• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Sunday, June 8, 2025
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 10

Malaysian Drushya Chaarutha Ente Kannukaliloode - Part 10 - Travelogue By C.I. Joy Thrissur

C.I. Joy Thrissur by C.I. Joy Thrissur
January 31, 2024
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 10
21
VIEWS
Share on FacebookShare on WhatsappShare on Twitter

എൻ്റെ മലേഷ്യൻ യാത്ര – ഭാഗം 10

മലേഷ്യയിലെ അഞ്ചാം ദിവസം.

ബ്രേക്ഫാസ്റ്റ് ഫോർ ബ്രെയിൻ എന്ന് പറഞ്ഞതുപോലെയാണ് ഇവിടത്തെ ബ്രേക്ഫാസ്റ്റ്. സൗത്ത് ഇന്ത്യൻ ഭക്ഷണം ആയ ദോശയും സാമ്പാറും പിന്നെ ബ്രഡും നൂഡിൽസും രണ്ടു തരം ജ്യൂസുകളും കാപ്പിയും ചായയും കപ്പ്‌ കേക്കും….. ഈ പ്രഭാതഭക്ഷണം അകത്താക്കിയാൽ പിന്നെ ഒരു സാധാരണ മനുഷ്യന് വൈകുന്നേരമേ ഭക്ഷണം വേണ്ടിവരൂ. ഇന്ന് പോകുന്നത് ലങ്കാവി ഈഗിൾ സ്ക്വയർ കാണാനാണ്. കൃത്യസമയത്ത് ഡ്രൈവർ എത്തി ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. പതിവു ചടങ്ങുകൾ ഒക്കെ മുറ പോലെ നടന്നു കയ്യിൽ ബാൻഡ് കെട്ടി. മുമ്പ് സർക്കാർ ആശുപത്രിയിൽ സ്ത്രീകൾ പ്രസവിക്കുമ്പോൾ കുഞ്ഞുങ്ങൾ മാറി പോകാതിരിക്കാൻ അമ്മയ്ക്കും കുഞ്ഞിനും ഒരേ നമ്പർ ഉള്ള ബാൻഡുകൾ കയ്യിൽ അണിയാൻ കൊടുക്കുമായിരുന്നു. മൂന്നാലു ദിവസമായി ഇപ്പോൾ ഈ ബാൻഡുകൾ ജീവിതത്തിൻ്റെ തന്നെ ഒരു ഭാഗമായി തീർന്നിരിക്കുന്നു.🥰

ഞങ്ങൾ ഈ ശില്പത്തിന് അടുത്തേക്ക് നടന്നു. ലങ്കാവിയിലെ മനുഷ്യനിർമ്മിത ആകർഷണങ്ങളിലൊന്നാണ് ഈഗിൾസ് സ്ക്വയർ അഥവാ ഡാറ്ററൻ ലാങ്. പറക്കാൻ തയ്യാറായി നിൽക്കുന്ന പരുന്തിൻ്റെ വലിയ ശില്പം.

ഈ കോൺക്രീറ്റ് പ്രതിമയ്ക്ക് 12 മീറ്റർ ഉയരമുണ്ട്. ചുമപ്പ് കലർന്ന തവിട്ടുനിറമാണ് ഇതിന്. ഈ മഹനീയ ശിൽപം പണിതീർത്തത് ഒരു ഇൻഡോനേഷ്യൻ ആർട്ടിസ്റ്റാണ്. ഏതായാലും ഒരു വിസ്മയക്കാഴ്ച തന്നെ. അതിരാവിലെ വെയിൽ വരുന്നതിനു മുമ്പ് ഈ പ്രദേശം ചുറ്റിനടന്നു കണ്ടു തീർക്കണമെന്ന് ഗൈഡ് അറിയിച്ചിരുന്നു. രാത്രികാലങ്ങളിൽ ഈ പരുന്ത് പ്രതിമ ലൈററ്റുകളാൽ തിളങ്ങുമത്രേ! ഈ സ്‌ക്വയറിന് ചുറ്റും വെള്ളവും പാലങ്ങളും ഉണ്ട്. ചതുരാകൃതിയിലുള്ള 19ഏക്കറിൽ മനോഹരമായ ചെറിയ കുളങ്ങൾ, ജലധാരകൾ, നടപ്പാലങ്ങൾ, കടകൾ, ഭക്ഷണശാലകൾ, സുവനീർ ഷോപ്പുകൾ എന്നിവയുമുണ്ട്. കടത്തു വള്ളങ്ങൾ തുറമുഖത്തിന് കുറുകെ പായുന്നതു കാണാനും നല്ല രസമാണ്. പ്രതിമയ്ക്ക് അപ്പുറത്ത് കടലിൻ്റെ ഭാഗങ്ങളും ബോട്ട് ജെട്ടിയും ദ്വീപുകളും ആണ്.

