• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, March 9, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ

Uyirthezhunnettaval - Kavithasamahaaram - OK Shailaja - Pusthakaaswaadanam By Syamala Haridas Palakkad

Syamala Haridas Palakkad by Syamala Haridas Palakkad
March 8, 2026
കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ
10
VIEWS
Share on FacebookShare on WhatsappShare on Twitter

കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ.

പ്രസാധകർ – സൃഷ്ടിപഥം
വില: ₹120.00.

പുസ്തകാസ്വാദനം – ശ്യാമള ഹരിദാസ്.

ഇന്ന് ശൈലജ ടീച്ചറുടെ ഉയിർത്തെഴുന്നേറ്റവൾ എന്ന കവിത സമാഹാരം സ്നേഹത്തോടെ അയച്ചു തന്നത് കയ്യിൽ കിട്ടി. അതിനുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു. അതോടൊപ്പം ആ സമാഹാരത്തിന് ഒരു ആസ്വാദനം കൂടി എഴുതുകയാണ്.

വാക്കുകൾ കൊണ്ട് വസന്തം തീർക്കുകയും വരികൾക്കിടയിൽ ജീവിതത്തിൻ്റെ കനൽപ്പാതകളേയും കുളിർമഴയേയും ഒരേ പോലെ ആവാഹിക്കപ്പെടുകയും ചെയ്യുന്ന തൂലികയുടെ ഉടമയാണ് ഓ. കെ. ശൈലജ ടീച്ചർ. കവിതയെന്നത് എഴുത്തുകാരിക്ക് വെറുമൊരു അക്ഷരക്കൂട്ടമല്ല, മറിച്ച് ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്ന് ഉറവെടുക്കുന്ന വികാരങ്ങളുടെ ബഹിർസ്ഫുരണമാണ്.

പ്രകൃതിയുടെ പച്ചപ്പും പ്രണയത്തിൻ്റെ ആർദ്രതയും, മാതൃത്വത്തിൻ്റെ വാത്സല്യവും രചയിതാവിൻ്റെ വരികളിൽ ലയിച്ചു ചേരുന്നു. എന്നാൽ കേവലം മനോഹരമായ കാല്പനികതയിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഉയർത്തെഴുന്നേറ്റവൾ എന്ന ശീർഷകത്തിലൂടെ സമൂഹത്തിലെ അനീതികൾക്കെതിരെ വിരൽ ചൂണ്ടാനും പെൺകരുത്തിനെ ഉയർത്താനും ശ്രമിക്കുന്ന ഒരു വിപ്ലവകാരിയേയും ടീച്ചറുടെ കവിതകളിൽ നമുക്ക് കാണാം.

ലളിതമായ പദങ്ങൾ കൊണ്ട് ഗഹനമായ ആശയങ്ങൾ സംവേദനം ചെയ്യുന്ന ശൈലജ ടീച്ചർ മലയാളകാവ്യലോകത്ത് ഒരിടം അടയാളപ്പെടുത്തുകയാണ് ഈ കവിതാസമാഹാരത്തിലൂടെ.

പ്രകൃതിയുടേയും പ്രണയത്തിൻ്റെയും കാവ്യസഞ്ചാരം മനുഷ്യ വികാരങ്ങളുടെ ആഴക്കടലും പ്രകൃതിയുടെ ശാന്തതയും ഒരേ പോലെ കോർത്തിണക്കിയ വരികളാണ് ഈ സമാഹാരത്തിൻ്റെ സവിശേഷത. ഓരോ കവിതയും ഒരു വ്യത്യസ്ത അനുഭൂതിയാണ് വായനക്കാരന് സമ്മാനിക്കുന്നത്.

തുടക്കത്തിൽ തന്നെ അമ്മയാം പ്രകൃതി എന്ന കവിതയിൽ കൂടി പ്രകൃതിയെ ഒരു അമ്മയുടെ വാത്സല്യത്തോടെയാണ് രചയിതാവ് അവതരിപ്പിക്കുന്നത്. നിലാവിനെ പാലൊളിയായും കാറ്റിനെ തലോടലായും കാണുന്ന വരികളിൽ പ്രകൃതിയുമായുള്ള ആത്മബന്ധം നിഴലിക്കുന്നു.

മൗനമേഘങ്ങൾ എന്ന കവിതയിൽ പ്രണയ നഷ്ടത്തിൻ്റെ നോവും ഉറക്കമില്ലാത്ത രാത്രികളും വിരഹത്തിൻ്റെ ആഴവും വ്യക്തമാക്കുന്നു.

