• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Thursday, May 7, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 5

Malaysian Drushya Chaarutha Ente Kannukaliloode - Part 5 - Travelogue By C.I. Joy Thrissur

C.I. Joy Thrissur by C.I. Joy Thrissur
January 31, 2024
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 5
38
VIEWS
Share on FacebookShare on WhatsappShare on Twitter

എൻ്റെ മലേഷ്യൻ യാത്ര – ഭാഗം 5

ബാത്തു കേവ്സ്

പിന്നീട് ഞങ്ങൾ പോയത് ബാത്തു കേവ്സ് കാണാൻ. ചെങ്കുത്തായ ചുണ്ണാമ്പ് കല്ലുകൊണ്ടുള്ള ഒരു മലയുടെ ഭാഗത്തുള്ള കുറെ ഗുഹകൾ.

മലേഷ്യയിലെ ഹിന്ദുക്കളുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഈ ഗുഹകൾ. ലോകത്തിലെ മുരുകൻ്റെ ഏറ്റവും പൊക്കമുള്ള സ്വർണ്ണനിറമുള്ള ഭീമാകാരമായ പ്രതിമ ഈ കവാടത്തിൽ തല ഉയർത്തി നിൽക്കുന്നുണ്ട്. 140 അടിയാണ് ഇതിൻറെ ഉയരം. 2006ൽ മൂന്ന് വർഷം കൊണ്ടാണത്രേ ഈ ശിൽപത്തിൻ്റെ പണി പൂർത്തി ആയത്. 272 പടികൾ കയറി വേണം മുകളിലുള്ള ഗുഹയിൽ എത്താൻ. കോൺക്രീറ്റ് കൊണ്ട് പണിതിരിക്കുന്ന ഈ പടികളെ മഴവില്ലിൻ്റെ നിറങ്ങൾ വച്ച് കൂടുതൽ വർണാഭമാക്കിയിട്ടുണ്ട്.

ഇവിടെ നാനാജാതി മതസ്ഥർക്കും കയറാം. പർദ്ദയണിഞ്ഞ മുസ്ലിം സ്ത്രീകൾ വരെ ഈ ക്ഷേത്രത്തിൽ കയറുന്ന കാഴ്ച നമുക്ക് കാണാൻ സാധിക്കും. പടികൾ കയറുമ്പോൾ ചിലപ്പോൾ കുട്ടികുരങ്ങന്മാർ പ്രത്യക്ഷപ്പെടുന്നുണ്ട്. 🐒ഇവിടെ എപ്പോഴും പലതരത്തിലുള്ള പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പണികൾക്ക് ആവശ്യമായ മണ്ണും കല്ലും ചുമന്നുകൊണ്ട് മലയുടെ മുകളിൽ എത്തിക്കുന്നത് ഒരു വഴിപാട് ആണത്രേ. എത്ര മനോഹരമായ ആചാരങ്ങൾ അല്ലേ? 🙏 വിദേശികൾ അടക്കം ഇങ്ങനെ ചെയ്യുന്നത് കാണാം. കേരളത്തിൽ ആയിരുന്നെങ്കിൽ നമ്മൾ ഇതിനായി ബംഗാളികളെ നിയമിച്ചേനെ!😀

