• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, April 20, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

നോവൽ – മനസ്സിനുള്ളിലെ പറുദീസ – ശ്യാമളാ ഹരിദാസ്

Manassinullile Parudeesa - Pusthakaaswaadanam By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
March 5, 2026
നോവൽ – മനസ്സിനുള്ളിലെ പറുദീസ – ശ്യാമളാ ഹരിദാസ്
23
VIEWS
Share on FacebookShare on WhatsappShare on Twitter

പുസ്തകാസ്വാദനം – മേരി ജോസി മലയിൽ
പ്രസാധകർ – ലോറം പ്രസ്സ്.

ഫോൺ നമ്പർ: 8089225509 (വാട്ട്സ്ആപ്പ് )
വില:250.

ഒട്ടനവധി പുസ്തകങ്ങളുടെ അവതാരികയും ആസ്വാദനവും ചെറുകഥകളും കവിതകളും ലേഖനങ്ങളും ക്ഷേത്ര ഐതിഹ്യവും അതിൻറെ ചരിത്രവും ‘പുരാണ കഥകളിലൂടെ ഒരു യാത്ര’ എന്ന ഒരു സ്ഥിരം പംക്‌തിയും എഴുതുന്ന മലയാളി മനസ്സിൻറെ സജീവ സാന്നിധ്യമായ ശ്രീമതി ശ്യാമള ഹരിദാസിൻ്റെ ആദ്യ പുസ്തകമായ ‘മനസ്സിനുള്ളിലെ പറുദീസ’ എന്ന നോവലിൻറെ പ്രകാശന വേളയിൽ എൻ്റെ സ്നേഹോഷ്മളമായ ആശംസകൾ നേരുന്നു.

ഹൈദരാബാദിൽ നിന്നും തൻറെ പ്രിയപ്പെട്ട നാട്ടിലേക്ക് യാത്ര തിരിക്കുന്ന എഴുത്തും വായനയും ഇഷ്ടപ്പെടുന്ന പൗർണമി ആണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം.

ഒട്ടനവധി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും ഉള്ള പ്രകൃതിരമണീയമായ കുറ്റാലത്തേക്ക് ആണ് നോവലിസ്റ്റ് നമ്മളെ ആദ്യം കൂട്ടിക്കൊണ്ടുപോകുന്നത്.

സാഹിത്യത്തിൻ്റെയും സംഗീതത്തിൻ്റെയും ഊഷ്മളമായ ഒത്തുചേരൽ ചരിത്ര നഗരമായ ഹൈദരാബാദിൻ്റെ പശ്ചാത്തലത്തിൽ നോവലിസ്റ്റ് ഹൃദ്യമായി വായനക്കാർക്ക് അനുഭവവേദ്യമാക്കുന്നു.

നഗരത്തിരക്കിൻ്റെ ആരവങ്ങൾ ഒന്നുമില്ലാത്ത ഹുസൈൻ സാഗർ തടാകം, കണ്ണുകൾക്ക് വിരുന്നൊരുക്കുന്ന ജിബ്രാൾട്ടർ ഗൗതമബുദ്ധൻ പ്രതിമ, ലുംബിനി പാർക്കിലെ സംഗീത ജലധാര, മനോഹരമായ ജലകാസ്കേഡുകൾ, ലേസർ ഷോ,താരമതി ഗണമന്ദിർ, പ്രേമതിനൃത്യമന്ദിർ, ലോക ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ചിട്ടുള്ള ചാർമിനാർ, ലാഡ് ബസാർ, സ്നോ വേൾഡ്,സലാർജംഗ് മ്യൂസിയം, രാമോജി ഫിലിം സിറ്റി, പേൾമാർക്കറ്റ്, ഹൈദരാബാദി ബിരിയാണിയുടെ കൊതിപ്പിക്കുന്ന മണം, രുചി….അങ്ങനെ പൗർണ്ണമി കണ്ട കാഴ്ചകളും അനുഭവങ്ങളും സഞ്ചാര മാർഗങ്ങളും ഹൃദയഹാരിയായി വർണിച്ചിട്ടുണ്ട്.

പിന്നെ പൗർണമി നാട്ടിലെ വിഷു കാഴ്ചകളിലേക്ക് ആണ് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. കാല്പനിക ഭംഗി പ്രസരിപ്പിക്കുന്ന ഭാഷയാണ് നോവലിസ്റ്റ് അതിനായി ഉപയോഗിച്ചിട്ടുള്ളത്. ബാണാസുര മലയിലേക്കുള്ള സാഹസികയാത്രയും ദേവാസുരയുദ്ധത്തെ കുറിച്ചും ആ സ്ഥലത്തെ വിസ്മയിപ്പിക്കുന്ന പ്രകൃതിഭംഗിയെപറ്റിയും ഹൃദയാകർഷകമായ ശൈലിയിൽ എഴുതിച്ചേർത്തിട്ടുണ്ട്.

