• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, August 5, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

എൻ്റെ ക്രിസ്തുമസ് ഓർമ്മക്കുറിപ്പുകൾ

Ente Christmas Ormmakkurippukal - By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
December 5, 2023
എൻ്റെ  ക്രിസ്തുമസ് ഓർമ്മക്കുറിപ്പുകൾ
33
VIEWS
Share on FacebookShare on WhatsappShare on Twitter

ഉണ്ണിയേശുവിൻ്റെ തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ജനത 2023 ഡിസംബർ 25 ന് ക്രിസ്മസ് ആഘോഷിക്കാൻ പോവുകയാണ്. ശാന്തിയുടെയും സമാധാനത്തിൻ്റെ യും ആഘോഷമത്രേ ക്രിസ്തുമസ്! പുൽക്കൂടും നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും ക്രിസ്മസ് ഫാദറും ഒക്കെയായി നാടും നഗരവും ഒരു ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

സൂക്ഷിച്ചു വയ്ക്കാവുന്നതിൽ ഏറ്റവും വലിയ സ്വത്ത് ഓർമ്മകൾ മാത്രമാണ്. കാരണം എത്രകാലം കഴിഞ്ഞാലും ഓർമ്മകൾക്ക് മധുരം കൂടുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. ഓർമ്മയുടെ താളുകൾ പിന്നിലേക്ക് മറിക്കുമ്പോൾ ആ പഴയ ബാല്യകാലം എൻ്റെ മനസ്സിലേക്ക് ഓടിയെത്തുന്നു.

അന്ന് എനിക്ക് ആറു വയസ്സ് പ്രായം. പാലക്കാട് മിഷൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി. കെഎസ്ഇബിയിലെ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ്റെ സ്ഥല മാറ്റത്തിനനുസരിച്ച് ഞങ്ങൾ ആ വർഷമാണ് പള്ളത്തു നിന്ന് അവിടെയെത്തിയത്. പുതിയ സ്കൂൾ, പുതിയ യൂണിഫോം, പുതിയ കൂട്ടുകാർ, പുതിയ താമസസ്ഥലം….അങ്ങനെ എല്ലാ ഓരോ മൂന്നു വർഷം കൂടുമ്പോഴും ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഇതെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ജൂണിൽ സ്കൂളിൽ പോക്ക് തുടങ്ങിയെങ്കിലും ഞായറാഴ്ച്ചകൾ എനിക്ക് പരമ ബോറായിരുന്നു. കാരണം അന്നേദിവസം ഉച്ചയൂണ് കഴിഞ്ഞാൽ ഉടനെ ചേച്ചിയും ചേട്ടനും പള്ളിയോട് അനുബന്ധിച്ചുള്ള ഒരു കെട്ടിടത്തിൽ വേദോപദേശ ക്ലാസിന് ഒരുപാട് കൂട്ടുകാരുമായി അടിച്ചുപൊളിച്ചു നടന്നു പോകുന്ന പതിവുണ്ടായിരുന്നു.

