത്ത് കണ്ടാൽ അത് ഉടനെ പോലീസിൽ അറിയിക്കുക.

ഈ വാർത്ത കേട്ടപ്പോൾ നബീസയ്ക്ക് കലിപ്പാണ് തോന്നിയത്.  വയസ്സായപ്പോൾ അയൽപക്കത്തേക്കുള്ള ഒളിഞ്ഞുനോട്ടം കുറച്ചെങ്കിലും ആരും ആവശ്യപ്പെടാതെ തന്നെ  താൻ എത്രയോ നാളായി ഭംഗിയായി ചെയ്തു വന്നിരുന്ന ഒരു കാര്യം ആയിരുന്നു ഇത്.  പോലീസ് പോയിട്ട് തൻ്റെ സേവനം പ്രയോജനപ്പെടുത്തിയവരിൽ നിന്നു പോലും നല്ലൊരു വാക്കോ  സമ്മാനമോ  ഇതുവരെ കിട്ടിയിട്ടില്ല. ചിലർ തെറിയഭിഷേകം നടത്തി. മറ്റു ചിലത് കയ്യാങ്കളിയിലുമെത്തി. അതാണ് ആകെ  കിട്ടിയ പ്രതിഫലം.

ഗുരുവായൂർ അടുത്ത് ചാവക്കാട് ആണ് നബീസയുടെ സ്വന്തം സ്ഥലം. മക്കളില്ലാത്ത നബീസ ഭർത്താവ് മരിച്ചതോടെ തീർത്തും ഒറ്റപ്പെട്ടു എന്ന് പറയാം. കിഡ്നി സംബന്ധമായി ഒന്നുരണ്ട് ഓപ്പറേഷനുകൾ കഴിഞ്ഞ ആളായതുകൊണ്ട് കഠിന ജോലികൾ ഒന്നും ചെയ്യാൻ പാടില്ലെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ബാക്കിവന്ന ജീവിതം ജീവിച്ചു തീർക്കേണ്ടേ?

അതിരാവിലെ തന്നെ എണീറ്റ് സുബ്ഹി നമസ്കരിച്ച്  ഒരു കട്ടൻ കാപ്പിയിട്ട് കുടിച്ച് 2 സെൻറ് ഭൂമിയിലെ കൊച്ചുപുര പൂട്ടി നബീസ പുറത്തേക്കിറങ്ങും.  നേരെ ഹാജിയാരുടെ വീട്ടിലേക്ക് വച്ച് പിടിക്കും. അവിടെ വീടിൻ്റെ പിന്നാമ്പുറത്ത്  ചെന്ന് അടുക്കളക്കാരിയുടെ അടുത്ത് ചെന്ന് തലേദിവസത്തെ എന്തേലും വാരി കഴിക്കും.  പിന്നെ അടുക്കള ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന നാലഞ്ചു മരുമക്കളോടും സഫിയിത്തയുടെയും അടുത്തു ചെന്നിരുന്ന് മലയാള മനോരമ ആഴ്ചപ്പതിപ്പിലെ കഥകളൊക്കെ ഒന്നൊന്നായി പറഞ്ഞു കേൾപ്പിക്കും.

അടുക്കള ജോലികളും കൊച്ചുകുഞ്ഞുങ്ങളുടെ സംരക്ഷണവും കുട്ടികളെ പഠിപ്പിക്കലും ആയിട്ട് അവർക്കാർക്കും ഈ നീണ്ടകഥകൾ ഒന്നും വായിക്കാൻ സമയം കിട്ടാറില്ല. പണ്ട് ടിവി പോലുള്ള വിനോദങ്ങൾ ഒന്നുമില്ലല്ലോ?  ഇതൊന്നും അടങ്ങിയിരുന്ന് വായിക്കാനുള്ള സമയവും  കിട്ടാറില്ല.  മാത്രമല്ല നബീസ പൊടിപ്പും തൊങ്ങലും വെച്ച് ഈ കഥകളൊക്കെ റേഡിയോയിൽ നിന്ന് പറയുന്നതുപോലെ കേൾക്കാൻ നല്ല രസമാണ്. ജോലിയും നടക്കും. അടുക്കള ജോലിക്ക് മുടക്കം ഒന്നും വരാത്തതുകൊണ്ട് അമ്മായിഅമ്മ സഫിയയും കണ്ണടയ്ക്കും. എന്തെങ്കിലും തന്നെ കൊണ്ട് ആവുംവിധം ചെറിയ സഹായങ്ങൾ ഒക്കെ മരുമക്കൾക്ക് ചെയ്തു കൊടുക്കുകയും ചെയ്യും.

