• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, April 27, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

“ഡ്രാക്കുള നമ്മുടെ ആളാ” – കൃഷ്ണ പൂജപ്പുര

Dracula nammude aalaa - Pusthakaaswaadanam By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
April 27, 2026
“ഡ്രാക്കുള നമ്മുടെ ആളാ” – കൃഷ്ണ പൂജപ്പുര
19
VIEWS
Share on FacebookShare on WhatsappShare on Twitter

ഡ്രാക്കുള നമ്മുടെ ആളാ – കൃഷ്ണ പൂജപ്പുര
പ്രസാധകർ: പരിധി
ഫോൺ : 9446373473.

“ഡ്രാക്കുള വരും, എല്ലാം ശരിയാകും.” എന്ന തലക്കെട്ടോടെ പരിധി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൻ്റെ പോസ്റ്റർ ഫെയ്സ്ബുക്കിൽ കണ്ടപ്പോൾ തന്നെ തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബിൽ വച്ച് ഹാബിറ്റാറ്റ് ശങ്കർ നടത്തുന്ന പുസ്തക പ്രകാശനത്തിന് പോവുക തന്നെ എന്ന് തീരുമാനിച്ചിരുന്നു.

കൃഷ്ണകുമാർ സാറിൻ്റെയും ഭാര്യ ശ്രീലതയുടെയും ക്ഷണം കൂടി കിട്ടിയപ്പോൾ ആനന്ദതുന്തിലയായി.

‘ലാഫ്റ്റർ ഈസ് ദി ബെസ്റ്റ് മെഡിസിൻ’എന്നാണ് ബർണാഡ്ഷാ പറഞ്ഞിട്ടുള്ളത്. ഡോക്ടറുടെ സഹായത്തോടെയോ അല്ലാതെയോ നമുക്ക് മരിക്കാം. സഹായമില്ലാതെ മരിക്കാനാണ് എനിക്ക് കൂടുതൽ ഇഷ്ടം. നർമബോധവും ധാരാളം ചിരിക്കുകയും ചെയ്യുന്നവർ ഒരിക്കലും ഹൃദ്രോഗികളാകില്ലയെന്ന് ഡോക്ടർമാർ പോലും സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് സാറിൻ്റെ ബുക്ക് കയ്യോടെ വാങ്ങി ഒറ്റ വായനയങ്ങു തുടങ്ങി.

ആമുഖം തന്നെ ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തിയിട്ടുള്ളതാണ്. ഓൺ ദി സ്പോട്ടിൽ കൗണ്ടറടിക്കുന്ന ലേഖകൻ്റെ അച്ഛൻ്റെ തമാശകൾ വായിച്ചപ്പോൾ കൃഷ്ണകുമാർ സാർ ഒന്നുമല്ല എന്ന് തോന്നിപ്പോയി.

31 നർമ്മലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഓരോ കഥകൾക്കും കൂടുതൽ മിഴിവു നൽകാൻ ശ്രീ വാമനപുരം മണിയുടെ കാർട്ടൂണുകളുമുണ്ട്.