ഈ പ്രതിമയുടെ താഴെ പ്രാവുകളുടെ ഒരു കൂട്ടമുണ്ട്. അവർക്ക് ഭക്ഷണം കൊടുക്കുന്നതും ഒരു ഇമ്പമുള്ള കാഴ്ച തന്നെ. ഇവിടെ കുട്ടി ഉടുപ്പും കയ്യില്ലാത്ത ഉടുപ്പും ഒന്നുമിട്ട് സ്ത്രീകളെ കയറാൻ അനുവദിക്കില്ല. ഒരു സ്കാഫോ ഷോളോ അവിടുന്ന് തന്നെ വാങ്ങി അതുകൊണ്ട് പുതച്ചു വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ. അമ്പലത്തിൻ്റെ ഒരു വശത്ത് ഡാർക്ക്‌ കേവ് എന്ന പേരുള്ള മറ്റൊരു ഗുഹയും ഉണ്ട്. ആ ഗുഹയിലൂടെ വേണമെങ്കിൽ സന്ദർശകർക്ക് ഒരു സാഹസിക യാത്ര നടത്താം. ചിലപ്പോൾ കൂട്ടിന് തേളും ചിലന്തിയും പാമ്പും കൂടെ കൂടുമെന്നു മാത്രം.ക്ഷേത്രവളപ്പിൽ ഉള്ള കുളത്തിൽ സ്വർണ്ണ നിറത്തിലുള്ള മത്സ്യങ്ങൾ നിറഞ്ഞിരുന്നു. അതും ഒരു കൗതുകകാഴ്ച തന്നെയായിരുന്നു.

ബാതു കേവ്സിൽ ഒരുപാട് സിനിമ ഷൂട്ടിങ്ങുകൾ നടന്നിട്ടുണ്ട്. രജനീകാന്ത് അഭിനയിച്ച ‘കാബാലി’ ഇവിടെ ഷൂട്ട് ചെയ്ത സിനിമയാണ്. ഷൂട്ടിങ്ങിനിടയിൽ അദ്ദേഹമന്ന് ഇരിക്കാൻ ഉപയോഗിച്ചിരുന്ന കസേര ‘രജനി കസേര ‘എന്ന പേരിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഇവിടുത്തെ തൈപ്പൂയ ആഘോഷ സമയത്ത് ഉത്സവങ്ങളിൽ പങ്കെടുക്കാനായി ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരെ തമിഴ് വംശജർ ധാരാളമായി എത്തിച്ചേരാറുണ്ടത്രേ !

സ്റ്റെപ്പ് കയറിയും നടന്നും ഞങ്ങളെല്ലാവരും പതിവിലധികം ക്ഷീണിച്ചത് കൊണ്ട് അന്നത്തെ യാത്ര ഏഴുമണിയോടെ അവസാനിപ്പിച്ച് തിരികെ ഹോട്ടൽ മുറിയിലെത്തി.

അപ്പോഴാണ് ഞാൻ ഏതു ഹോട്ടലിൽ ചെന്നാലും പല തവണ പറഞ്ഞു എല്ലാവരെയും ഭീഷണിപ്പെടുത്തിയ ആ അനുഭവ കഥ പറയാൻ എല്ലാവരും എന്നോട് ആവശ്യപ്പെടുന്നത്.

ഞാൻ വിദേശത്തേക്ക് പോകാൻ അര മനസ്സുമായി നിൽക്കുമ്പോഴാണ് എൻറെ ഒരു ചങ്ക് ഞാനൊരു മലേഷ്യൻ റിട്ടേണിനെ തന്നെ നിനക്ക് പരിചയപ്പെടുത്തിത്തരാം എന്ന് പറഞ്ഞു അവൻ്റെ ഒരു സുഹൃത്തിൻ്റെ അടുത്തേക്ക് എന്നെ കൂട്ടികൊണ്ടുപോകുന്നത്.

