• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Friday, April 24, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

പള്ളിക്കാട് – ഭാഗം 18

Pallikkad - Novel By KM SALEEM PATHANAPURAM - Part 18

SALEEM KM by SALEEM KM
March 6, 2026
പള്ളിക്കാട്  – ഭാഗം 16
7
VIEWS
Share on FacebookShare on WhatsappShare on Twitter

ഇന്നുതന്നെ, അസറിനുശേഷം. ബാങ്ക് വിളിക്കുമ്പോഴേക്കും ഞാനും മോനുട്ടനും കൂടി പള്ളിയിൽ എത്തും. ബാങ്ക് വിളിക്കുന്നത് കേട്ടാലുടൻ നീ മാളുവിനെയും കൂട്ടി പള്ളിയുടെ വടക്കു ഭാഗത്ത് വന്നു നിൽക്കണം. നിസ്ക്കാരം കഴിഞ്ഞ ഉടനെ നമുക്കൊരുമിച്ച് അങ്ങോട്ടു പോകാം. എന്താ സമാധാനമായോ.

സമാധാത്തിൻ്റെ കാര്യമൊക്കെ പിന്നീട് പറയാം. മാളുവിനെയും കൂടെക്കൂട്ടണമെന്നു പറയാൻ എന്താ കാരണം. മാളു നിന്നോടങ്ങനെ പറഞ്ഞിരുന്നോ.?

കാരണമെന്തെന്ന് ചോദിച്ചാൽ കാരണമുണ്ട്. അത് പറയുന്നതിനു മുൻപായി എനിക്ക് നിന്നോടൊരു കാര്യം ചോദിക്കാനുണ്ട്.

എന്തു കാര്യം.?

ഉമ്മ മരിച്ചുപോയിട്ട് കൊല്ലംകുറേ കഴിഞ്ഞല്ലോ. ഇതിനു മുൻപൊന്നും ഖബറ് സിയാറത്ത് ചെയ്യുന്ന കാര്യം നീ എന്നോട് പറഞ്ഞിട്ടില്ലെന്നാണ് എൻ്റെ ഓർമ്മ.
ഇപ്പോൾ നിനക്കങ്ങനെ തോന്നാൻ എന്താ കാരണം. അതാണെനിക്കറിയേണ്ടത്.

ഇപ്പോൾ അങ്ങനെ തോന്നി. അത്രതന്നെ.

ഞാൻ രണ്ടാഴ്ച്ച മുൻപ് പനിപിടിച്ചു കിടന്നത് നിനക്ക് ഓർമയില്ലേ. അന്നൊരു ദിവസം മേലാസകലം മൂടിപ്പുതച്ചു കിടന്നുറങ്ങിയപ്പോൾ ഞാൻ ഉമ്മാനെ സ്വപ്നം കണ്ടിരുന്നു.

ഞങ്ങളന്ന് ഒരുപാടു നേരം സംസാരിച്ചു. പനി കാരണം എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ നേരത്തിന് തിന്നാത്തതു കൊണ്ടാണെന്നും രണ്ടു നേരം വയറുനിറച്ച് കഞ്ഞി കുടിച്ചാൽ ആ ക്ഷീണമൊക്കെ താനേ മാറിക്കോളുമെന്നുമായിരുന്നു ഉമ്മയുടെ മറുപടി ‘

കയ്പ്പുരസം കാരണം കഞ്ഞിയെന്നല്ല ഒന്നുംതന്നെ കഴിക്കാൻ തോന്നുന്നില്ലെന്നു പറഞ്ഞപ്പോൾ അതിനൊരു മാർഗ്ഗമുണ്ടെന്നു പറഞ്ഞു കൊണ്ട് ഉമ്മ എൻ്റെ അടുത്ത് നിന്നും എഴുന്നേറ്റു പോയി. ഞാൻ വീണ്ടും ഉറങ്ങി.

കുറച്ചു കഴിഞ്ഞപ്പോഴേക്കും ഉമ്മ വന്ന് വിളിച്ചുണർത്തി. ഒരു പാത്രത്തിൽ നിറയെ കുറിയരിക്കഞ്ഞിയും തൊട്ടുകൂട്ടാൻ വേണ്ടി നല്ല എരിവുള്ള ചമ്മന്തിയുമായിട്ടായിരുന്നു ആ വരവ്.

എരിവുള്ളചമ്മന്തിയെന്നു പറഞ്ഞാൽ നീ കരുതുന്നതുപോലെ ഞാനും സക്കീനയുമൊന്നും ഉണ്ടാക്കുന്നതു പോലെയുള്ള ചമ്മന്തിയല്ല,
നമ്മൾ സ്കൂളിലും മദ്രസയിലും പോയിരുന്ന കാലത്ത് ദിവസവും രാവിലെ പഴങ്കഞ്ഞിയോടൊപ്പം തൊട്ടു കൂട്ടാൻ വേണ്ടി അസ്സൽ കാന്താരിമുളകും ചീരുള്ളിയും കല്ലുപ്പും ചേർത്ത് അമ്മിയിൽ അരച്ചുണ്ടാക്കി തന്നിരുന്ന ചമ്മന്തിയുണ്ടല്ലോ, അതേ ചമ്മന്തി തന്നെയായിരുന്നു.