‘ഒരു അഡ്മിൻ്റെ രോദനം’ വായിച്ച് തലയറഞ്ഞു ചിരിച്ചു. എനിക്കുമുണ്ടായി ഇതുപോലൊരു അനുഭവം. ആലപ്പുഴയിലെ പ്രശസ്തമായ അ. പു. ക. കു(അതിപുരാതന കത്തോലിക്ക കുടുംബം) ലേക്ക് വിവാഹം ചെയ്തു വന്ന ഞാൻ ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കിയയുടനെ “മലയിൽ കസിൻസ്” എന്ന പേരിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, സ്മാർട്ട്ഫോൺ സ്വന്തമാക്കിയവരെയൊക്കെ ചേർത്തു. മലയിൽ കുടുംബത്തിലെ പതിമൂന്നാമത്തെ മകനായ എൻ്റെ ഫാദർ ഇൻ ലോ ആൻഡ് മദർ ഇൻലോ റോമിൽ പോയി ഫ്രാൻസിസ് മാർപാപ്പയുടെ അനുഗ്രഹം വാങ്ങുന്ന ഫോട്ടോ പ്രൊഫൈൽ പിക്ചർ ആയി ചേർത്തു. ഏതായാലും കാശു മുടക്കി അവിടെ വരെ പോയി എന്നാലത് നാലുപേരറിയട്ടെ എന്നൊരു ദുരുദ്ദേശം കൂടിയുണ്ടായിരുന്നു അതിനു പിന്നിൽ. എത്രയോ ഇടങ്ങളിൽ നിന്ന് പെൺകുട്ടികൾ ഇവിടെ മരുമക്കളായി എത്തി, പക്ഷേ ഇത് എനിക്ക് മാത്രമല്ലേ തോന്നിയുള്ളൂ മലയിൽ കുടുംബാംഗങ്ങൾ ഒക്കെ എന്നെ വാനോളം പുകഴ്ത്തി. ഇതൊക്കെ എന്ത്, എൻ്റെ കുടുംബസ്നേഹം നിങ്ങൾ ഇനി കാണാൻ പോകുന്നതേയുള്ളൂ എന്ന് പറഞ്ഞ് ഞാൻ കൂടുതൽ വിനയാന്വിതയായി. പ്രിയദർശൻ സിനിമപോലെ രണ്ടു മൂന്നു മാസം ചിരിയും കളിയും നർമ്മവും.. പ്രശ്നരഹിതമായി കടന്നുപോയി. പിന്നെയാണ് ഷാജി കൈലാസ് സിനിമ മോഡിലേക്ക് കാര്യങ്ങൾ മാറിയത്. ആരോ ഒരാൾ പള്ളിയിലെ അച്ചനെ കളിയാക്കിക്കൊണ്ട് ഒരു ഫോർവേഡ്മെസ്സേജ് ഇട്ടു.അതിനെ തുടർന്ന് നിരീശ്വരവാദികളും ഈശ്വരവിശ്വാസികളും ഗ്രൂപ്പ് തിരിഞ്ഞ് അടിയായി.ആരോ ഇട്ട മെസ്സേജിന് ഞാൻ ഉത്തരം പറയേണ്ട അവസ്ഥ. ‘മേലെ പറമ്പിൽ ആൺവീട്’ ഇൽ ജഗതി പറഞ്ഞതുപോലെ ‘ എൻ്റെ ഗർഭം ഇങ്ങനല്ല’ എന്നൊന്നും പറഞ്ഞിട്ട് തലമൂത്ത ചേച്ചിമാർ സമ്മതിക്കുന്നില്ല. വിചാരണ തുടങ്ങി കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്ന് മനസ്സിലായപ്പോൾ ഇനി ന്യായീകരിക്കാൻ ശ്രമിച്ചിട്ടും കാര്യമില്ലയെന്ന് ബോധ്യപ്പെട്ട് വേഗം തന്നെ
എൻ്റെ പിഴ!
എൻ്റെ പിഴ!
എൻ്റെ വലിയ പിഴ!
എന്ന് എല്ലാവരോടും നിരുപാധികം മാപ്പു പറഞ്ഞ് ഞാൻ ആ വാട്സ്ആപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടു.

എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി ക്ലാസ്സിൽ ഗംഗാധരൻ സാറിൻ്റെ നിർദ്ദേശമനുസരിച്ച് ‘ഗംഗാ യമുനാ സംഗമ സമതല ഭൂമി…..’ പാടാൻ പുറപ്പെട്ട ലേഖകൻ്റെ ആ തന്റേടമുണ്ടല്ലോ അതാണ് ഇന്നത്തെ തലമുറയിലെ തൊട്ടാവാടി പിള്ളേർ കണ്ടു പഠിക്കേണ്ടത്.

