• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Thursday, August 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

കുളമാക്കലച്ചാ കൊളമാക്കല്ലേ !!!

Kulamakkalacha Kolamaakkalle - Story By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
September 1, 2023
40
VIEWS
Share on FacebookShare on WhatsappShare on Twitter

1500ഓളം ഇടവക അംഗങ്ങൾ ഉള്ള വലിയ ഒരു ഇടവകയിലേക്ക് ആണ് ഫാദർ സാബു കുളമാക്കലിനു  സ്ഥലംമാറ്റം കിട്ടിയത്. ഇതുവരെ അഞ്ഞൂറിൽ താഴെ അംഗങ്ങളുള്ള കൊച്ചു പള്ളികളിൽ ആയിരുന്നു  ഫാദർ ജോലി ചെയ്തിരുന്നത്. വലിയൊരു പള്ളിയും നിറയെ ആളുകളും,  ഏറ്റവും ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റവും,  പള്ളിയുടെ രണ്ടുവശത്തും ക്ലോസ്ഡ് സർക്യൂട്ട് ടിവികളും. ഞായറാഴ്ചത്തെ ഉച്ച  കുർബാന കൊച്ചച്ചൻ ആണ് ചൊല്ലേണ്ടത് എന്ന  വികാരിയച്ചൻ്റെ  കല്പന കേട്ടതോടെ ഫാദറിന് ആകെ ഒരു ഉൾഭയം. പള്ളിമേടയിലെ തൻ്റെ വിശ്രമമുറിയിലെ   കണ്ണാടിയിൽ നോക്കി ഞായറാഴ്ച പ്രസംഗത്തിനുള്ള  റിഹേഴ്സൽ നടത്തുകയാണ് കുളമാക്കൽ അച്ചൻ.  തടിച്ചുകൂടുന്ന വിശ്വാസികളുടെ കൂട്ടത്തെ കാണുമ്പോൾ ഞാൻ വിക്കി പോകുമോ?  വിറയൽ  മാറാത്ത അച്ചൻ എന്ന് പറഞ്ഞു ഇടവകയിലെ കുഞ്ഞാടുകൾ അധിക്ഷേപിക്കുമോ?  ഇത്തരം നൂറുനൂറ് ആകുലതകളാൽ  ഉഴലു കയായിരുന്നു പാവം കൊച്ചച്ചൻ. ഇതെന്തൊരു ടെൻഷൻ? ശ്ശോ!!  താങ്ങാനാവുന്നില്ല. ഇതിനെ അതിജീവിച്ചു തന്നെ ആകണം.

ഞായറാഴ്ച ഇങ്ങെത്തി.സമയമാം രഥം  മുന്നോട്ടു കുതിച്ചു. ഒമ്പതേ  മുക്കാൽ ആയപ്പോൾ കപ്യാര് വർക്കി അച്ചൻ്റെ കതകിനു തട്ടി. ധൈര്യം സംഭരിച്ച് കുളമാക്കൽ വർക്കിയുടെ കൂടെ പള്ളിയിലേക്ക് നടന്നു.10 മണിക്ക് തുടങ്ങിയ കുർബാന പതിനൊന്നരയോടെ തീർന്നു. വിക്കലോ വിറയലോ ഇല്ലാതെ ഒരു തീപ്പൊരി പ്രസംഗം തന്നെ നടത്തി  വിശ്വാസികളുടെ മനം കവർന്നു അച്ചൻ. കുർബാന കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ ഇടവകയിലെ വല്യമ്മച്ചി മാർ തൊട്ടു ഒന്നിനും സമയമില്ലാത്ത ഞായറാഴ്ച ക്രിസ്ത്യാനികൾ വരെ അച്ചനെ  അഭിനന്ദിച്ചു.