ഒരു ആഴ്ചപ്പതിപ്പിൽ മൂന്നാല് നീണ്ടകഥകൾ ഉണ്ടാകുമല്ലോ. ഓരോ ദിവസം ഓരോ കഥ. ഞായറാഴ്ച നബീസ  എങ്ങും  പോകില്ല.  കടിച്ചുപിടിച്ച് വീട്ടിൽ തന്നെ ഇരുന്ന് ഈ വീട്ടിൽ നിന്ന് എടുത്തു കൊണ്ടുവരുന്ന ആഴ്ചപ്പതിപ്പുകൾ ഒക്കെ വായിച്ചു കൂട്ടും.

ആ നീണ്ടകഥകൾ പിന്നീട് പലതും സിനിമയാക്കിയപ്പോൾ തിയേറ്ററിൽ പോയി കണ്ട് “ഹോ,  അതിലെ ഓരോ സീനും നബീസിത്ത പറഞ്ഞതുകേട്ട് ഞങ്ങൾക്ക് കാണാപ്പാഠം ആയിരുന്നു. സിനിമയെക്കാൾ രസമായിരുന്നു ഇത്തയുടെ ആ വിവരണം”  എന്ന് മരുമക്കൾ ഒക്കെ പറയുമ്പോൾ നബീസക്ക് ഈ കാര്യത്തിൽ ഇതിൽ കവിഞ്ഞ ഒരു പ്രോത്സാഹനം കിട്ടാനില്ല.

കഥകളൊന്നും സ്റ്റോക്ക് ഇല്ലെങ്കിൽ നബീസ നാട്ടുവിശേഷങ്ങളും അയൽപക്കത്തെ വിവരങ്ങളും ഒക്കെ സഫിയയുടെ ചെവിയിൽ പറഞ്ഞു കൊടുത്തു കൊണ്ടിരിക്കും. അങ്ങാടിപ്പാട്ടായ അരമന രഹസ്യങ്ങൾ, ആ നാട്ടിൽ തന്നെയുള്ള ചെറുപ്പക്കാരുടെ പ്രേമ നാടകങ്ങൾ, കുട്ടികളുടെ ദു:ശ്ശീലങ്ങൾ ചില വീടുകളിലെ കുടുംബനാഥൻ്റെ  അവിഹിതബന്ധങ്ങൾ, മദ്യപാനം,  അയൽവക്കത്തെ പയ്യന് ജോലി ശരിയായോ?,  അയൽവക്കത്തെ പെൺകുട്ടിക്ക് എവിടുന്നെങ്കിലും കല്യാണാലോചനകൾ വന്നോ?  അങ്ങനെയങ്ങനെ…. .

സഫിയയുടെ പെൺമക്കൾക്ക് അടുത്ത ജില്ലയിൽനിന്ന് വിവാഹാലോചനകൾ വരുമ്പോൾ കുടുംബത്തിലുള്ള ആണുങ്ങൾ പറയുന്നത് കേൾക്കുന്നത് കൂടാതെ സഫിയിത്ത വണ്ടിക്കൂലിക്കുള്ള കുറച്ചു പൈസ കൊടുത്തു നബീസയെ ആ വീട്ടിലേക്ക് ഒരു സുഹൃത്ത് സന്ദർശനത്തിന് പറഞ്ഞു വിടും. അവരുമായി എന്തെങ്കിലും ഒരു അകന്ന ബന്ധം നബീസു ആ നാളുകൾക്കുള്ളിൽ തന്നെ കണ്ടുപിടിച്ചു കാണും. അതായത് അപ്രതീക്ഷിതമായി ആ വീട്ടിൽ കയറി ചെല്ലുമ്പോൾ ആ വീട്ടിലുള്ളവരുടെ പെരുമാറ്റം,  അവിടുത്തെ ഭക്ഷണരീതികൾ.. ഇതൊക്കെ എന്താണെന്ന് അറിയാനുള്ള ഒരു സൂത്രമാണത്. കൃത്യമായി,  സത്യസന്ധമായി നബീസ  അവിടെ സൂക്ഷ്മ നിരീക്ഷണം നടത്തി സഫിയിത്തയെ  കാര്യങ്ങൾ പറഞ്ഞു കേൾപ്പിക്കും.