 

മാർക്ക് കുറഞ്ഞാൽ….. ആരെങ്കിലുമൊന്ന് കണ്ണുരുട്ടിയാൽ.. ടീച്ചർ വഴക്കു പറഞ്ഞാൽ….. കൂട്ടുകാരൊന്നു കളിയാക്കി ചിരിച്ചാൽ….. മൊബൈൽ ഗെയിം കളിക്കേണ്ട എന്ന് പറഞ്ഞാൽ….. ടിവി റിമോട്ട് പിടിച്ചുവാങ്ങി ചാനലൊന്ന് മാറ്റിയാൽ….. ഒക്കെയുടനെ അടുത്ത നിമിഷം ആത്മഹത്യ. അങ്ങനെ ആത്മഹത്യ ചെയ്യാൻ തുടങ്ങിയിരുന്നെങ്കിൽ ഞങ്ങൾ ഉൾപ്പെട്ട തലമുറ തന്നെ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ലല്ലോ? എന്തും അഭിമുഖീകരിക്കാൻ തയ്യാറുള്ള ഒരു തലമുറ അതായിരുന്നു ഞങ്ങളെന്ന് പറയാം. വേണമെങ്കിൽ എൻ്റെ പാട്ട് കേട്ട് സഹിക്കാൻ മേലെങ്കിൽ നീ പോയി ചാക് എന്ന് പറയാനുള്ള ആ കരളുറപ്പ്!

ഇനിയാണ് നമ്മൾ പുസ്തകത്തിൻ്റെ ടൈറ്റിൽ ലേഖനത്തിലേക്ക് കടക്കുന്നത്. ജോലി തേടി വിദേശത്തേക്ക് ചേക്കേറുന്ന മലയാളി കുട്ടികൾക്ക് ഇവിടെത്തന്നെ ഒരു ഒന്നാന്തരം തൊഴിലവസരം സൃഷ്ടിച്ചു കൊടുക്കുന്ന ഡ്രാക്കുള മലയാളിയാണെന്ന് കണ്ടുപിടിക്കുന്ന രചയിതാവിൻ്റെ ആ നിരീക്ഷണമുണ്ടല്ലോ? ഗംഭീരം! അളിയാ, എനിക്ക് കൂടി ഒരു ജോലി ഇവിടെ തരാമോ എന്ന് ചോദിച്ച് ലേഖകനും അവിടെ കൂടുന്നതോടെ ഡ്രാക്കുളക്കോട്ടയെ കുറിച്ചുള്ള കെട്ടുകഥകളും ദുരൂഹതകളും കിംവദന്തികളും തുടർക്കഥയായി തന്നെ അവശേഷിക്കുന്നു. 😀

‘വീടിന് എത്ര മുറി വേണം’? ഇതു വായിച്ചപ്പോൾ കഴുതയെ ചുമക്കുന്ന ആളെയാണ് ഓർമ്മ വന്നത്. ആൾക്കൂട്ടത്തിൻ്റെ വിധിയെഴുത്തുകൾ വിശ്വസിച്ചു തുടങ്ങിയാലുള്ള അപകടങ്ങൾ ലേഖകൻ സുന്ദരമായി ഈ ലേഖനത്തിലൂടെ വരച്ചുകാട്ടി.