കുളമാക്കൽ അച്ചൻ്റെ മുഖം നിർവൃതിയുടെ ചിത്രമായി. വലിയൊരു മല തന്നെ മറിച്ചു എന്ന തോന്നലും ആയി അദ്ദേഹം തൻ്റെ വിശ്രമ  മുറിയിലേക്ക് പോയി.  തൻ്റെ പ്രസംഗത്തിലൂടെ ഒറ്റയടിക്ക് ലോകം തന്നെ മാറ്റിമറിക്കാം എന്ന അഹങ്കാരം കലർന്ന ചിന്തകളും വിശ്വാസികളുടെ നിലക്കാത്ത അഭിനന്ദനപ്രവാഹങ്ങളുടെ ഓർമ്മകളും അയവിറക്കി വിശ്രമമുറിയിൽ മലർന്നുകിടന്ന കുളമാക്കൽ  അച്ചൻ്റെ മുറിയിൽ  തീരെ പ്രതീക്ഷിക്കാതെ പിന്നെയും ഒരു മുട്ട് കേട്ടു. അച്ചൻ  കതക്  തുറന്നു. സാക്ഷാൽ വികാരിയച്ചൻ ആയിരുന്നു. എല്ലാവരെയും പോലെ അഭിനന്ദനം അറിയിക്കാൻ വന്നതായിരിക്കും എന്ന് കരുതി.  “പ്രസംഗം ഒക്കെ നന്നായിരുന്നു. പക്ഷേ മുന്നോട്ടുള്ള അച്ചൻ്റെ പൗരോഹിത്യ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട രണ്ടു ചെറിയ കാര്യങ്ങൾ പറഞ്ഞു തരാൻ ആണ് ഞാൻ വന്നത്. ഇന്നത്തെ അച്ചൻ്റെ തീപ്പൊരി പ്രസംഗത്തിൽ രണ്ട്  തെറ്റുകൾ വരുത്തിയിരുന്നു. അതീവശ്രദ്ധയോടെ കുളമാക്കൽ അച്ചൻ  ചെവികൂർപ്പിച്ചു. അച്ചൻ  പ്രസംഗത്തിൽ പറഞ്ഞതുപോലെ കന്യകാമറിയം യേശുവിൻ്റെ പെങ്ങളല്ല,  യേശുവിൻ്റെ അമ്മയാണ്. പിന്നെ യേശുവിനെ കുരിശുമരണത്തിന് വിധേയനാക്കുകയായിരുന്നു. അല്ലാതെ അച്ചൻ  പറഞ്ഞതുപോലെ രണ്ടാംലോകമഹായുദ്ധകാലത്ത് വെടിയേറ്റ് അല്ല യേശു മരിച്ചത്.”

ഇടിവെട്ടേറ്റതുപോലെ നിന്ന കുളമാക്കൽ അച്ചൻ  വികാരിയച്ചനോട് പറഞ്ഞു.  “അയ്യോ അറിവില്ലായ്മയല്ലച്ചോ സഭാകമ്പത്തിൽ  സംഭവിച്ചു പോയതാണ്. ഇത്രയും വലിയ രണ്ട് ആന മണ്ടത്തരങ്ങൾ ഞാൻ പ്രസംഗത്തിൽ പറഞ്ഞിട്ടും പള്ളിയിൽ എന്താ അച്ചാ  ഒച്ചപ്പാട് ഒന്നും ഉണ്ടാകാതിരുന്നത്?  ഉണ്ടായില്ലെന്നു മാത്രമല്ല പ്രസംഗം കഴിഞ്ഞ് എല്ലാവരും വന്ന് എന്നെ അഭിനന്ദിക്കുകയും ആണ് ചെയ്തത്.”

വികാരിയച്ചൻ ചിരിച്ചോണ്ട് പറഞ്ഞു വീട്ടിലാണെങ്കിലും പള്ളിയിൽ ആണെങ്കിലും പ്രാർത്ഥന തുടങ്ങിയാൽ സുഖനിദ്രയിലേക്ക് വഴുതുന്ന വിശ്വാസികൾ ആണ് നമുക്കുള്ളത്. ഇതിലും വലിയ മണ്ടത്തരങ്ങൾ പറഞ്ഞാലും അച്ചൻ  പിടിക്കപ്പെടില്ല എന്ന് ഞാൻ ഉറപ്പു തരാം. എനിക്ക് ഒന്നേ പറയാനുള്ളൂ ഇന്ന് പറ്റിയ തെറ്റുകൾ ഇനി ആവർത്തിക്കരുത്.  കുളമാക്കലച്ചാ   കൊളമാക്കല്ലേ !!!

– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

Previous Post

അക്ഷയ ദീപം

Next Post

രണ്ട് തരം ജൻമങ്ങൾ

Related Rachanas

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 1

June 22, 2026

ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല. പ്ലസ് ടു...

Next Post
രണ്ട് തരം ജൻമങ്ങൾ

രണ്ട് തരം ജൻമങ്ങൾ

POPULAR

ശാന്തി

ശാന്തി

March 25, 2024

മുകിൽ പറഞ്ഞത്

July 6, 2023

അവൾ

July 18, 2023
Vishu

വിഷുവും ഞാനും

April 14, 2024
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 1

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 1

January 31, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397