ഒരിക്കൽ സഫിയയുടെ നിർദ്ദേശപ്രകാരം റമദാൻ മാസത്തിൽ നബീസ ഒരു മാസത്തോളം മകൾക്ക് വിവാഹാലോചന വന്ന വീട്ടിൽ അവിടെ ഹെൽപ്പർ ആയി നിന്ന് എല്ലാ വിവരങ്ങളും പിടിച്ചെടുത്ത്   തത്ത  പറയുമ്പോലെ സഫിയിത്തയെ  പറഞ്ഞുകേൾപ്പിച്ചു. ആ വീട്ടിലെ സ്ത്രീകൾക്ക് കഴിക്കാൻ മീൻതലയും ചാറും മാത്രമേ കിട്ടു. ആണുങ്ങൾക്ക്  മാത്രം നല്ല ഭക്ഷണം. അവിടുന്നിങ്ങോട്ട് പെണ്ണിനെ എടുക്കാം. പക്ഷേങ്കി ഇവിടുന്നു പെണ്ണിനെ  അങ്ങോട്ട് കെട്ടിക്കണ്ട എന്നായിരുന്നു നബീസയുടെ നിലപാട്. ഇതിനൊക്കെ
നബീസയെക്കാൾ  വിശ്വസ്തയായ മറ്റൊരാൾ അതിനില്ല. തൻ്റെ കാര്യ ലാഭത്തിനുവേണ്ടി  നബീസ നുണ ഒന്നും പറയില്ല. സംഗതികൾ  വളച്ചൊടിക്കാതെ സത്യസന്ധമായിട്ടുള്ള കാര്യങ്ങളെ പറയുകയുള്ളൂ.

അയൽപക്കത്ത് എന്നല്ല ആ നാട്ടിൽ തന്നെ ഒന്നും  തെറ്റായി  സംഭവിക്കാൻ നബീസ അനുവദിച്ചിരുന്നില്ല. അങ്ങനെ എന്തെങ്കിലും നബീസയുടെ ശ്രദ്ധയിൽപെട്ടാൽ   അത് ഉടനെ മദ്രസ  പള്ളിയിൽ അറിയിച്ച്  ഉസ്താദിനെ കൊണ്ട് അനുചിതമായ തീരുമാനങ്ങളെടുപ്പിക്കും.

ചെയ്യുന്ന ജോലിയിൽ 100% ആത്മാർത്ഥതയാണ്. ഒരു കാര്യത്തെക്കുറിച്ച് അറിഞ്ഞാൽ  അത് പത്ത് പേരോട് ചോദിച്ചു ഉറപ്പു വരുത്തിയിട്ടേ  നബീസ  ഉസ്താദിനോട് പറയുകയുള്ളൂ. അല്ലാതെ ആരെങ്കിലും എന്തെങ്കിലും അസൂയക്ക് പറയുന്നത് കേട്ട് നബീസ അത് നാടുനീളെ പറഞ്ഞുകൊണ്ട് നടക്കില്ല. അസ്വാഭാവിക സംഭവം നടന്നു എന്ന് പറയുന്ന വിവരം കിട്ടിയ വീട്ടിലേക്ക് നബീസ ഒരു സൗഹൃദ സന്ദർശനം നടത്തി ആദ്യം സ്വന്തം നിലയിൽ ഒരു പ്രാഥമിക അന്വേഷണം നടത്തും. പിന്നെ ചില എൻക്വയറി കമ്മീഷനെ നബീസ അതിനായി നിയോഗിക്കും. അവരെല്ലാം നബീസയുടെ ഗുഡ്ബുക്കിലുള്ള  വിശ്വസ്തർ ആയിരിക്കും. അവരുടെയൊക്കെ റിപ്പോർട്ട് കിട്ടി അതിൽ എന്തെങ്കിലും കഴമ്പുണ്ടെന്ന് അറിഞ്ഞാൽ മാത്രം വേണ്ടപ്പെട്ടവരെ അറിയിക്കും. നേരും നെറിവും ഉള്ളവൾ  ആയതുകൊണ്ടാണ് നബീസ എല്ലാ വീട്ടിലും സ്വീകാര്യയായത്.ആള് സമ്പന്ന അല്ലെങ്കിലും നബീസയിൽ നിന്ന് വരുന്ന വാക്കുകൾ  916 ഗ്യാരണ്ടി സ്വർണ്ണം പോലെ ശുദ്ധിയുള്ളതും വിശ്വാസയോഗ്യമായതു മായിരിക്കും. അന്യ മതസ്ഥരും ആയിട്ടുള്ള ചില പ്രേമബന്ധങ്ങൾ,  യുവാക്കളുടെ  വഴി പിഴച്ച പോക്ക്, കുട്ടികളുടെ ചില ദു:ശീലങ്ങൾ… .ഇതൊക്കെ മുളയിലേ  കണ്ടുപിടിച്ച്  നുള്ളി കളയാൻ വേണ്ടത് ചെയ്യാൻ  നബീസയ്ക്കുള്ള   വൈഭവം ഒന്ന് വേറെ തന്നെയാണ്. ചെറുപ്പക്കാർക്കും കുസൃതിക്കാരായ കുട്ടികൾക്കും ഒക്കെ നബീസയെ ഭയമാണ്. നബീസിത്തയ്ക്ക് നമ്മൾ നേരെ കാണുന്ന ഈ രണ്ട് കണ്ണുകൾ മാത്രമല്ല പുറകിലും അല്ലാഹു  ഒരു കണ്ണു കൂടി കൊടുത്തിട്ടുണ്ടെന്ന് പറയും അവർ.നിജസ്ഥിതി  അന്വേഷിച്ച്  സമയത്ത് ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചു തല്ലു കൊള്ളിക്കുന്ന പരിപാടിയിൽ നബീസയെ കഴിഞ്ഞേയുള്ളൂ ആരും.

