ദേവീ……ദേവീ…….ദേവീ…..
ആദിപരാശക്തി മൂകാംബികേ …ദേവീ.
അഭയം നീ തായേ. മഹേശ്വരി …
അഭയം നീ അംബികേ……..(2)
അസുലഭ ചൈതന്യമേ….വാണീ
വരമരുളുക സതതം..മായേ..(2)
വരമരുളുക സതതം (ആദി)
ആശ്രിത വത്സലേ…. ആനന്ദദായിനീ
ആധാരം നീയേ……ജഗദംബികേ..
ആശ്രയമരുളൂ …….ജ്ഞാനാംബികേ
അറിവിന് പൊരുളാം മൂകാംബികേ…. (ആദി)
വേദവും നീയല്ലോ.. ഗീതവും നീയല്ലൊ
ഗീതവും നീയേ താളവും ശ്രുതിയും… രാഗവും നീയല്ലോ
കാവ്യസങ്കല്പ്ങ്ങള് …. നിന് വരദാനമായ്
നാവില്‍ വിടരട്ടേ… തൂലികത്തുമ്പിലും വിടരട്ടേ (ആദി)
നടനത്തിന് ലാസ്യം….ലയസാന്ദ്രഭാവം
കൈകളില്‍ മുദ്രയായ്… പദങ്ങളില്‍ ചുവടായ്….
തെളിയേണമെന്നും..ഉണരേണം കണ്ണില്‍
മനസ്സില്‍ നിറയും മഹസ്സായ് തെളിയൂ…ദേവീ…. (ആദി)