പ്രണയ വസന്തം എന്ന കവിതയിൽ പ്രണയത്തെ വസന്തമായും, നിലാവായും മഞ്ഞുതുള്ളിയായും രചയിതാവ് സങ്കല്പിക്കുന്നു. പ്രണയ വസന്തത്തിൽ തുഷാരകണമായി പെയ്തിറങ്ങുന്ന തീവ്രമായ പ്രണയം കാണാം. പ്രണയ നിലാവിൽ ശൂന്യമായ ഹൃദയത്തെ സപ്തവർണ്ണങ്ങളാൽ അലങ്കരിക്കുന്ന പ്രണയത്തിൻ്റെ ഇന്ദ്രജാലമാണ് വരച്ചു കാട്ടുന്നത്.

അമ്മ എന്ന കവിതയിൽ കാണിക്കുന്നത് അമ്മയെ സാഗരത്തോടും, ആകാശത്തോടും, ഉപമിച്ചുകൊണ്ട് ജീവിതത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും ആ തണൽ എങ്ങിനെ നിലനിന്നു എന്നും രചയിതാവ് ഓർത്തെടുക്കുന്നു.

ഈ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായ രചന “ഉണരുക” എന്ന കവിതയാണ്. അടുക്കള പുകയ്ക്കുള്ളിൽ ഒതുങ്ങിക്കൂടാതെ, അധർമ്മത്തിനെതിരെ ആയുധമേന്താൻ തരുണികളോട് ആഹ്വാനം ചെയ്യുന്ന വരികൾ സമകാലിക പ്രസക്തിയുള്ളതാണ്. ഉയിർത്തെഴുന്നേറ്റവൾ എന്ന ശീർഷകത്തെ അന്വർത്ഥമാക്കുന്ന കവിതയാണിത്.

നിളയുടെ മൗനം എന്ന കവിത ചരിത്രത്തേയും ആത്മീയതയേയും തൊട്ടുണർത്തുന്നു. നാരായണ മന്ത്രധ്വനികളാൽ മുഖരിതമായ ഭാരതപുഴയുടെ തീരവും അവിടെ ശാന്തി തേടിയെത്തുന്ന പുണ്യാത്മാക്കളുമായ ഒരു ശാന്തമായ ചരിത്രം വായനക്കാരൻ്റെ മനസ്സിൽ വരച്ചിടുന്നു.

അമ്പാടിക്കണ്ണൻ’ എന്ന ഈ കവിത ഭക്തിയും വാത്സല്യവും സമന്വയിക്കുന്ന അതിമനോഹരമായ ഒരു കൃതിയാണ്. ഭഗവാൻ കൃഷ്ണൻ്റെ രൂപഭാവങ്ങളെ അതീവ ലളിതവും എന്നാൽ ഹൃദ്യവുമായ രീതിയിലാണ് ഇതിൽ വർണ്ണിച്ചിരിക്കുന്നത്.

​ഭക്തൻ്റെ ആഗ്രഹവും ഭഗവാൻ്റെ സാന്നിധ്യവും മനസ്സിൽ ഏറെ കാലമായി കൊതിച്ചിരുന്ന നേരത്താണ് കാർമുകിൽ വർണ്ണനായ കണ്ണൻ മുന്നിൽ വന്നുദിക്കുന്നത്. ഭഗവാൻ്റെ ആ മോഹനരൂപം നേരിൽ കാണുമ്പോൾ ഭക്തൻ്റെ ശരീരം ഭക്തിയാൽ പുളകം കൊള്ളുന്നു എന്നത് ഈശ്വരസാക്ഷാത്കാരത്തിൻ്റെ പരമാനന്ദത്തെ സൂചിപ്പിക്കുന്നു.

​കായാമ്പൂവിൻ നിറമുള്ള കണ്ണൻ്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയും, ആ ചുണ്ടുകളിൽ നിന്നും ഒഴുകിയെത്തുന്ന മുരളീനാദവും വിവരിക്കപ്പെടുന്നു.

വെറുമൊരു കാഴ്ച എന്നതിലുപരി, ആ ശബ്ദവും പുഞ്ചിരിയും ഭക്തൻ്റെ മനസ്സിനെ ആനന്ദചിത്തയാക്കുന്നു.

​കണ്ണൻ്റെ ചന്തം മുഴുവൻ ആ ഉടയാടകളിലും ആഭരണങ്ങളിലുമാണെന്ന് കവി പറയുന്നു.

​പീലിത്തിരുമുടി തലയിൽ ചാഞ്ചാടിക്കളിക്കുന്ന മയിൽപ്പീലി.

അരയിൽ കിങ്ങിണി ചാർത്തിയ പട്ടു വസ്ത്രം.

ഈ കുട്ടിത്തം തുളുമ്പുന്ന രൂപത്തെ ഭക്തിയോടെയും കൗതുകത്തോടെയും തൊഴുതു നിൽക്കുന്ന ഭക്തനെയാണ് അവസാന വരികളിൽ കാണുന്നത്.
​
രചയിതാവിൻ്റെ ലളിതമായ ശൈലി വായനക്കാർക്ക് പെട്ടെന്ന് മനസ്സിലാകുന്ന തരത്തിലുള്ള ലളിതമായ പദപ്രയോഗങ്ങളാണ് ടീച്ചറുടെ കവിതകളുടെ കരുത്ത്.