ഞങ്ങൾ പ്രതിമയുടെ അടുത്തേക്ക് നടന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു. അപ്പോഴാണ് ഞാൻ ആ ദൂരക്കാഴ്ച കണ്ടത്. മരുമകൻ മകളെ കൈകളിൽ കോരിയെടുത്ത് പ്രതിമയെ വലംവയ്ക്കുന്നു. എയ്താനും ഈയാനും അത് ഷൂട്ട് ചെയ്യുന്നു.

ദൈവമേ എൻ്റെ അകവാളൊന്നു ഞെട്ടി. ഇനി ഇത് ഇവിടത്തെ വല്ല ആചാരവും ആയിരിക്കുമോ? ലോനപ്പേട്ടൻ വലിച്ചു വാരിത്തിന്നു വയറ്റിൽ അസുഖം പിടിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആയത് പോലെ ഞാൻ നേരെ ആയുർവേദ ആശുപത്രിയിൽ നടു വെട്ടി ഉഴിച്ചിലും പിഴിച്ചിലിനും കയറേണ്ടി വരുമോ തൃശ്ശൂർ ചെല്ലുമ്പോൾ? അങ്ങോട്ടേക്ക് അടുത്തപ്പോഴാണ് എയ്താൻ അതിന് വിശദീകരണം തന്നത്. അവൻ്റെ മമ്മിയും പപ്പയും വിവാഹം കഴിഞ്ഞിട്ട് 10വർഷം കഴിഞ്ഞിരുന്നു. പോസ്റ്റ്‌ വെഡിങ് ഫോട്ടോ ഷൂട്ടിൽ ഇങ്ങനെ ഒരു സീൻ അവർ സിഡിയിൽ കണ്ടിരുന്നു. അന്നവർ ഉണ്ടായിരുന്നില്ലല്ലോ? ആ സീൻ കുട്ടികൾക്ക് കാണാൻ വേണ്ടി recreate ചെയ്തത് ആയിരുന്നു അത്രേ!

ഹാവൂ! അത്രേയുള്ളൂ🥰 30 വർഷം മുമ്പ് ഈ ഫോട്ടോ ഷൂട്ട് ഒന്നും ഉണ്ടാകാതിരുന്നത് ഇരുന്നത് എൻ്റെ ഭാഗ്യം.😜എന്നാലും ഞങ്ങൾ രണ്ടുപേരും ഈ പ്രായത്തിൽ ഞങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യം; ടൈറ്റാനിക് കപ്പലിലെ ജാക്കിനെയും റോസിനെയും പോലെ നിന്ന് ഒരു ഫോട്ടോ എടുത്തു.

അവിടെ വച്ച് ജർമ്മനിയിൽ നിന്നെത്തിയ ഒരു ദമ്പതികളെ പരിചയപ്പെട്ടു. അവർ ഇവിടെ വന്നിട്ട് 2ആഴ്ചയായിരുന്നു. ബൈക്ക് ഇവിടെ നിന്ന് റെന്റിനു എടുത്ത് അത് ഓടിച്ച് ഇവിടെ മുഴുവൻ കറങ്ങുകയാണ്. ഇന്ത്യ, കേരളം എന്നൊക്കെ കേട്ടതേ മദാമ്മയുടെ കണ്ണുകൾ തിളങ്ങി. അവരുടെ ഫോട്ടോ ഞങ്ങളും ഞങ്ങളുടെ ഫോട്ടോ അവരും എടുത്തു.

നമുക്ക് നമ്മുടെ സ്വന്തം നാടിനെ കുറിച്ച് വലിയ വില ഇല്ലെങ്കിലും വിദേശികൾക്ക് നമ്മുടെ നാടിൻ്റെ പേര് കേൾക്കുമ്പോൾ തന്നെ, അവരുടെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെ. അത് കാണുമ്പോൾ നമ്മളും അത്ര മോശക്കാരൊന്നുമല്ല എന്നൊരു ഗമ തോന്നും. പിന്നീട് കയറിയത് സുവനീർ ഷോപ്പുകളിലേക്ക്. പതിവുപോലെ ഈ കുഞ്ഞുപരുന്ത് പ്രതിമകളും ടീഷർട്ടും ചെരിപ്പും ബാഗും തുണിയും ഒക്കെ തന്നെ…

പിന്നെ ഞങ്ങൾ സന്ദർശിച്ചത് ആത്മ ആലം ബാത്തിക് പ്രിൻറിംഗ് കം ഷോപ്പ്.

