• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, June 22, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

സ്ത്രീ പീഡനത്തിൻ്റെ യഥാര്‍ത്ഥ കാരണക്കാർ ആരാണ്?

Sthree Peedanathinte Yadhaardha Karanakkaar Araanu? - Lekhanam By Komalam Parameswaran Palakkad

Komalam Parameswaran Palakkad by Komalam Parameswaran Palakkad
September 19, 2023
സ്ത്രീ പീഡനത്തിൻ്റെ യഥാര്‍ത്ഥ കാരണക്കാർ ആരാണ്?
26
VIEWS
Share on FacebookShare on WhatsappShare on Twitter

മകളെ വിവാഹം ചെയ്ത് കൊടുത്തു കഴിഞ്ഞാൽ അത് പ്രണയമായാലും അറേഞ്ച്ഡ് മേരേജ് ആയാലും അവരെ ജീവിക്കാന്‍ അനുവദിക്കുക. അവരെ അവരുടെ പാട്ടിന് വിടുക. അല്ലാതെ അവരുടെ ഡ്രൈവര്‍ ആവരുത്. ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുമ്പോൾ ആണായാലും പെണ്ണായാലും അവർക്കെല്ലാം പുതുമയാണ്. വ്യത്യസ്ത ചിന്താഗതിയുള്ളവർ വ്യത്യസ്ത ജീവിത ശൈലിയില്‍ ജീവിച്ചവർ എങ്ങനെ പെരുമാറണം എന്ന് അവർക്ക് അറിയാതെ പോകുന്നു. അവിടെയാണ് മാതാപിതാക്കളുടെ ആവശ്യം വേണ്ടത്.

സ്ത്രീ പീഡനത്തിൻ്റെ യഥാര്‍ത്ഥ കാരണക്കാർ ഭർത്താവും അവൻ്റെ ബന്ധുക്കളും മാത്രമാണോ? അല്ലെന്നാണ് എൻ്റെ നിഗമനം. സമൂഹത്തിൽ പല കുടുംബങ്ങളിലും കണ്ടുവരുന്ന സ്ത്രീ പീഡനത്തിന് കാരണക്കാർ അവരുടെ വീട്ടുകാർ തമ്മിലാണ് ഏറെയും. അവരുടെ ഈഗൊ, അത് അനുഭവിക്കുന്നത് പെണ്‍കുട്ടിയും അവളുടെ ഭർത്താവും.

സ്നേഹിക്കാനും ഭർത്താവിൻ്റെ ആവശ്യങ്ങൾ കണ്ടു പ്രവർത്തിക്കാനും ഭാര്യയുടെ എല്ലാ കടമകളും നിർവ്വഹിക്കാനും മകളെ പറഞ്ഞു മനസ്സിലാക്കുക. അതുപോലെ തന്നെ പുരുഷൻ്റെ സ്ഥാനത്തു നിന്നും ഉണ്ടാവണം. സ്ത്രീയെ അടിമയാക്കുകയല്ല വേണ്ടത് അവളെ സ്നേഹിക്കുക ഒരു ഭർത്താവിൻ്റെ പരിലാളനയാണ് അവൾക്ക് വേണ്ടത്.

ആസ്തി അല്ല ജീവിതത്തിൻ്റെ അടിസ്ഥാനം തമ്മില്‍ തമ്മില്‍ ഉള്ള വിശ്വാസം, ആത്മാർത്ഥത, സ്നേഹം, ക്ഷമ, വിട്ടുവീഴ്ചകൾ, എളിമ, നിരഹങ്കാരം ഇതെല്ലാമാണ് ഒരു കുടുംബ ജീവിതത്തിൻ്റെ അടിസ്ഥാനം. വിവാഹിതരായ പെൺകുട്ടികളെ ഓരൊ കാരണങ്ങൾ പറഞ്ഞ് വീട്ടിൽ പിടിച്ചിരുത്തുമ്പോൾ അവളുടെ ഭർത്താവിൻ്റെ നില ഒന്നു ചിന്തിച്ചു നോക്കൂ. ഭാര്യ ഉണ്ടായിട്ടും വിഭാര്യനായി കഴിയേണ്ടിവരുന്ന നിസ്സഹായാവസ്ഥ അത് അവർക്കു മാത്രമെ മനസ്സിലാവുകയുള്ളു. സ്വന്തം മകളെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കീട്ടുണ്ടോ? നിങ്ങളുടെ മകളോടുള്ള സ്നേഹക്കൂടുതൽ കാരണം മകളുടെ ദാമ്പത്യ ജീവിതമാണ് തകരുന്നതെന്നാദ്യം നിങ്ങള്‍ മനസ്സിലാക്കുക.