വൈകുന്നേരം ഞാനും ഒരു വയസ്സ് മാത്രം പ്രായമുള്ള സഹോദരിയും അച്ഛനും അമ്മയും കൂടി അതേ പള്ളിയിലേക്ക് കുർബാന കാണാനായി പോകും.അവർ രണ്ടുപേരും ക്ലാസ്സ് കഴിഞ്ഞ് പള്ളിയിലെ കുർബാന കൂടി കണ്ട് ഞങ്ങൾ എല്ലാവരും ഒന്നിച്ച് മടങ്ങാറാണ് പതിവ്. ഒന്നാം ക്ലാസ്സുകാർക്കും രണ്ടാം ക്ലാസുകാർക്കും കൂടി ഒരു ക്ലാസ് മാത്രമേ അന്നുള്ളൂ. ആവശ്യത്തിന് ക്ലാസെടുക്കാൻ സിസ്റ്റേഴ്സ് ഇല്ലാത്തതുകൊണ്ട് ഒന്നിലേയും രണ്ടിലേയും കുട്ടികൾക്ക് വേദോപദേശ ക്ലാസ്സുകൾ തുടങ്ങിയിരുന്നില്ല. രണ്ടാം ക്ലാസുകാരി മാത്രമായ എന്നെ മൂന്നാം ക്ലാസ്സിൽ പ്രവേശിപ്പിക്കുകയുമില്ല. ഡിസംബർ മാസം എത്തിയതോടെ എൻ്റെ സങ്കടം ഇരട്ടിയായി. കാരണം ചേച്ചിയും ചേട്ടനും ക്രിസ്മസ് നക്ഷത്രം, പുൽക്കൂട്, ക്രിസ്മസ് ട്രീ……ഇതൊക്കെ അവരെല്ലാവരും കൂടി ഉണ്ടാക്കിയ കഥകളും ആ പള്ളിമുറ്റത്ത് നിൽക്കുന്ന അരിനെല്ലിക്ക എല്ലാവരും കൂടി കുലുക്കി വീഴിച്ച് തിന്നതും അതുകഴിഞ്ഞ് പിന്നെ വെള്ളം കുടിച്ചപ്പോൾ മധുരം കൊണ്ട് ഇരിക്കാൻ വയ്യാതെ ആയതും പള്ളിമുറ്റത്ത് ഉള്ള കുട്ടികൾക്കുള്ള പാർക്കിൽ ഊഞ്ഞാലാടിയതും അങ്ങനെ കൊതിപ്പിക്കുന്ന ഓരോരോ കഥകൾ കൂടി പറയുന്നതു കേട്ടപ്പോൾ എനിക്ക് മോഹഭംഗമായി. ഞാൻ ഊണിലും ഉറക്കത്തിലും “എൻ്റെ ഈശോയെ എത്രയും വേഗം രണ്ടാംക്ലാസ്സിൽ പഠിപ്പിക്കുന്ന സിസ്റ്റർ എത്തണേ “ എന്ന് പ്രാർത്ഥിക്കാൻ തുടങ്ങി. കൊച്ചു കുഞ്ഞുങ്ങൾ പ്രാർത്ഥിച്ചാൽ ഉടനെ ഈശോ കേൾക്കും എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതുകൊണ്ടാണോ എന്തോ അന്ന് ചേച്ചിയും ചേട്ടനും ഒരു സദ് വാർത്തയും ആയിട്ടാണ് പള്ളിയിൽ നിന്ന് വന്നത്. അടുത്തയാഴ്ച അനിയത്തിയെ കൊണ്ട് ഇവിടെ ചേർത്തോ ഒന്നിലും രണ്ടിലും പഠിപ്പിക്കുന്ന സിസ്റ്റർ എത്തിയെന്ന് ചേച്ചിയുടെ ക്ലാസ് സിസ്റ്റർ പറഞ്ഞു. “ ഇനിയിപ്പോ അടുത്ത വർഷം തൊട്ടു പോകാം ഏതായാലും ഡിസംബർ ആയില്ലേ എന്ന്” അമ്മ. പക്ഷേ ഞാൻ സമ്മതിച്ചില്ല. വാശിപിടിച്ചു അടുത്ത ഞായറാഴ്ച തന്നെ ക്ലാസ്സിൽ ചെന്നുചേർന്നു. ചേച്ചിയുടേയും ചേട്ടൻ്റെ യും കൂടെയുള്ള പോക്ക് ഒക്കെ രസമായിരുന്നു. രണ്ടുമൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ അതിലെ കൗതുകം തീർന്നു.

കാര്യം ഇവർ പറഞ്ഞു കേൾപ്പിച്ച അത്ര രസമൊന്നും പിന്നീട് തോന്നിയില്ല. അരിനെല്ലിക്ക കഴിച്ചുകഴിഞ്ഞ് വെള്ളം കുടിക്കുമ്പോൾ ചെറിയ മധുരമുണ്ട്. മറ്റേ സാധാരണ നെല്ലിക്ക തിന്നുമ്പോൾ ഉള്ളത്ര ചവർപ്പ് ഇല്ല. അല്ലാതെ ഇവർ പറഞ്ഞതുപോലെ അതിന് മിഠായിയുടെ മധുരം ഒന്നും ഉണ്ടെന്ന് എനിക്ക് തോന്നിയില്ല. ഞാൻ ഉച്ചയ്ക്ക് സുഖമായി കിടന്നുറങ്ങി വൈകുന്നേരം അനിയത്തിയും അച്ഛനും അമ്മയും ആയി പള്ളിയിൽ വരുന്നത് കണ്ട് കുശുമ്പ് പിടിച്ച് എന്നെ തെറ്റിദ്ധരിപ്പിച്ചതായിരുന്നു എന്ന് പൊട്ടിയായ എനിക്ക് പിന്നെയാണ് മനസ്സിലായത്. ഒരു സ്നേഹപാര. ട്രീയും പുൽക്കൂടും നക്ഷത്രവും ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ അതിലെ രസം തീർന്നു. അത് മാത്രവുമല്ല അടുത്ത ആഴ്ച ക്രിസ്മസ് പരീക്ഷയാണ് എന്ന് പറഞ്ഞ് സിസ്റ്റർ കുറെ പ്രാർത്ഥനകൾ കാണാതെ പഠിച്ചു കൊണ്ട് വരണം അല്ലെങ്കിൽ നല്ല അടി കിട്ടും എന്നു കൂടി പറഞ്ഞതോടെ എൻ്റെ ആപ്പീസ് പൂട്ടി. അടുത്ത ഞായറാഴ്ച്ച ആയിട്ടും സിസ്റ്റർ കാണാതെ പഠിക്കാൻ ആവശ്യപ്പെട്ട കൊച്ചു പ്രാർത്ഥനകൾ ഒന്നും ഞാൻ പഠിച്ചിരുന്നില്ല. അതുകൊണ്ട് അന്ന് പോകേണ്ട, ഇനി അടുത്ത വർഷം ജൂണിൽ പോകാം എന്നൊക്കെ മനസ്സിലുറപ്പിച്ചു. പതിവു പോലെ ചേച്ചിയും ചേട്ടനും വേദോപദേശ ക്ലാസിൽ പോകുന്നത്കണ്ട് അച്ഛൻ ഞാൻ എവിടെ എന്ന് അന്വേഷിച്ചു.
“ അവൾക്ക് ആ ക്ലാസ്സ്‌ ഒന്നും ഇഷ്ടപ്പെട്ടില്ല. മടുത്തു. ഇനി അടുത്ത വർഷമേ വരുന്നുള്ളു. ആദ്യം അമ്മ അങ്ങനെ ആണല്ലോ പറഞ്ഞിരുന്നത്. അതുകൊണ്ട് അവൾ വരുന്നില്ല എന്ന് “ ചേച്ചി മറുപടി പറഞ്ഞു.