‘സ്നേഹപൂർവ്വം കൃത്രിമി’ വായിച്ച് ചിരിച്ചു മരിച്ചു. 😀😀 ഒരാളെ ഒരപകടത്തിലേക്ക് തള്ളിവിടുമ്പോഴുള്ള ഒരു മനസ്സുഖം. 😜 അതൊന്നു വേറെ തന്നെ. ഒരു ടോണിക്ക് കഴിച്ചാൽ പോലും ഇത്രയും ശക്തി കൈവരില്ല.
ഞങ്ങളുടെ നാട്ടിൽ ഇതിനു പിരി കയറ്റി കൊടുക്കുക എന്ന് പറയും. പക്ഷേ നോക്കിയും കണ്ടും പിരി കയറ്റിയില്ലെങ്കിൽ ബൂമറാങ്ങ് പോലെ അത് നമ്മുടെ നേരെ തിരിച്ചടിക്കും.
ഞാനതിൻ്റെ ഒരു അനുഭവസ്ഥയാണ്.
ഒരിക്കൽ തിരുവനന്തപുരം ശ്രീകുമാർ തീയറ്ററിൽ സെക്കൻഡ് ഷോ സിനിമ കാണുകയാണ് കുടുംബസമേതം. കടുത്ത ലാലേട്ടൻ ആരാധികയായ എനിക്ക് ലാലേട്ടൻ സ്ക്രീനിൽ എത്തിയാൽ പിന്നെ കാണികളിലാരും ചെറിയൊരു ശബ്ദം പോലും ഉണ്ടാക്കുന്നത് ഇഷ്ടമല്ല. അപ്പോഴാണ് ഒരുത്തൻ്റെ കുത്ത് ഫോൺ മൊബൈൽ അടിക്കുന്നു. എഴുന്നേറ്റു റേഞ്ച് കിട്ടാൻ അയാൾ ഓടിനടന്ന് വർത്തമാനം പറയുന്നു. കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാനാണ് മനസ്സിൽ തോന്നിയതെങ്കിലും ഡീസൻസി കൈവിടരുതല്ലോ? ഇത് ഞാൻ ഭർത്താവിൻ്റെ ശ്രദ്ധയിൽപെടുത്തിയപ്പോൾ ഉറങ്ങിക്കൊണ്ടിരുന്ന അദ്ദേഹം എഴുന്നേറ്റു പറയുകയാണ്. “നന്നായി പോയി. എന്തോന്നാണ് ഇത്ര കേൾക്കാൻ ഇരിക്കുന്നത്? മനുഷ്യനെ ഒന്ന് സ്വസ്ഥമായി ഉറങ്ങാനും സമ്മതിക്കില്ലേയെന്ന്? “ ഉറക്കത്തിനു ഭംഗം വന്ന ഭർത്താവും ഫോൺവിളി അവസാനിപ്പിച്ച്സീറ്റിൽ വന്നിരുന്ന അയാളും കൂടി ഈ അടുത്തകാലത്ത് ഇറങ്ങുന്ന ഇയാളുടെ പടങ്ങളൊന്നും ഒരു ഗുണവും ഇല്ല എന്ന് പറഞ്ഞ് ലാലേട്ടൻ്റെ ആ സമയത്ത് പൊട്ടിപ്പോയ സിനിമകളെകുറിച്ചുള്ള ഒരു അവലോകനം തന്നെയങ്ങ് തുടങ്ങി. പുള്ളി ദുബായിൽ ഹോട്ടൽ ബിസിനസ് തുടങ്ങാൻ പോകുന്നുയെന്ന് കേട്ടു പുള്ളിക്കിനി അതാ നല്ലത്. നമ്മുടെ സുകുമാരൻ്റെ മകൻ അഭിനയിക്കാൻ വന്നിട്ടുണ്ട്. ആ പയ്യൻ കൊള്ളാമെന്നു തോന്നുന്നു. അങ്ങനെ നീണ്ടു നീണ്ടു പോകുന്ന ചർച്ചകൾ…..

