ലോക ഭൂപട –
വാടി തന്നിലെ
ഉപദ്വീപാം പൂവേ ….
ഭാരതപ്പൂവേ…..
അനവധി നിരവധി –
യിതളുകളുള്ള പൂവേ …
ഹരിതപ്പൂവേ …..
കോടി ശലഭങ്ങൾക്ക –
വശ്യം വേണ്ട
മധുകണങ്ങൾ
നുകരാനായ്
വിരിഞ്ഞു നിൽക്കും പൂവേ ….
ഭാരതപ്പൂവേ….
മഹാത്മാക്കൾ തൻ
സത്യ, സമത്വ, സ്വാതന്ത്യ്ര
അഹിംസകളാം
നനവും, വളവും
ഏറ്റു വളർന്ന പൂവേ …
ഭാരതപ്പൂവേ ….
ഈ വിശ്വത്തിൻ
അന്ത്യനാൾ വരേയും
ജനാധിപത്യ ഗന്ധം പരത്തി
വിടർന്നു നിൽക്കാൻ
നിനക്കു പ്രാർത്ഥനകൾ
ഭാരതപ്പൂവേ…..
നിനക്കു പ്രാർത്ഥനകൾ.