ലോനപ്പൻ എന്നായിരുന്നു അദ്ദേഹത്തിൻറെ പേര്. അദ്ദേഹം ടൂർ പാക്കേജിൽ ഒരു സംഘത്തോടൊപ്പമാണ് മലേഷ്യ കാണാൻ പോയത്. ഭക്ഷണപ്രിയനായ അദ്ദേഹം ചെന്നിറങ്ങിയ ദിവസം തന്നെ മലേഷ്യൻ വിഭവങ്ങൾ അടങ്ങിയ ഭക്ഷണം വേണ്ടുവോളം ആസ്വദിച്ചു കഴിച്ചു. പുള്ളി ഈ രാജ്യങ്ങൾ ഒക്കെ കാണാൻ നടക്കുന്നതു തന്നെ അവരുടെ ഭക്ഷണം എന്തെന്ന് അറിയാനും രുചിക്കാനും വേണ്ടിയായിരുന്നു. പിറ്റേദിവസം നേരം വെളുത്തപ്പോൾ മുതൽ സംഗതി ബേജാറായി. പെട്ടെന്നുള്ള കാലാവസ്ഥ മാറ്റവും പ്രശ്നം ആയി. ചുരുക്കത്തിൽ എന്നും രാവിലെ ഹോട്ടൽ മുറിയിൽ കിടന്ന് സഹമുറിയന്മാർക്ക് ടാറ്റ പറയലായി ജോലി. വയറും പൊത്തിപ്പിടിച്ച് ഹോട്ടൽമുറിയിൽ മരുന്നും മന്ത്രവുമായി ആറു ദിവസവും കഴിച്ചുകൂട്ടി. ആറാം ദിവസം തിരിച്ചു എറണാകുളത്തെത്തി നല്ലൊരു ഡോക്ടറെ കണ്ട് ഒരാഴ്ച ചികിത്സതേടി.കഴിച്ചു പരിചയമില്ലാത്ത ഭക്ഷണം ഒരുപാട് പെട്ടെന്ന് വയറ്റിലേക്ക് എത്തിയപ്പോൾ ഉണ്ടായ ഒരു പ്രശ്നം മാത്രമായിരുന്നു അത് എന്ന് ഡോക്ടർ ഉറപ്പിച്ചു പറഞ്ഞു. പെട്ടെന്നുള്ള കാലാവസ്ഥ മാറ്റവും അതിൻറെ ആക്കം കൂട്ടി. അതുകൊണ്ടു ഭക്ഷണം കഴിക്കുമ്പോൾ ജോയിയും കുടുംബവും ഒന്ന് ശ്രദ്ധിക്കുക, അത്ര മാത്രം. അദ്ദേഹം എനിക്ക് യാത്രമംഗളങ്ങൾ നേർന്നു.

അതുകൊണ്ടാണ് മക്കളെ ഞാൻ നിങ്ങളെ ഹോട്ടലിൽ ഫുഡ്‌ ഓർഡർ ചെയ്യുമ്പോൾ ഉപദേശിച്ചു കൊണ്ടിരുന്നത്. നമ്മൾ ഒരു തീറ്റ മത്സരത്തിന് അല്ല ഇവിടെ വന്നിരിക്കുന്നത്. പരമാവധി മുമ്പ് കഴിച്ച് പരിചയമുള്ള ഭക്ഷണം തന്നെ കഴിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നത്. നമ്മളിൽ ആറുപേർക്ക് ആർക്കെങ്കിലും ഒരാൾക്ക് ഒരു മൂക്കിൽ പനി വന്നാൽ ഈ യാത്രയുടെ രസമെല്ലാം പോകും.മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നു കൂടി നാം പലതും പഠിക്കാൻ തയ്യാറാകണം. എന്നേക്കാൾ ബുദ്ധിയും കഴിവും സാമർഥ്യവും ടെക്നോളജിയിൽ അഗാധമായ പാണ്ഡിത്യവുംഉള്ള ന്യൂജനറേഷൻസിനെ സാധാരണയായി ഒരിക്കലും ഞാൻ ഉപദേശിക്കാൻ മുതിരാറില്ല. ഈ അനുഭവകഥ പറഞ്ഞു കൊടുത്ത് അങ്ങനെ ഒരു സാഹസം കുടുംബത്തിൻ്റെ ശ്രേയസ്സിനെ കരുതി ഞാൻ അങ്ങ് ചെയ്തു. എല്ലാവരും അത് ചെവിക്കൊണ്ടു. 6 ദിവസം കഴിഞ്ഞ് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തുന്നത് വരെ ആർക്കും ഒരസുഖവും ഉണ്ടായില്ല.ദൈവത്തിനു സ്തോത്രം!

