• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, August 5, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ഓർമ്മകളിലെ ഓണം

Ormmakalile Onam - Story By C.I. Joy Thrissur

C.I. Joy Thrissur by C.I. Joy Thrissur
August 30, 2023
ഓർമ്മകളിലെ ഓണം
27
VIEWS
Share on FacebookShare on WhatsappShare on Twitter

2022, സെപ്റ്റംബർ 7, ഒരു ഉത്രാടത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങുമ്പോൾ എൻ്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഓണത്തിന് അനുബന്ധമായി തൃശ്ശൂർ മാത്രം നടത്തുന്ന പുലിക്കളി അല്ലാതെ മറ്റൊന്നല്ല. ഒരു മാസം മുമ്പേ പുലിക്കളിക്കു വേണ്ട പണം അതിൻ്റെ സംഘാടകർ പല വഴിക്കു കണ്ടെത്തും. ആദ്യം ചമയങ്ങളുടെയും പലതരം മുഖംമൂടികളുടെയും ജോലി തുടങ്ങും. ഓരോ പ്രദേശത്തുനിന്ന് 10-15 പേർ പുലിവേഷം കെട്ടും. ബാക്കിയുള്ളവർ കൊട്ടുകാരും. പുലിവേഷം കെട്ടാൻ സ്വയം താൽപര്യം പ്രകടിപ്പിച്ച് വരുന്നവർ അതിനുള്ള തയ്യാറെടുപ്പ് ഒരു മാസം മുമ്പേ തുടങ്ങിയിരിക്കും. പൊതുവേ തടിച്ച ശരീരപ്രകൃതിയുള്ളവർക്ക് ആണ് മുൻഗണന. അമിത ഭക്ഷണം കഴിച്ച് കുടവയറ് വളർത്തലാണ് ആദ്യ ചടങ്ങ്. ഇവരെ ഒരുക്കുന്നത് കണ്ടിരിക്കുന്നത് തന്നെ ഒരു കൗതുക കാഴ്ചയാണ്. ദേഹമാസകലമുള്ള രോമം വടിച്ചു രണ്ട് ദിവസം മഞ്ഞൾ തേച്ച് ഇടും. വൈകുന്നേരം മൂന്നുമണിക്ക് മത്സരത്തിനിറങ്ങുന്ന പുലിയെ തുറസ്സായ സ്ഥലത്ത് ഇരുത്തി 8:00മണി മുതൽ ആർട്ടിസ്റ്റുകൾ ചായം തേക്കാൻ തുടങ്ങും. ചെറിയൊരു അടിവസ്ത്രം മാത്രം ധരിപ്പിച്ച് കൈ രണ്ടും കാലു രണ്ടും നീട്ടി വയ്പ്പിച്ചിട്ട് ആണ് മേക്കപ്പ് തുടങ്ങുക. കൈ താഴ്ന്നു പോകാതിരിക്കാൻ ഒരു കമ്പ് വച്ചു കെട്ടും. നാലഞ്ച് മണിക്കൂർ കൊണ്ട് പുലിമുഖം വരച്ചു കഴിഞ്ഞാലും ഇവർക്ക് സ്വാതന്ത്ര്യമായി ചലിക്കാൻ പറ്റില്ല. കാരണം പഴയകാലത്തെ ചായങ്ങൾ ഉണങ്ങി വരാൻ രണ്ടു മൂന്നു മണിക്കൂറെങ്കിലും വേണം. മണ്ണെണ്ണയും ഇനാമൽ പെയിന്റും ചേർത്തുള്ള ചായം ആയിരുന്നു പണ്ട് ഉപയോഗിച്ചിരുന്നത്. ഇവർക്ക് പിന്നെ ഭക്ഷണം വാരി കൊടുക്കുകയാണ് ചെയ്യുക. പലതരം പുലികൾ ഉണ്ടാകും. കടുവ, പുള്ളിപ്പുലി, പുപ്പുലി, ഈറ്റപ്പുലി… അങ്ങനെ അവസാന മിനുക്കുപണിയായ അരയിൽ അരമണി കൂടി കെട്ടി, ഇതിൻ്റെ ആവശ്യത്തിനായി തയ്പ്പിച്ച ട്രൗസർ കൂടി ഇട്ടാൽ പുലിക്കളിക്ക്‌ റെഡിയായി എന്ന് പറയാം.