അച്ഛനും അമ്മയും ഒന്നിച്ചിരുന്ന് സന്തോഷം പങ്കിടുമ്പോൾ ആ മകൾക്കും ഉണ്ടാവും അതുപോലെയുള്ള ആഗ്രഹങ്ങൾ. ദയവ് ചെയ്ത് നിങ്ങളുടെ മക്കളുടെ കുടുംബ ജീവിതം നിങ്ങളായിട്ട് തകർക്കരുത്. രണ്ടു കൂട്ടരും അവരവരുടെ മക്കളുടെ തെറ്റുകൾ സൗമ്യമായ ഭാഷയില്‍ തിരുത്താൻ ശ്രമിക്കുക. മരുമകളോട് കയർത്തു സംസാരിക്കുക, മരുമകനോട് കയർത്ത് സംസാരിക്കുക ഇതെല്ലാം ഒഴിവാക്കാന്‍ ശ്രമിക്കുക തെറ്റുകൾ തിരുത്തുക അക്രോശം അരുത് അത് അവരുടെ മനസ്സിൽ ഉണങ്ങാത്ത മുറിവുണ്ടാക്കും
കുഞ്ഞുങ്ങളായിക്കഴിഞ്ഞാലും ഭർത്താവിനെ ശ്രദ്ധിക്കാൻ സമയം കണ്ടെത്തുക കടമകൾ നിർവ്വഹിക്കുക. രണ്ടു പേർക്കും ജോലിയുള്ള ഇപ്പോഴത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെങ്കിലും വിട്ടുവീഴ്ചകൾക്ക് തയ്യാറായി നല്ലൊരു ദാമ്പത്യ ജീവിതം നയിക്കാന്‍ ശ്രമിക്കുക.

സമൂഹത്തിൽ വിവാഹ മോചനത്തിൻ്റെ ഒരു പരമ്പര തന്നെ നടക്കുകയല്ലേ അതുകൊണ്ട് ഇത്രയും എഴുതി എന്നുമാത്രം.

– കോമളം പരമേശ്വരൻ പാലക്കാട്

Previous Post

സ്നേഹ സമ്മാനം

Next Post

സത്യവതി

Related Rachanas

സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ

June 22, 2026

മഴ.. മഴ.. മഴ.. മഴയെപ്പറ്റി കുറിച്ചിടുമ്പോൾ കുഞ്ഞോർമ്മകളോളംതള്ളി അകത്തേക്കു കയറിവരുന്നു. "കഴിഞ്ഞത് അസ്പഷ്ടമല്ല, അതു അതാര്യവുമില്ല." ആരെപ്പോൾ പറഞ്ഞതാണെങ്കിലും അതൊരു സത്യമാണ്. ഓർക്കാൻ പലതുമുണ്ട്. ബാഹ്യതലത്തിൽ ബന്ധമില്ലാത്ത...

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!

June 3, 2026

മഞ്ഞപ്പട്ടുപാവാടയുടെ മിനുത്ത ഞൊറികളിൽ വിരലോടിക്കുമ്പോൾ അച്ഛൻ വാത്സല്ല്യത്തോടെ ഉണ്ണിമോളെ അണച്ചുപിടിച്ചുകൊണ്ട് പറഞ്ഞു, "ഇതെൻ്റെ ഉണ്ണിമോൾക്ക്.." ചുവപ്പുരാശിയിൽ കസവുനൂലുകൾ അതിരിട്ട പാവാടഞൊറികൾക്കെന്തു മിനുപ്പാണ്, തിളക്കാണ്.. "മതി മതി.. തൊട്ട്...

ലോക പിതൃദിനം –  ജൂൺ 21, 2026
Lekhanam 1

ലോക പിതൃദിനം – ജൂൺ 21, 2026

June 3, 2026

“നൂറിലേറെ അധ്യാപകർക്ക് സമമാണ് ഒരു പിതാവ്.” (ജോർജ് ഹെർബർ). അച്ഛൻ എന്ന വാക്കിൽ തന്നെ ഒരു ജീവിതത്തിൻ്റെ സുരക്ഷയും സ്നേഹവും ഒളിഞ്ഞിരിക്കുന്നു. പിതൃദിനം എന്നത് അച്ഛൻമാരുടെ ത്യാഗങ്ങളും...

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026
Johny. T. R Lekhanam

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026

May 27, 2026

2026 മാർച്ച് 12-ന് ഇടുക്കിയിൽ നടന്ന ചടങ്ങിൽ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൻ്റെ (KSEB) സുവർണ ജൂബിലി ആഘോഷങ്ങൾ ബഹു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം...

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം

May 3, 2026

കർക്കടകത്തിലെ തിരുവോണത്തിന് മുറ്റത്ത് പൂക്കളം വിരിയും. ഇത്തിരി പ്രൗഢിയോടെ പൂക്കളമൊരുക്കുമ്പോൾ അയല്പക്കത്തെ കുട്ട്യോള് പറയും. "ദേ. .വാര്യേത്ത് ഓണമെത്തി." അവർക്കൊക്കെ ചിങ്ങത്തിലെ അത്തത്തിനേ പൂക്കളമുണ്ടാകൂ. ഇല്ലങ്ങളിലും വാര്യേത്തും...

ലോക മാതൃദിനം – അമ്മയ്ക്കായ്…
Lekhanam 1

ലോക മാതൃദിനം – അമ്മയ്ക്കായ്…

May 3, 2026

ലോക മാതൃദിനം - അമ്മയ്ക്കായ്...(10-5-2026) അമ്മയ്ക്കായ്…. ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻ്റെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു...

Next Post
സത്യവതി

സത്യവതി

POPULAR

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 1

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 1

January 31, 2024
മതമതിലുകൾ

മതമതിലുകൾ

September 19, 2023

മൂന്നാറിലെ പട്ടിയുടെ ആത്മഗതം

July 4, 2023
ഞാനില്ലാത്ത വീട്

ഞാനില്ലാത്ത വീട്

October 18, 2023
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 1

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 1

August 31, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • രാമൻകുട്ടി നായരുടെ ഉപദേശം – കഥ 9
  • സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ
  • വലുതാകുമ്പോൾ ആരാകണം?
  • നായകൻ – അദ്ധ്യായം 10 – കനലിൽ ഉരുകിയ മനസ്സ്
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397