അച്ഛൻ അപ്പോൾ തന്നെ ഒരു കമ്പ് എടുത്തോണ്ട് വന്ന് “മര്യാദയ്ക്ക് ക്ലാസ്സിൽ പോകുന്നോ അതോ അടി വേണോ എന്നൊരു ചോദ്യം”. അമ്മയും സഹോദരങ്ങളും ചിരിയടക്കാൻ പാടു പെടുന്നുണ്ടായിരുന്നു. വടി കൊടുത്ത് അടി വാങ്ങുക എന്നൊക്കെ കേട്ടുകാണുമല്ലോ? അതുതന്നെ എൻ്റെ അവസ്ഥ.

ഞാൻ കരഞ്ഞു കൊണ്ട് ഉടുപ്പ് മാറി വഴിനീളെ പുസ്തകം നിവർത്തിപ്പിടിച്ച് കരഞ്ഞുകൊണ്ട് പള്ളിയിൽ എത്തുന്നതിനുമുമ്പ് ആ പ്രാർത്ഥന മന:പ്പാഠമാക്കാൻ ഉള്ള യജ്ഞത്തിൽ ആയിരുന്നു. തലനാരിഴക്ക് അച്ഛൻ്റെ അടിയിൽ നിന്നു രക്ഷപ്പെട്ട എനിക്ക് സിസ്റ്ററുടെ കൈയിൽ നിന്ന് അടി കിട്ടാതിരിക്കാൻ ഉള്ള വഴിയാണ് ഞാനാലോചിച്ചത്. അടി കിട്ടുന്നതിനേക്കാളേറെ ചേച്ചിയുടേയും ചേട്ടൻ്റെ യും കളിയാക്കൽ ഓർത്തപ്പോൾ തേങ്ങിക്കരച്ചിനിടയിലും പള്ളി എത്തുന്നതിനു മുമ്പേ പ്രാർത്ഥന മന:പ്പാഠം ആക്കിയിരുന്നു.

“കണ്ണുനീരോടെ വിതയ്ക്കുന്നവൻ ആനന്ദഘോഷത്തോടെ കൊയ്യട്ടെ” എന്ന 126 ആം സങ്കീർത്തനം അന്വർത്ഥമാക്കുന്ന തരത്തിൽ ആയിരുന്നു പിന്നീടുള്ള എൻ്റെ ജീവിതം. കരഞ്ഞു പിഴിഞ്ഞ് ആണ് ഈ വഴിയിൽ ആദ്യം എത്തിയത് എങ്കിലും പിന്നീട് ജീവിതത്തിൽ പ്രതിസന്ധികളെ നേരിടേണ്ടി വന്നപ്പോഴെല്ലാം അതിനെയെല്ലാം അതിജീവിച്ച് മുന്നേറാൻ ഈശ്വരവിശ്വാസം എനിക്ക് കരുത്ത് പകർന്നു തന്നു.

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ എൻ്റെ ക്രിസ്തുമസ് ആശംസകൾ നേർന്നു കൊണ്ട്…..

– മേരി ജോസി മലയിൽ, തിരുവനന്തപുരം.

Previous Post

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 20

Next Post

മുൻജന്മ ബന്ധം

Related Rachanas

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 1

June 22, 2026

ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല. പ്ലസ് ടു...

Next Post
മുൻജന്മ ബന്ധം

മുൻജന്മ ബന്ധം

POPULAR

കഷണ്ടി  സാംസൺ

കഷണ്ടി സാംസൺ

September 1, 2023
മാതൃത്വത്തിൻ വിലയറിയാത്തോർ

മാതൃത്വത്തിൻ വിലയറിയാത്തോർ

September 19, 2023
വിധി

വിധി

July 18, 2023
നായകൻ – അദ്ധ്യായം 7 – എരിയുന്ന കനലുകൾ

നായകൻ – അദ്ധ്യായം 8 – പുതിയൊരു താവളം

June 3, 2026
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 7

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 7

August 31, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397