‘ഹെൻ്റെ ശ്രീ പപ്പനാവ’!
അയാൾ കുറച്ചു നേരം ഫോണിൽ സംസാരിച്ചു മിണ്ടാതിരുന്നു സിനിമ കണ്ടേനെ. ഞാൻ തലയിൽ കൈ വെച്ചു പോയി. 🙆🙆

പരീക്ഷ കാലത്തെ ഒരുക്കങ്ങളും ഇഷ്ടമായി.ഞാനുമതേ, ഉത്തരക്കടലാസ് കിട്ടിയാൽ ഉടനെ ഒരു കുരിശ് അതിൽ വരച്ചു ചേർക്കും. പിന്നെ J. M. J (ജീസസ്. മേരി.ജോസഫ്. എന്നതിൻ്റെ ചുരുക്കെഴുത്ത്) എന്നെഴുതും. മൂന്നുപേരും കൂടി ഒരുമിച്ച് നമ്മളെ കൈവിടില്ലല്ലോ? മൂന്നുപേർക്കും ഉള്ള പ്രത്യേകം നൊവേനകൾ പരീക്ഷ ടൈംടേബിൾ കിട്ടുമ്പോൾ മുതൽ മുടങ്ങാതെ ചൊല്ലുന്നതല്ലേ? കണക്ക്, സയൻസ് വിഷയങ്ങൾക്ക് അത്ഭുതങ്ങളുടെ മധ്യസ്ഥൻ യൂദാതേദാവൂസ്നെ കൂടി ഇറക്കും. പരീക്ഷാക്കാലത്ത് മാതാ പിതാ ഗുരു മുതിർന്നവർ.. അങ്ങനെയാരുടേയും ശാപം വാങ്ങി വെക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്.
അനുഗ്രഹം തരാൻ ദൈവം തയ്യാറായി വരുമ്പോൾ അതിന് തടസ്സങ്ങൾ ഉണ്ടാകരുതല്ലോ?

പേനയ്ക്ക് വീടിനുപുറത്ത് ഒരു പ്രാർത്ഥനാ മുറി തന്നെ സ്ഥാപിച്ച് അതൊരു വലിയ ആരാധനാലയം ആയി മാറി അവസാനം രക്ഷപ്പെടാൻ വേണ്ടി ഐഡിയ പറഞ്ഞ ആൾ തന്നെ പേന ദൈവത്തിൻ്റെ മുമ്പിൽ മുട്ടുകുത്തി പ്രാർഥിക്കുന്ന അവസ്ഥ വന്നു എന്ന് എഴുതി കണ്ടതിൽ വലിയ അത്ഭുതമൊന്നും തോന്നിയില്ല.കാരണം ഇതല്ല ഇതിനപ്പുറം അന്ധവിശ്വാസം ചെലവാകുന്ന നാടായി ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന സമ്പൂർണ സാക്ഷര കേരളത്തിൻ്റെ കാഴ്ചകൾ നമ്മൾ ദിവസവും പത്രവാർത്തകളിൽ കാണുന്നതല്ലേ?

‘അതിഥി ദേവോ ഭവ’ എന്നൊരു പഴഞ്ചൊല്ലുള്ളത് ഭാഗ്യം അല്ലെങ്കിൽ രചയിതാവിൻ്റെയും സംഘത്തിൻ്റെയും ഡൽഹിയാത്ര എന്താകുമായിരുന്നു എന്ന് ആലോചിച്ചാൽ ഒരു എത്തും പിടിയും കിട്ടുന്നില്ല. ഡൽഹി എല്ലാം കണ്ടു കഴിഞ്ഞു “ഇതാണോ ഈ കുത്തബ്മിനാർ? നമ്മുടെ വിഴിഞ്ഞത്തെ ലൈറ്റ് ഹൗസ് ഇതിലും വലുതല്ലേ,താജ്മഹൽ രണ്ടായി പാർട്ടീഷൻ ചെയ്ത് ഒരു സ്റ്റെയർകെയ്സ് ഇട്ടിരുന്നെങ്കിൽ മുകളിലത്തെ നില വാടകയ്ക്ക് കൊടുത്തുകൂടായിരുന്നോ? ആ പൂന്തോട്ടത്തിൽ 10 തെങ്ങ് വച്ചിരുന്നെങ്കിൽ എന്ത് നന്നായിരുന്നേനെ എന്നൊക്കെയുള്ള കമൻറുകളുണ്ടല്ലോ….. ചിരിച്ചു മണ്ണ് കപ്പി!😀😀