പത്തറുപത് വർഷം ശമ്പളം,  ഗ്രാറ്റുവിറ്റി,  പ്രൊവിഡന്റ് ഫണ്ട്, ഡിയർനെസ്സ് അലവൻസ്, ഇൻസെന്റീവ്,  പെൻഷൻ……ഇതൊന്നുമില്ലാതെ ഭംഗിയായി ജോലി ചെയ്ത നബിസക്ക് ആകെ കിട്ടിയിരിക്കുന്നത് വിശപ്പിനുള്ള ഭക്ഷണം,   സമ്പന്നർ ഉപയോഗിച്ച് പഴകി പിന്നിയ  വസ്ത്രങ്ങൾ, പിന്നെ സക്കാത്ത്…… സഫിയിത്തയെ പോലെ നല്ല മനസ്സുള്ളവരുടെ അനുഗ്രഹം… .

എനിക്ക് തോന്നുന്നു, ഇന്നത്തെക്കാലത്ത് ഇതുപോലുള്ള നബീസമാരുടെ അഭാവം കൊണ്ടായിരിക്കാം ഇവിടെ വിവാഹമോചനങ്ങളും ഗ്രീഷ്മ കഷായം,  ആസിഡ്ആക്രമണം,   പാമ്പുകടിപ്പിക്കൽ
പോലുള്ള കൊലപാതകങ്ങളും വിവാഹവാഗ്ദാനം കിട്ടിയാൽ ഉടനെ നടക്കുന്ന പീഡനങ്ങളും ഒക്കെ ഒരു തുടർക്കഥയാകുന്നത്……

പി. എ. ആയി രണ്ടുവർഷം വെറുതെ മന്ത്രിയുടെ കൂടെ തെക്കുവടക്ക് കാറിൽ യാത്ര ചെയ്യുന്നതിന് ആജീവനാന്തം പെൻഷൻ കൊടുക്കുന്ന നമ്മുടെ നാട് ഇക്കൂട്ടരെ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയാണോ?  ഒരു നാടു മുഴുവൻ കാത്തു സംരക്ഷിച്ച നബീസയ്ക്ക്  ഒരു പൊന്നാട എങ്കിലും ഇട്ടു കൊടുത്ത് പോലീസ് ഡിപ്പാർട്ട്മെൻറ് ആദരിക്കേണ്ടതാണെന്ന ഒരു അപേക്ഷ എനിക്കുണ്ട്.

പ്രായത്തിൻ്റെ അസ്ക്യതകൾ ഉണ്ടെങ്കിലും സർക്കാർ പെൻഷൻ  ഒന്നും തന്നില്ലെങ്കിലും ശരി നൂറു ശതമാനം ആത്മാർത്ഥതയോടുകൂടി  പോലീസിൻ്റെ ഈ പദ്ധതി വിജയിപ്പിക്കാൻ നബീസ പങ്കാളിയാകാം എന്ന് തന്നെ തീരുമാനിച്ചു. ഇതു പോലുള്ള ആയിരം നബീസുമാർ ഉയർന്നുവന്നു നമ്മുടെ പോലീസിൻ്റെ കരങ്ങൾക്ക് ശക്തി പകരട്ടെ എന്ന് ആശംസിച്ചുകൊണ്ട്.

– മേരി ജോസി മലയിൽ, തിരുവനന്തപുരം.

Previous Post

രണ്ട് തരം ജൻമങ്ങൾ

Next Post

കലികാലം

Related Rachanas

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 1

June 22, 2026

ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല. പ്ലസ് ടു...

Next Post

കലികാലം

POPULAR

അങ്ങനെയും ഒരു നല്ലകാലം – കഥ 2

അങ്ങനെയും ഒരു നല്ലകാലം – കഥ 2

March 15, 2026
തുമ്മൽ (ക്യാപ്സ്യൂൾ കവിത)

തുമ്മൽ (ക്യാപ്സ്യൂൾ കവിത)

July 20, 2023

പ്രണയമഴ

June 29, 2023
ഒരു പ്രേമഗാനം

ഒരു പ്രേമഗാനം

September 20, 2023
തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം

October 21, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397