കഞ്ഞി മുഴുവനും കുടിച്ചുതീർത്തപ്പോഴേക്കും ഞാനാകപ്പാടെ വിയർത്തു കുളിച്ചിട്ടുണ്ടായിരുന്നു.
അതിനു ശേഷവും ഞങ്ങൾ കുറേ നേരം സംസാരിച്ചു. കൂട്ടത്തിൽ നിൻ്റെയും മാളൂൻ്റെയും കാര്യം പറയുകയും ചെയ്തിരുന്നു. എൻ്റ തലയിലുള്ള ഈരും പേനും ഓരോന്നായി നുള്ളിയെടുത്തു കൊണ്ടാണ് ഉമ്മയെന്നോട് വർത്തമാനം പറഞ്ഞിരുന്നത്.

അതിനിടയിൽ ഞാൻ ഉറങ്ങിപ്പോയതു കൊണ്ട് ഉമ്മ തിരിച്ചുപോയത് ഞാൻ അറിഞ്ഞിരുന്നില്ല. ഉമ്മയുടെ അടുത്തുചെന്ന് കുറച്ചു നേരമെങ്കിലും നേരിട്ട് സംസാരിക്കണമെന്ന് അന്നുമുതൽ ഞാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു. ഒറ്റയ്ക്ക് പള്ളിക്കാട്ടിൽ ചെന്നു നിൽക്കാനുള്ള ധൈര്യമില്ലാത്തതു കൊണ്ടാണ് നിൻ്റെ കൂടെ ആവാമെന്നു തീരുമാനിച്ചത്.

ഉമ്മാനെ സ്വപ്നത്തിൽ കണ്ടതുപോലെ നീ എന്നെങ്കിലും നമ്മുടെ ഉപ്പയെ സ്വപ്നത്തിൽ കണ്ടിരുന്നോ. ഉപ്പയുടെ മുഖം നിനക്കോർമ്മയുണ്ടോ.?

ഒരിയ്ക്കലെങ്കിലും കണ്ടെങ്കിലെന്ന് ഞാനെത്രയോ ആഗ്രഹിച്ചിട്ടുണ്ട്, പക്ഷെ ഞാനിന്നുവരെയും ഉപ്പയെ സ്വപ്നത്തിൽ കണ്ടിട്ടില്ല. പിന്നെ, മുഖം ഓർമ്മയുണ്ടോ എന്നു ചോദിച്ചാൽ നമ്മളന്നു കണ്ട മുഖം ഇന്നും എൻ്റെ ഓർമ്മയിലുണ്ട്. ആ പ്രായത്തിലുളളവരുടെ മയ്യിത്ത് കാണുമ്പോഴെല്ലാം നമ്മളന്ന് ഉപ്പയുടെ ചാരത്തിരുന്നിരുന്നതും നെറ്റിയിൽ ചുംബിച്ചപ്പോൾ ഉപ്പുരസമുള്ള നേർത്ത വിയർപ്പുതുള്ളികൾ ചുണ്ടിൽ പറ്റിപ്പിടിച്ചിരുന്നതുമെല്ലാം എനിക്കോർമ്മ വാരാറുണ്ട്.

ഉമ്മ മരിക്കുന്നതുവരെയും ഉപ്പയുടെ ഖബറൊന്നു കാണാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. ഉമ്മയുടെ മരണത്തോടെ ആ ഞാനാ ആഗ്രഹം ഉപേക്ഷിച്ചു.

അതെന്താ ഉപേക്ഷിക്കാൻ കാരണം.?

(തുടരും…)

– K.M സലീം പത്തനാപുരം

Previous Post

പള്ളിക്കാട് – ഭാഗം 17

Next Post

പള്ളിക്കാട് – ഭാഗം 19

Related Rachanas

പള്ളിക്കാട്  – ഭാഗം 16
Novel 3

പള്ളിക്കാട് – ഭാഗം 20

March 6, 2026

നമ്മൾ മാത്രമായിരുന്നെങ്കിൽ ഇപ്പോൾതന്നെ അവിടെ എത്തുന്നതിന് എനിക്കൊരു പ്രയാസവുമില്ല. മാളുവിനെയും കൂടി കൂട്ടി കൊണ്ടു വരുന്നതിലാണ് ചെറിയപ്രശ്നമുളളത്. അതെന്താണെന്ന് എന്നോടുപറഞ്ഞാൽ എന്താകുഴപ്പം.? ഒരു കുഴപ്പവുമില്ല.ഞാൻ പറയാം. ഉപ്പയുടെ...