ഗ്യാസ് സിലിണ്ടർ ഇല്ലാതെ ഹോട്ടലുകൾ അടച്ചുപൂട്ടുന്ന ഈ അവസരത്തിൽ ഭാര്യയുടെയടുത്ത് പ്രാങ്ക് ഷോ നടത്തേണ്ട എന്ന് തീരുമാനിച്ച ലേഖകൻ്റെ ആ ബുദ്ധിയുണ്ടല്ലോ! അതേതായാലും നന്നായി. 😀

പാലക്കാടിനെ വെച്ചുനോക്കുമ്പോൾ നമ്മുടെ തിരുവനന്തപുരത്ത് ചൂട് കുറവാണെങ്കിലും സാധിക്കുന്നവരൊക്കെ ഹീറ്റ്സ്ട്രെസ് ഒഴിവാക്കാൻ ലോക്ക്ഡൗൺ മാനസികാവസ്ഥയോടെ വീട്ടിൽ തന്നെ തുടരണമെന്ന ബഹുമാനപ്പെട്ട മന്ത്രി കെ രാജൻ്റെ നിർദ്ദേശം പാലിക്കുന്നതോടൊപ്പം ഈ ചിരിമരുന്ന് പുസ്തകം കൂടി വായിച്ചാൽ നന്നായിരിക്കുമെന്നൊരു അഭിപ്രായം കൂടിയുണ്ടെനിക്ക്.

ഇനിയും ഈ അനുഗ്രഹീത തൂലികയിൽ നിന്ന് അനേകം ലേഖനങ്ങൾ നമുക്ക് സമ്മാനിക്കട്ടെ എന്ന പതിവ് വാചകം ഞാൻ ഇവിടെ ആവർത്തിക്കുന്നില്ല. കാരണമെന്തെന്നോ എനിക്ക് കുറെ കാലത്തേക്കിനി കുടലു മറിഞ്ഞു ചിരിക്കാൻ വയ്യയെന്നതുകൊണ്ട്തന്നെ. കുറേ ചിരിച്ചാൽ അത്രയും തന്നെ കരയേണ്ടി വരും എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. ഏതായാലും കൂടുതൽ എഴുതി ഞാൻ വായനക്കാരെ ബോറടിപ്പിക്കുന്നില്ല.
‘കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം’ എന്നല്ലേ ഒരു ബനാന ടോക്ക്.

എല്ലാവരും പുസ്തകം വാങ്ങി വായിച്ചു ചിരിച്ചുല്ലസിക്കുക. ഞാൻ ആസ്വാദനം എഴുതിയ ലേഖനങ്ങളെക്കാൾ മനോഹരമാണ് എഴുതാത്ത കഥകളെന്നു നിസ്സംശയം പറയാം.

ആശംസകൾ! അഭിനന്ദനങ്ങൾ!

– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

Previous Post

സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്

Related Rachanas

നോവൽ – പള്ളിത്തേരുണ്ടോ – നിർമല അമ്പാട്ട്
Niroopanam Mary Josey Malayil

നോവൽ – പള്ളിത്തേരുണ്ടോ – നിർമല അമ്പാട്ട്

April 12, 2026

നോവൽ: “പള്ളിത്തേരുണ്ടോ” - നിർമല അമ്പാട്ട്പ്രസാധകർ: ഫോറസ്റ്റ് ബുക്സ്.പുസ്തകാസ്വാദനം: മേരി ജോസി മലയിൽ മലയാളി മനസ്സിൻ്റെ സജീവസാന്നിധ്യമായ നിർമ്മല അമ്പാട്ടിൻ്റെ രണ്ടാമത്തെ പുസ്തകവും ആദ്യ നോവലും ആയ...