സ്വപ്നം ചിലർക്ക് ചിലകാലമൊത്തിടും എന്നല്ലേ പ്രമാണം. ഒരു വായനക്കാരി കഥാകൃത്തിനെ അവിചാരിതമായി തിരിച്ചറിയുക, പിന്നീട് അത് വലിയൊരു സുഹൃത്ത് ബന്ധം ആവുക, അവരുടെ ജീവിതാനുഭവം മറ്റൊരു നോവലിന് പ്രചോദനം ആവുക ഇങ്ങനെയുള്ള ധന്യ മുഹൂർത്തങ്ങൾ വളരെ ഹൃദ്യമാണ്.

ക്ഷേത്ര ഐതീഹ്യങ്ങളും ചരിത്രവും പുരാണകഥകളും നോവലിസ്റ്റിൻ്റെ ഇഷ്ടവിഷയം ആയതിനാലാകാം പൗർണ്ണമി സന്ദർശിച്ച കാഞ്ചിപുരത്തെ ഏകാംമ്പരേശ്വര ക്ഷേത്രത്തെക്കുറിച്ചും അവിടുത്തെ ആരാധനാരീതികളെ കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ആ വായന മനോഹരമായ ഒരു അനുഭവമാണ്.

ഐപിഎസ് സ്വപ്നവുമായി ട്രെയിനിങ് ക്യാമ്പിൽ എത്തിയ പൗർണമിയുടെ ജീവിതത്തിലേക്ക് ആകാശ് എന്ന ചെറുപ്പക്കാരൻ എത്തുന്നതും അവർ പ്രണയബന്ധിതരാകുന്നതും വിവാഹത്തിനു ശേഷം അവർ അവരുടെ ജീവിതം മംഗലാപുരത്തേക്ക് പറിച്ചു നടന്നതും അവിചാരിതമായി ജയിൽചാടിയ ലഹരി സംഘത്തിലെ പ്രതിയെ സാഹസികമായി അവർക്ക് കീഴ്പ്പെടുത്തേണ്ടി വരുന്നതും വായിക്കുമ്പോൾ പോലീസുകാരുടെ ജീവിതം ഒരിക്കലും ഒരു പട്ടുമെത്ത അല്ല എന്ന് നോവലിസ്റ്റ് നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു.

പോലീസ് ഓഫീസർമാരുടെ ഉത്തരവാദിത്വത്തെ കുറിച്ചും അവർ അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘർഷത്തെപറ്റിയും ഈ നോവലിൽ കൃത്യമായി എഴുതി ചേർത്തിട്ടുണ്ട്. എത്ര നന്നായി ജോലി ചെയ്താലും എപ്പോഴും പഴി കേൾക്കേണ്ടി വരുന്ന ഒരു വിഭാഗമാണ് പോലീസ്.

ഏതൊരു പുരുഷൻറെ വിജയത്തിനു പിന്നിലും ഒരു സ്ത്രീ ഉണ്ടാകും എന്ന് പറയുന്നത് എത്രയോ ശരിയാണ് എന്ന് കഥാകൃത്ത് നമ്മെ ഓർമ്മിപ്പിക്കുന്നു. ഐപിഎസ് ബിരുദധാരി ആയിട്ടു കൂടി പൗർണമി കുടുംബ ജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് മകൾ അനഘയേയും മകൻ അദീപിനെയും ചേർത്തുനിർത്തി ആകാശിന് കേസ് അന്വേഷണത്തിനുള്ള പ്രചോദനവും ഉപദേശവും കൊടുത്തുകൊണ്ട് ഒരു നിഴലായി പുറകിൽ മാത്രം നിൽക്കുന്നു.

പൗർണമി – ആകാശ് ദമ്പതികളുടെ ജീവിതം പരിശുദ്ധ പ്രണയത്തിൻ്റെയും സന്തുഷ്ട ദാമ്പത്യജീവിതത്തിൻ്റെയും മനോഹരമായ ഒരു ഇതിഹാസമായി മുമ്പോട്ട് ഒഴുകുന്നിടത്ത് നോവൽ അവസാനിക്കുന്നു.

അനുഭവങ്ങളെ ഭാവനയുടെ അകമ്പടിയോടുകൂടി അങ്ങേയറ്റം സ്വാഭാവികമായി ചിത്രീകരിച്ചിട്ടുണ്ട്. വായനക്കാരിൽ വായനയുടെ പുതുലോകം സൃഷ്ടിക്കാൻ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം.

ഇനിയും ഒരുപാട് നല്ല കൃതികൾ കഥാകാരി നമുക്ക് സമ്മാനിക്കട്ടെ എന്ന് ആശംസിക്കുന്നു.

– മേരി ജോസി മലയിൽ,✍️ തിരുവനന്തപുരം.