പള്ളിക്കാട്  – ഭാഗം 16
Novel 3

പള്ളിക്കാട് – ഭാഗം 19

March 6, 2026

ഉപ്പാക്കല്ലേ ബന്ധുക്കളില്ലാതിരുന്നത്. ഉമ്മാക്ക് എമ്പാടും ബന്ധുക്കളുണ്ടായിരുന്നല്ലോ. അവരിൽ ആർക്കെങ്കിലും ഉപ്പയുടെ ഖബറിനെക്കുറിച്ച് അറിയുമായിരുന്നെങ്കിൽ നമുക്കതൊന്നു കാട്ടിത്തരാനവർക്ക് മനസ്സുണ്ടായിരുന്നുവെങ്കിൽ ഉമ്മ ജീവിച്ചിരിക്കുമ്പോൾതന്നെ അവരത് ചെയ്യുമായിരുന്നല്ലോ. ഉമ്മയുടെ മരണത്തോടെ ഇനിയൊരിക്കലുമത്...

പള്ളിക്കാട്  – ഭാഗം 16
Novel 3

പള്ളിക്കാട് – ഭാഗം 17

March 6, 2026

ഇല്ല. ഇന്നത്തെപ്പോലെ ആശുപത്രിയിലേക്ക് പോകുന്നതൊന്നും അന്ന് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അക്കാലത്തൊക്കെ എത്ര വലിയ മുറിവു പറ്റിയാലും കമ്മ്യൂണിസ്റ്റപ്പയുടെ തളിരില പറിച്ചെടുത്ത് ഉള്ളംകൈയ്യിലിട്ട് തിരുമ്മി മുറിവിൻ്റെ മുകളിൽ...

പള്ളിക്കാട്  – ഭാഗം 16
Novel 3

പള്ളിക്കാട് – ഭാഗം 16

March 6, 2026

അകലെനിന്ന് ബന്ധുക്കളാരും വരാനുണ്ടായിരുന്നില്ല എന്ന ഒരേയോരു കാരണം കൊണ്ട്. നിങ്ങളോട് ആരാണിതെല്ലാം പറഞ്ഞത്. നിങ്ങൾക്ക് എൻ്റ ഉപ്പയെ പരിചയമുണ്ടായിരുന്നോ.? അന്ന് ഖബറ് കുഴിച്ചു കൊണ്ടിരിക്കുമ്പോൾ എൻ്റെ ഉപ്പ...

പള്ളിക്കാട്  – ഭാഗം 15
Novel 3

പള്ളിക്കാട് – ഭാഗം 15

March 5, 2026

കാര്യം മറ്റൊന്നുമല്ല. എൻ്റ ഓർമ്മ തെറ്റിയിട്ടില്ലെങ്കിൽ ഇവിടെ അത്യാവശ്യം പ്രായമുള്ള ഒരു തെങ്ങ് കാണേണ്ടതാണ്. അതിവിടെ കാണാത്തതാണ് എന്നെ കുഴപ്പത്തിലാക്കുന്നത്. അതാണോ അത്ര വലിയ പ്രശ്നം. ആ...

പള്ളിക്കാട്  – ഭാഗം 14
നോവൽ

പള്ളിക്കാട് – ഭാഗം 14

January 7, 2025

ഉപ്പാ.. പള്ളിയിലേക്ക് ആൾക്കാരൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. ബാങ്ക് വിളിക്കാനായിട്ടുണ്ടാകുമോ. നമ്മൾ ഇവിടെ പണിയെടുക്കാൻ തുടങ്ങിയിട്ട് നേരം കുറേ ആയില്ലേ. ബാങ്ക് വിളിക്കാനുള്ള സമയമൊക്കെ ആയിട്ടുണ്ടാവും. എന്താ മോനങ്ങനെ...

Next Post
പള്ളിക്കാട്  – ഭാഗം 16

പള്ളിക്കാട് - ഭാഗം 19

POPULAR

തണൽ മാഞ്ഞവർ – കഥ 3

തണൽ മാഞ്ഞവർ – കഥ 3

March 26, 2026
ചന്തുവും പുലിയും

ചന്തുവും പുലിയും

August 20, 2023
ഒരു വാലൻ്റെയ്ൻ തല്ല്

ഒരു വാലൻ്റെയ്ൻ തല്ല്

September 1, 2023
കിലികിലിഡും!

കിലികിലിഡും!

May 28, 2024
ഇന്നലെകളിലെ പ്രണയം

ഇന്നലെകളിലെ പ്രണയം

September 20, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • സ്വപ്നശലഭങ്ങൾ – ഭാഗം 3 – ഉണ്ണിമോളുടെ ശീവോതിക്കൂട്
  • വഴിയോര കാഴ്ചകൾ കാണാം, യാത്രയ്ക്കിടെ ഉറങ്ങിയില്ലെങ്കിൽ – കഥ 5
  • നായകൻ – അദ്ധ്യായം 4 – മടക്കയാത്രയിലെ പ്രതീക്ഷകൾ
  • നായകൻ – അദ്ധ്യായം 3 – പ്രകാശത്തിൻ്റെ കവാടം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397