മലയാളി മനസ്സ് യുഎസ്എ കൃതികൾ
Niroopanam Kavitha Balakrishnapillai

മലയാളി മനസ്സ് യുഎസ്എ കൃതികൾ

April 11, 2026

മലയാളി മനസ്സ് യുഎസ്എ പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത കൃതികൾ പ്രസാധകർ - ലോറം പ്രസ്സ്. വില:₹350. പുസ്തക ആസ്വാദനം: കവിത ബാലകൃഷ്ണപിള്ള, ഡൽഹി. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന, ആരാധിക്കുന്ന...

കഥയോളം  –  കഥാസമാഹാരം
Niroopanam Merry Chirayath

കഥയോളം – കഥാസമാഹാരം

March 19, 2026

“കഥയോളം” - കഥാസമാഹാരം പ്രസാധകർ - എഴുത്തുറവ് പബ്ലിക്കേഷൻസ് പുസ്തകാസ്വാദനം - മെറി ചിറയത്ത് 72 വ്യത്യസ്തരായ വ്യക്തികളുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന കഥകളുടെ സമാഹാരമാണ്...

കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ
Niroopanam Syamala Haridas

കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ

March 8, 2026

കവിതാസമാഹാരം - ഉയിർത്തെഴുന്നേറ്റവൾ - ഒ. കെ. ശൈലജ. പ്രസാധകർ - സൃഷ്ടിപഥം വില: ₹120.00. പുസ്തകാസ്വാദനം - ശ്യാമള ഹരിദാസ്. ഇന്ന് ശൈലജ ടീച്ചറുടെ ഉയിർത്തെഴുന്നേറ്റവൾ...

നടനയാഗം – കഥാ സമാഹാരം – മണി മുതുതല
Niroopanam Syamala Haridas

നടനയാഗം – കഥാ സമാഹാരം – മണി മുതുതല

March 8, 2026

നടനയാഗം - കഥാ സമാഹാരം - മണി മുതുതലപ്രസാധകർ - Ivory Booksവില: ₹200.00. പുസ്തകാസ്വാദനം - ശ്യാമള ഹരിദാസ്. മലയാള ചെറുകഥാ സമാഹാരത്തിലെ സവിശേഷമായ ഒരു...

നോവൽ – മനസ്സിനുള്ളിലെ പറുദീസ – ശ്യാമളാ ഹരിദാസ്
Niroopanam Mary Josey Malayil

നോവൽ – മനസ്സിനുള്ളിലെ പറുദീസ – ശ്യാമളാ ഹരിദാസ്

March 5, 2026

പുസ്തകാസ്വാദനം - മേരി ജോസി മലയിൽ പ്രസാധകർ - ലോറം പ്രസ്സ്. ഫോൺ നമ്പർ: 8089225509 (വാട്ട്സ്ആപ്പ് ) വില:250. ഒട്ടനവധി പുസ്തകങ്ങളുടെ അവതാരികയും ആസ്വാദനവും ചെറുകഥകളും...

POPULAR

അവഗണനയുടെ ആഴങ്ങൾ

അവഗണനയുടെ ആഴങ്ങൾ

September 18, 2023
രണ്ട് തരം ജൻമങ്ങൾ

രണ്ട് തരം ജൻമങ്ങൾ

July 4, 2023
പദവി

പദവി

June 1, 2023
മാനസ ദേവതേ ഞാൻ നിന്നെ കാത്തിരിക്കുകയാണ്

മാനസ ദേവതേ ഞാൻ നിന്നെ കാത്തിരിക്കുകയാണ്

September 2, 2023
ക്രിസ്റ്റ്യാനോയും റൊണാൾഡോയും പിന്നെ മാലാഖയും

ക്രിസ്റ്റ്യാനോയും റൊണാൾഡോയും പിന്നെ മാലാഖയും

September 20, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • “ഡ്രാക്കുള നമ്മുടെ ആളാ” – കൃഷ്ണ പൂജപ്പുര
  • സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്
  • എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സാക്കി
  • ചെക്കുന്ന് മലയുടെ സൗന്ദര്യം – കഥ 6
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397