Previous Post

പള്ളിക്കാട് – ഭാഗം 15

Next Post

പള്ളിക്കാട് – ഭാഗം 16

Related Rachanas

നോവൽ – പള്ളിത്തേരുണ്ടോ – നിർമല അമ്പാട്ട്
Niroopanam Mary Josey Malayil

നോവൽ – പള്ളിത്തേരുണ്ടോ – നിർമല അമ്പാട്ട്

April 12, 2026

നോവൽ: “പള്ളിത്തേരുണ്ടോ” - നിർമല അമ്പാട്ട്പ്രസാധകർ: ഫോറസ്റ്റ് ബുക്സ്.പുസ്തകാസ്വാദനം: മേരി ജോസി മലയിൽ മലയാളി മനസ്സിൻ്റെ സജീവസാന്നിധ്യമായ നിർമ്മല അമ്പാട്ടിൻ്റെ രണ്ടാമത്തെ പുസ്തകവും ആദ്യ നോവലും ആയ...

മലയാളി മനസ്സ് യുഎസ്എ കൃതികൾ
Niroopanam Kavitha Balakrishnapillai

മലയാളി മനസ്സ് യുഎസ്എ കൃതികൾ

April 11, 2026

മലയാളി മനസ്സ് യുഎസ്എ പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത കൃതികൾ പ്രസാധകർ - ലോറം പ്രസ്സ്. വില:₹350. പുസ്തക ആസ്വാദനം: കവിത ബാലകൃഷ്ണപിള്ള, ഡൽഹി. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന, ആരാധിക്കുന്ന...

കഥയോളം  –  കഥാസമാഹാരം
Niroopanam Merry Chirayath

കഥയോളം – കഥാസമാഹാരം

March 19, 2026

“കഥയോളം” - കഥാസമാഹാരം പ്രസാധകർ - എഴുത്തുറവ് പബ്ലിക്കേഷൻസ് പുസ്തകാസ്വാദനം - മെറി ചിറയത്ത് 72 വ്യത്യസ്തരായ വ്യക്തികളുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന കഥകളുടെ സമാഹാരമാണ്...

കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ
Niroopanam Syamala Haridas

കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ

March 8, 2026

കവിതാസമാഹാരം - ഉയിർത്തെഴുന്നേറ്റവൾ - ഒ. കെ. ശൈലജ. പ്രസാധകർ - സൃഷ്ടിപഥം വില: ₹120.00. പുസ്തകാസ്വാദനം - ശ്യാമള ഹരിദാസ്. ഇന്ന് ശൈലജ ടീച്ചറുടെ ഉയിർത്തെഴുന്നേറ്റവൾ...

നടനയാഗം – കഥാ സമാഹാരം – മണി മുതുതല
Niroopanam Syamala Haridas

നടനയാഗം – കഥാ സമാഹാരം – മണി മുതുതല

March 8, 2026

നടനയാഗം - കഥാ സമാഹാരം - മണി മുതുതലപ്രസാധകർ - Ivory Booksവില: ₹200.00. പുസ്തകാസ്വാദനം - ശ്യാമള ഹരിദാസ്. മലയാള ചെറുകഥാ സമാഹാരത്തിലെ സവിശേഷമായ ഒരു...

വൻമതിലിൻ്റെ  നാട്ടിലൂടെ – ഒരു ചിത്രകാരൻ്റെ യാത്രാകുറിപ്പുകൾ
നിരൂപണം

വൻമതിലിൻ്റെ നാട്ടിലൂടെ – ഒരു ചിത്രകാരൻ്റെ യാത്രാകുറിപ്പുകൾ

October 21, 2024

വൻമതിലിൻ്റെ നാട്ടിലൂടെ - ഒരു ചിത്രകാരൻ്റെ യാത്രാകുറിപ്പുകൾ പുസ്തകാസ്വാദനം: മേരി ജോസി മലയിൽ എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് ആവശ്യത്തിലേറെ എന്നെ പുകഴ്ത്തി പറഞ്ഞത് കൊണ്ടാകാം സുജയുടെ ബന്ധുവായ...

Next Post
പള്ളിക്കാട്  – ഭാഗം 16

പള്ളിക്കാട് - ഭാഗം 16

POPULAR

എനിക്കിഷ്ടപ്പെട്ട കോമഡി ചിത്രം  – “മിഥുനം”

എനിക്കിഷ്ടപ്പെട്ട കോമഡി ചിത്രം – “മിഥുനം”

March 27, 2024
മായിലാടൻ – ഭാഗം 1

മായിലാടൻ – ഭാഗം 1

August 16, 2023
പേരറിയാത്തവൾ

പേരറിയാത്തവൾ

October 18, 2023
മാലാഖയും അയാളും

മാലാഖയും അയാളും

September 20, 2023

ആഹ്വാനം

September 17, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • സ്വപ്നശലഭങ്ങൾ – ഭാഗം 3 – ഉണ്ണിമോളുടെ ശീവോതിക്കൂട്
  • വഴിയോര കാഴ്ചകൾ കാണാം, യാത്രയ്ക്കിടെ ഉറങ്ങിയില്ലെങ്കിൽ – കഥ 5
  • നായകൻ – അദ്ധ്യായം 4 – മടക്കയാത്രയിലെ പ്രതീക്ഷകൾ
  • നായകൻ – അദ്ധ്യായം 3 – പ്രകാശത്തിൻ്റെ കവാടം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397