പലതരത്തിലുള്ള തുണികൾ വലിച്ച് പിൻ ചെയ്തു വെച്ച് ബാത്തിക് പ്രിൻറ് ചെയ്തെടുക്കുന്ന പ്രോസസ് ആണ് അവർ നമുക്ക് കാണിച്ചു തന്നു കൊണ്ടിരുന്നത്. നാച്ചുറൽഡൈ ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ഇത് പഠിപ്പിക്കുന്ന ക്ലാസ്സുകളും അതിൻ്റെ സൈഡിൽ കണ്ടു. അതിനോട് ചേർന്നുള്ള എക്സിബിഷൻ ഷോപ്പിലും കയറി. ഒരു മ്യൂസിയവും ഉണ്ട്. ആ കാഴ്ചകളും കണ്ടു.

– സി. ഐ. ജോയ് തൃശ്ശൂർ.

തുടരും…

Previous Post

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 11

Next Post

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 9

Related Rachanas

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ആമുഖം
യാത്രാവിവരണം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ആമുഖം

January 31, 2024

തൃശൂർ സ്വദേശി ആയ ശ്രീ സി. ഐ. ജോയിയുടെ ‘മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ’ എന്ന യാത്രാവിവരണം അടുത്തുതന്നെ ആരംഭിക്കുന്നു. പ്രശസ്ത സിനിമാ നടൻ പരേതനായ സി....

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 1
യാത്രാവിവരണം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 1

January 31, 2024

എൻ്റെ മലേഷ്യൻ യാത്ര - ഭാഗം 1 തൃശൂർ ജനിച്ച്, തൃശൂർ ജീവിച്ച് അവിടെത്തന്നെ കിടന്ന് മരിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണ തൃശ്ശൂർക്കാരൻ്റെ മനസ്സാണ് എന്‍റേത്. ഫ്ലാറ്റിലെ...

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 2
യാത്രാവിവരണം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 2

January 31, 2024

എൻ്റെ മലേഷ്യൻ യാത്ര - ഭാഗം 2 കോലാലമ്പൂർ ബേർഡ്‌സ് പാർക്ക് ശാന്തവും മനോഹരവുമായ കോലാലമ്പൂർ തടാകഉദ്യാനത്തോട് ചേർന്ന് 21 ഏക്കറിൽ പരന്നു കിടക്കുന്നു ഈ പാർക്ക്....

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 3
യാത്രാവിവരണം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 3

January 31, 2024

എൻ്റെ മലേഷ്യൻ യാത്ര - ഭാഗം 3 കോലാലമ്പൂർ ടവർ ണിം. ണിം. ണിം….. കാളിംഗ് ബെൽ അടിക്കുന്നത് കേട്ട് ഞങ്ങൾ കതകു തുറന്നു. ഇത്രവേഗം ആറു...

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 4
യാത്രാവിവരണം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 4

January 31, 2024

എൻ്റെ മലേഷ്യൻ യാത്ര - ഭാഗം 4 Genting Highlands രാവിലെ തന്നെ പറഞ്ഞ സമയത്ത് ഞങ്ങൾ എല്ലാവരും തയ്യാറായി ഹോട്ടലിൻ്റെ റിസപ്ഷന് മുമ്പിൽ ഇന്നോവ കാറും...

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 5
യാത്രാവിവരണം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 5

January 31, 2024

എൻ്റെ മലേഷ്യൻ യാത്ര - ഭാഗം 5 ബാത്തു കേവ്സ് പിന്നീട് ഞങ്ങൾ പോയത് ബാത്തു കേവ്സ് കാണാൻ. ചെങ്കുത്തായ ചുണ്ണാമ്പ് കല്ലുകൊണ്ടുള്ള ഒരു മലയുടെ ഭാഗത്തുള്ള...

Next Post
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 9

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ - ഭാഗം 9

POPULAR

അഴകിൻ്റെ വിലക്ഷണതയും, സ്വാതന്ത്ര്യത്തിൻ്റെ നിയോഗവും

അഴകിൻ്റെ വിലക്ഷണതയും, സ്വാതന്ത്ര്യത്തിൻ്റെ നിയോഗവും

October 15, 2023
അജ്ഞതയുടെ വാലുകൾ

അജ്ഞതയുടെ വാലുകൾ

September 18, 2023
ഉബൈദിലുദിച്ച…

ഉബൈദിലുദിച്ച…

October 3, 2023
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 4

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 4

January 31, 2024

ഊഞ്ഞാലിൻ മാവുലയുമ്പോൾ

June 8, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • പള്ളിക്കാട് – ഭാഗം 14
  • പള്ളിക്കാട് – ഭാഗം 13
  • മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്
  • വിവാഹ വാർഷിക ആശംസകൾ
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2024 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397