ചോര വാർന്നു നീർ വന്നു കവിൾത്തടം
ആരു കാണുവാനോമലേ നിൻ മുഖം
ഭംഗിയേറിയ നാളും, കിനാക്കളും
ചിന്നി തട്ടിപ്പറിച്ചെടുത്തല്ലോ ദിനം ദിനം
അക്ഷയങ്ങളാം അക്ഷരക്കൂട്ടുകൾ
ചിത്രമില്ലാത്ത കൂടുകൾ മാത്രമോ
ആണി പോലെ തഴമ്പിച്ച കൈയ്യുകൾ
കീറിയെങ്ങോ എറിഞ്ഞു കിനാക്കളെ
പ്രേതമായ് നിൻ്റെ രൂപങ്ങൾ മാറ്റിയോർ
അട്ടഹാസത്തിൽ നേടുന്നു പത്രിക
കണ്ണടകളും, സഞ്ചിയും തൂക്കിയോർ
ഉൾക്കണ്ണു കാണാതെ മാനത്തുയരവെ
വെന്തുനീറി വ്രണത്തിൻ പുകച്ചിലിൽ
നൊന്തു നീ വെറും പാഴായ് മാറിയോ
– സത്യ ഭായ്