മറ്റൊരു വശത്ത് വലിയൊരു കുട്ട വർണ്ണക്കടലാസുകൾ കൊണ്ട് പൊതിഞ്ഞു നീളമുള്ള മുളയിൽ വച്ചുകെട്ടി അതിൽ നിറയെ നാലിഞ്ച് നീളത്തിലുള്ള വർണ്ണ പേപ്പറുകൾ മുറിച്ചിടും. ഓരോ സ്ഥലത്തെയും പുലിക്കളി കഴിഞ്ഞു നീങ്ങുമ്പോൾ ഒരു പുലി കുട്ടയിൽ നിന്ന് കുറച്ചു വർണ്ണക്കടലാസുകൾ കൂടിനിന്നവർക്കായി വിതറും. ഉത്രാടത്തിൻ്റെയന്ന് തുടങ്ങുന്ന പുലികളിയുടെ സമാപനദിവസം നാലാം ഓണത്തിൻ്റെ അന്ന് വൈകുന്നേരം ആണ്. എല്ലാ പ്രദേശത്തുനിന്നുള്ള പുലി സംഘങ്ങളും ഒന്നിനുപുറകെ ഒന്നായി കൊട്ടും പാട്ടും മേളവുമായി തുറന്ന് അലങ്കരിച്ച ലോറികളിലും വണ്ടികളുമായി പൂരപ്പറമ്പിൽ എത്തും. കൂടെ കുറെ കെട്ടുകാഴ്ചകളും ഉണ്ടാകും. മണികണ്ഠനാലിൻ്റെ അവിടുന്ന് തുടങ്ങുന്ന വയറു കുലുക്കിയുള്ള പുലിക്കളി പൂരപ്പറമ്പ് ഒരു റൗണ്ട് ചുറ്റുന്നതോടെ തീരും. ലക്ഷക്കണക്കിന് ആളുകൾ ഇവരെ കാണാനും കൂടെ തുള്ളാനും പൂരപ്പറമ്പിൽ കൂടിയിട്ടുണ്ടാകും. ചില പീടികക്കാർ അവരുടെ ബാനർ പുറകിൽ കെട്ടി തൂക്കി പരസ്യത്തിനായി ഇവരെ ഉപയോഗിക്കാറുണ്ട്. അങ്ങനെ പരസ്യ പുലികളും മത്സരാർത്ഥികളും എല്ലാവരും കൂടി കലാശക്കൊട്ട് ഗംഭീരമാക്കും. പുലിക്കളിക്ക് കൊട്ടുന്ന കൊട്ട് പെരുന്നാളിനോ പൂരത്തിനോ ഒന്നും കേൾക്കാൻ കഴിയില്ല. പിന്നെ അതു കേൾക്കാൻ മറ്റൊരു പൊന്നോണം കൂടി വന്നെത്തണം. അവസാന ചടങ്ങ് സമ്മാനദാനം കൂടി കഴിയുന്നതോടെ പുലികൾ ഒക്കെ നാല് ദിവസത്തെ അല്ലെങ്കിൽ മൂന്നുദിവസത്തെ മേക്കപ്പ് അഴിയ്ക്കാൻ നമ്മുടെ ശ്രീനിവാസൻ “ഫ്രണ്ട്സ്” സിനിമയിൽ ചകിരിയുമായി കിണറ്റിൻ കരയിലേക്ക് പോകുന്നതുപോലെ മണ്ണെണ്ണയും ചകിരിയും എണ്ണയും ഒക്കെ ആയി കുളത്തിലേക്ക് നീങ്ങും.

ഇക്കഴിഞ്ഞ രണ്ടു വർഷവും കൊറോണ പിടിമുറുക്കിയിരുന്ന കേരളത്തിൽ ജനങ്ങൾ ഇതൊക്കെ ചാനലിലോ യൂട്യൂബിലോ ഇരുന്ന് കണ്ടു കൊതി തീർക്കുകയായിരുന്നു. അതിൻ്റെയെല്ലാ ക്ഷീണവും തീർത്ത് ഈ വർഷം പുലികളും പൂരപറമ്പും സജീവമാകുമെന്ന പ്രതീക്ഷയോടെ എല്ലാവർക്കും ഓണാശംസകൾ നേർന്നു കൊണ്ട്.

– ജോയ് സി.ഐ., തൃശ്ശൂർ.

Previous Post

സെപ്റ്റംബർ 5 – ദേശീയ അധ്യാപക ദിനം

Next Post

മങ്ങലേറ്റ പകലുകൾ

Related Rachanas

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 1

June 22, 2026

ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല. പ്ലസ് ടു...

Next Post
മങ്ങലേറ്റ പകലുകൾ

മങ്ങലേറ്റ പകലുകൾ

POPULAR

തനിയെ

June 20, 2023
തരികട തങ്കമ്മയും ഉടായിപ്പ് ഉത്തമനും

തരികട തങ്കമ്മയും ഉടായിപ്പ് ഉത്തമനും

September 1, 2023
അവൾ

അവൾ

September 17, 2023
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 10

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 10

January 31, 2024
മഹാത്മാക്കൾ

മഹാത്മാക്കൾ

September 18, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397