• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, August 5, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

കവളങ്ങാട്ട് യക്ഷി (ഒരു യക്ഷിക്കഥ)

Kavalangaatt yakshi Story By Krishna Prasad

Krishna Prasad by Krishna Prasad
June 2, 2023
698
VIEWS
Share on FacebookShare on WhatsappShare on Twitter

കവളങ്ങാട്ട് യക്ഷി (ഒരു യക്ഷിക്കഥ)

വിശാലമായ എട്ട് കെട്ടിൽ ‘കവളങ്ങാട്ട് ‘ മന. കഴിമ്പ്രത്ത് നാട്ടിൽ എന്നല്ല കേരളക്കാരയാകെ പേര് കേട്ട മന.. കുറെക്കാലം മുമ്പ് ആണ് ട്ടോ, ഇന്ന് ഭൂപരിഷ്കരണം കൊണ്ടും, പൂർവ്വകാലത്തെ ഒരു “യക്ഷി ” ശാപം കൊണ്ടും വേരറ്റു, പ്രതാപമറ്റു,, സന്തതിപരമ്പര ഇല്ലാതെ “പുരാവസ്‌തു വകുപ്പ്, ഏറ്റെടുത്തു ഒരു പ്രദർശനവസ്തു ആയി വെച്ചേക്കാണ്.

ആനയും, 1000തിലധികം പറ നെല്ല് പാട്ടവരവും,  കൃഷിയായും ഒക്കെ ഉണ്ടായിരുന്നു ഒരു കാലത്ത് ആ മനയിൽ !! ആ ഇല്ലത്ത് അവസാനം ഒരു ഉണ്ണി ഉണ്ടായിരുന്നു.
കൃഷ്ണനുണ്ണി. അയാളുടെ അച്ഛൻ കേശവൻ നമ്പൂതിരി. വലിയ പണ്ഡിതൻ. ശുദ്ധോo വൃത്തിയും തൊട്ടു തീണ്ടാപ്പാട് ഒക്കെ നോക്കിയിരുന്ന ഒരു ആഢ്യൻ. എന്നാൽ മകൻ ഇതൊന്നും നോക്കിയില്ല്യ. മകൻ കൃഷ്ണൻ നല്ല ഒരു ചിത്രകാരൻ. അയാൾ എന്നും പത്തായപ്പുരയിൽ ഒരു ഏകാന്തതയിൽ വരകളുടെ ലോകത്ത് അങ്ങനെ അവിരാമം അഭിരമിച്ചു അങ്ങനെ ഇരിക്കും, പൂണൂൽ ഇടില്ല, ഗായത്രി ജപം ഇല്ല്യാ. കൂട്ടുകാർ ആയി പുലയരും മലയരും പത്തായപ്പുരയിൽ കയറി ഇറങ്ങും.

അച്ഛൻ തിരുമേനിക്ക് ഇതൊട്ടും ഇഷ്ടല്ല്യാച്ചാലും ഉണ്ണി അല്ലെ, ന്താ ചെയ്ക??
അങ്ങ് സഹിക്ക്യാ അത്രേന്നെ. അച്ഛൻ ജപം, തപം ഒക്കെ ആയി അങ്ങനെ…. മകൻ വരയും കുടിയും കൂത്താടി അങ്ങനെ…

ആയിടക്ക് കൂട്ടുകാരൻ്റെ പെങ്ങൾ “കാളിക്കുട്ടി ” അവളുമായി ഉണ്ണി നല്ലവണ്ണം അടുപ്പം ആയി. നാട്ടിൽപാട്ടായി. വലിയ തിരുമേനിക്ക് തല ഉയർത്തി നടക്കാൻ വയ്യ.
കാളിക്കുട്ടി  സൌന്ദര്യധാമമായിരുന്നു. ഉണ്ണി സുന്ദരനും.. അവർ അങ്ങനെ.. അങ്ങനെ പ്രണയസരോവരതീരത്ത് ഒഴുകി നടന്നു. അവൾ പത്തായപ്പുരയിൽ വരും.
അവൻ അവളുടെ ചിത്രം വരക്കും. ബ്രാഹ്മണസഭ കൂടി.. ഉണ്ണിയെ പടിയടച്ചു പിണ്ഡം വെച്ച് നാട് കടത്തുക. കാളിക്കുട്ടിയെ വധിക്കുക. കല്പ്പന കല്ലേപ്പിളർക്കും കാലം.
എല്ലാവരും പദ്ധതി തയ്യാർ ചെയ്തു. ഇത് അറിഞ്ഞു അച്ഛൻ തിരുമേനി ഹൃദയം പൊട്ടി മരിച്ചു, മകനെക്കൊണ്ട് ഒരു വിധം അച്ഛൻ്റെ ശേഷക്രിയ ഒക്കെ ചെയ്യിച്ചു   ഓതിക്കന്മാർ.