മൂന്നാം ദിവസത്തെ ഞങ്ങളുടെ യാത്ര നെഗരാ സൂവിലേക്ക് ആയിരുന്നു. ആ വിശേഷങ്ങൾ നാളെ…. അപ്പോൾ എല്ലാവർക്കും ശുഭരാത്രി നേരുന്നു.😴😴😴

– സി. ഐ. ജോയ് തൃശ്ശൂർ.

തുടരും…

Previous Post

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 6

Next Post

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 4

Related Rachanas

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ആമുഖം
യാത്രാവിവരണം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ആമുഖം

January 31, 2024

തൃശൂർ സ്വദേശി ആയ ശ്രീ സി. ഐ. ജോയിയുടെ ‘മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ’ എന്ന യാത്രാവിവരണം അടുത്തുതന്നെ ആരംഭിക്കുന്നു. പ്രശസ്ത സിനിമാ നടൻ പരേതനായ സി....

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 1
യാത്രാവിവരണം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 1

January 31, 2024

എൻ്റെ മലേഷ്യൻ യാത്ര - ഭാഗം 1 തൃശൂർ ജനിച്ച്, തൃശൂർ ജീവിച്ച് അവിടെത്തന്നെ കിടന്ന് മരിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണ തൃശ്ശൂർക്കാരൻ്റെ മനസ്സാണ് എന്‍റേത്. ഫ്ലാറ്റിലെ...

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 2
യാത്രാവിവരണം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 2

January 31, 2024

എൻ്റെ മലേഷ്യൻ യാത്ര - ഭാഗം 2 കോലാലമ്പൂർ ബേർഡ്‌സ് പാർക്ക് ശാന്തവും മനോഹരവുമായ കോലാലമ്പൂർ തടാകഉദ്യാനത്തോട് ചേർന്ന് 21 ഏക്കറിൽ പരന്നു കിടക്കുന്നു ഈ പാർക്ക്....

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 3
യാത്രാവിവരണം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 3

January 31, 2024

എൻ്റെ മലേഷ്യൻ യാത്ര - ഭാഗം 3 കോലാലമ്പൂർ ടവർ ണിം. ണിം. ണിം….. കാളിംഗ് ബെൽ അടിക്കുന്നത് കേട്ട് ഞങ്ങൾ കതകു തുറന്നു. ഇത്രവേഗം ആറു...

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 4
യാത്രാവിവരണം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 4

January 31, 2024

എൻ്റെ മലേഷ്യൻ യാത്ര - ഭാഗം 4 Genting Highlands രാവിലെ തന്നെ പറഞ്ഞ സമയത്ത് ഞങ്ങൾ എല്ലാവരും തയ്യാറായി ഹോട്ടലിൻ്റെ റിസപ്ഷന് മുമ്പിൽ ഇന്നോവ കാറും...

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 6
യാത്രാവിവരണം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 6

January 31, 2024

എൻ്റെ മലേഷ്യൻ യാത്ര - ഭാഗം 6 പ്രഭാത ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ ആറു പേരും സൂ നെനഗാര കാണാൻ പുറപ്പെട്ടു. കെവിൻ തന്നെയായിരുന്നു ഗൈഡ്. സിറ്റിയിൽ...

Next Post
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 4

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ - ഭാഗം 4

POPULAR

നോവൽ – മനസ്സിനുള്ളിലെ പറുദീസ – ശ്യാമളാ ഹരിദാസ്

നോവൽ – മനസ്സിനുള്ളിലെ പറുദീസ – ശ്യാമളാ ഹരിദാസ്

March 5, 2026
ദേവതയും പേടകവും

ദേവതയും പേടകവും

December 5, 2023

തൃക്കാർത്തിക ദീപം… കുമാരനല്ലൂർ ദേവീ ഭക്തിഗാനം

July 7, 2023
സൗഖ്യം

സൗഖ്യം

September 17, 2023

അങ്ങനെ ഒരു നടൻ

September 20, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
  • അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7
  • നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
  • നായകൻ – അദ്ധ്യായം 5 – വെല്ലുവിളികളുടെ തുടക്കം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397