എന്തായാലും കളിക്കുട്ടിയെ കൊല്ലണം, ബ്രാഹ്മണ മേധാവികൾ തീരുമാനിച്ചു. ഉണ്ണി അപ്പോഴും “തൂലിക എടുത്തു ചിത്രം വരച്ചുകൊണ്ടേയിരുന്നു. നമ്പൂതിരിമാർ
ഒത്തുകൂടി, ഒരു പദ്ധതിയിട്ടു. ഉണ്ണിയെക്കൊണ്ട് തന്നെ അവളെ കൊല്ലിക്കണം. അതിനു ഒരു സൂത്രം അവർ കണ്ടെത്തി. എന്നും അവൾ വന്നാൽ ആദ്യം ഉണ്ണി തൻ്റെ ബ്രഷ് എടുത്തു അവളുടെ മുഖത്ത് ചിത്രം എഴുതികൊടുക്കും. പിന്നെ ചില കുറിക്കൂട്ടുകൾ ചുണ്ടിലും തേച്ചു സുന്ദരി ആക്കും, എന്നിട്ട് ക്യാൻവാസ് ൽ അവളെ വരക്കും. നമ്പൂതിരിമാർ രാത്രി ഉണ്ണി ഉറങ്ങുമ്പോൾ വന്നു പിറ്റേന്ന് വരയ്ക്കാൻ വെച്ച ചായം, കുറിക്കൂട്ടു ഇതിൽ എല്ലാം കൊടും പാമ്പിൻ്റെ വിഷം ചേർത്തു വെച്ചു. ദേഹത്ത് തട്ടിയാൽ തന്നെ മരിച്ചു പോവുന്ന കൊടും വിഷം.

പിറ്റേന്ന് നേരം പുലർന്നു. സുന്ദരി ആയി ‘കാളിക്കുട്ടി ‘വന്നു. ഉണ്ണി തൻ്റെ തൂലിക എടുത്തു. അവളോട്‌ പറഞ്ഞു “പ്രിയേ പ്രണയിനി. ഇന്ന് ഞാൻ നിൻ്റെ ഏറ്റവും മനോഹരം ആയ ചിത്രം വരക്കും. ഇന്നെൻ്റെ തൂലിക തൻ്റെ ജീവിതം സാർത്ഥകമാക്കും. ” ഞാനും എൻ്റെ സ്വപ്നം സാക്ഷാത്കരിക്കും. ഇത്‌ വരച്ചു കഴിയുന്നതോടെ നമ്മൾ ഒന്നാവും. പിന്നെ നമ്മുടെ ജീവിതയാത്ര ഒന്നിച്ചു ആയിരിക്കും പ്രിയേ.. ആ മുഖം എൻ്റെ ഈ കൈകളോട് ചേർത്ത് വെക്കൂ..
ഈ കുറിക്കൂട്ടാൽ നിൻ്റെ മുഖം ഞാൻ മനോഹരം ആക്കട്ടെ. അടുത്ത് വരൂ.

അവൻ തൻ്റെ ബ്രഷ് എടുത്തു. അത് ആ കുറിക്കൂട്ടിൽ മുക്കി അവളുടെ ചുണ്ടിലും മുഖത്തും ശരീരത്തിൽ ഒക്കെ തേച്ചു സുന്ദരി ആക്കാൻ തുടങ്ങിയതും അവൾ കുഴഞ്ഞു വീണു മരിച്ചു, അവൾ അവൻ്റെ കൈയിൽ കിടന്നു പിടഞ്ഞു പിടഞ്ഞു ആണ് മരിച്ചത്.  അവൻ ആ തൂലിക എടുത്തു അവനും ആ കുറിക്കൂട്ട് തേച്ചു അവിടെ കെട്ടിപിടിച്ചു വീണു. പരലോകം പൂകി. അവൻ്റെ അന്ത്യ – കർമങ്ങൾ ബ്രാഹ്മണസമൂഹം വിധിയാം വണ്ണം ചെയ്തു.

അവൾ അവിടെ യക്ഷി ആയി അലഞ്ഞു തിരിഞ്ഞു. സ്നേഹപ്രതീകം ആയിരുന്നു അവൾ പ്രതികാരദാഹിയായി ആ മനയിൽ അലഞ്ഞു തിരിഞ്ഞു. കുറെപ്പേർ അവളുടെ രക്തദാഹത്തിനു ഇരയായി. അവരുടെ മരണകാരണം ആയ പലരും അപമൃത്യു അടഞ്ഞു. നാഥൻ ഇല്ലാതെ ആ മന സർക്കാർ കണ്ടു കെട്ടി.
പ്രേത ശല്യം കാരണം സർക്കാർ ലേലം ഒന്നും നടന്നില്ല. പകരം സർക്കാർ പുരാവസ്തുവകുപ്പിന് കൈമാറി, അവർ അത് സംരക്ഷിച്ചു പോരുന്നു. മഹാമാന്ത്രികർ
നോക്കിയിട്ടും കളിക്കുട്ടിയെ ആവാഹിക്കാൻ കഴിഞ്ഞില്ല, അവൾ ഇന്നും രക്തദാഹി ആയി കവളങ്ങാട്ട് മനയിൽ അലഞ്ഞു തിരിയുന്നു.
ആ പൂർത്തിയാക്കാത്ത ചിത്രം പലരും നോക്കി പൂർത്തി ആക്കാൻ പറ്റാതെ അങ്ങനെ..

Previous Post

അപ്പൂപ്പൻതാടിയും, കയ്യും, ഞാനും (അന്വേഷണകഥ)

Next Post

കൊള്ളിയാൻ

Related Rachanas

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 1

June 22, 2026

ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല. പ്ലസ് ടു...

Next Post

കൊള്ളിയാൻ

POPULAR

ജീവിതനൗക

ജീവിതനൗക

June 1, 2023
ഗാന്ധിജയന്തി

ഗാന്ധിജയന്തി

October 3, 2023
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 25

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 25

January 2, 2024
നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

സൈലന്റ് വൈബ്സ്

June 27, 2026
അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7

അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7

May 3, 2026

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397