ഉയിർത്തെഴുന്നേറ്റവൾ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തളർന്നു പോകാതെ അതിജീവിക്കുന്ന സ്ത്രീമനസ്സിനെ അടയാളപ്പെടുത്താൻ ടീച്ചർ ശ്രമിച്ചിട്ടുണ്ട്. ഇനിയും ആ തൂലികയി ലൂടെ ഒരുപാട് കവിതകളുടെ വസന്തം തീർക്കട്ടെ എന്ന് ആശംസിക്കുന്നു.

– ശ്യാമള ഹരിദാസ്

Previous Post

നടനയാഗം – കഥാ സമാഹാരം – മണി മുതുതല

Next Post

അനുസ്മരണം – കഥ 1

Related Rachanas

നടനയാഗം – കഥാ സമാഹാരം – മണി മുതുതല
Niroopanam Syamala Haridas

നടനയാഗം – കഥാ സമാഹാരം – മണി മുതുതല

March 8, 2026

നടനയാഗം - കഥാ സമാഹാരം - മണി മുതുതലപ്രസാധകർ - Ivory Booksവില: ₹200.00. പുസ്തകാസ്വാദനം - ശ്യാമള ഹരിദാസ്. മലയാള ചെറുകഥാ സമാഹാരത്തിലെ സവിശേഷമായ ഒരു...

നോവൽ – മനസ്സിനുള്ളിലെ പറുദീസ – ശ്യാമളാ ഹരിദാസ്
Niroopanam Mary Josey Malayil

നോവൽ – മനസ്സിനുള്ളിലെ പറുദീസ – ശ്യാമളാ ഹരിദാസ്

March 5, 2026

പുസ്തകാസ്വാദനം - മേരി ജോസി മലയിൽ പ്രസാധകർ - ലോറം പ്രസ്സ്. ഫോൺ നമ്പർ: 8089225509 (വാട്ട്സ്ആപ്പ് ) വില:250. ഒട്ടനവധി പുസ്തകങ്ങളുടെ അവതാരികയും ആസ്വാദനവും ചെറുകഥകളും...

വൻമതിലിൻ്റെ  നാട്ടിലൂടെ – ഒരു ചിത്രകാരൻ്റെ യാത്രാകുറിപ്പുകൾ
നിരൂപണം

വൻമതിലിൻ്റെ നാട്ടിലൂടെ – ഒരു ചിത്രകാരൻ്റെ യാത്രാകുറിപ്പുകൾ

October 21, 2024

വൻമതിലിൻ്റെ നാട്ടിലൂടെ - ഒരു ചിത്രകാരൻ്റെ യാത്രാകുറിപ്പുകൾ പുസ്തകാസ്വാദനം: മേരി ജോസി മലയിൽ എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് ആവശ്യത്തിലേറെ എന്നെ പുകഴ്ത്തി പറഞ്ഞത് കൊണ്ടാകാം സുജയുടെ ബന്ധുവായ...

ഇത് നമ്മടെ സെൽഫി – കൃഷ്ണ പൂജപ്പുര
നിരൂപണം

ഇത് നമ്മടെ സെൽഫി – കൃഷ്ണ പൂജപ്പുര

October 19, 2024

പുസ്തക ആസ്വാദനം: മേരി ജോസി മലയിൽ “ഇത് നമ്മടെ സെൽഫി”- കൃഷ്ണ പൂജപ്പുര. പ്രസാധകർ: മഷി ബുക്ക്സ്. എൻ്റെ ‘ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും’...

ഉള്ളൊഴുക്ക് – റിവ്യൂ
Niroopanam Mary Josey Malayil

ഉള്ളൊഴുക്ക് – റിവ്യൂ

July 6, 2024

ഉള്ള് ഉലച്ചു കളഞ്ഞ ഉള്ളൊഴുക്ക്. ലാലേട്ടൻ ഇല്ലാത്ത സിനിമ, പാട്ട്, ഡാൻസ്, തമാശകൾ, അടിപിടി, മീശ പിരിക്കൽ…... ഇതൊന്നുമില്ലാത്തതുള്ള സിനിമകൾ കാണാൻ എൻ്റെ കുടുംബത്തിലുള്ളവർ ഒരിക്കലും സമ്മതിക്കാത്തത്...

പ്രേമലു – റിവ്യൂ
നിരൂപണം

പ്രേമലു – റിവ്യൂ

March 4, 2024

ഹൈദരാബാദ് എന്നാൽ റാമോജി റാവു ഫിലിം സിറ്റി ഉള്ള സ്ഥലം എന്നത് മാത്രമായിരുന്നു എനിക്ക് ഈ സിറ്റിയെ കുറിച്ചുള്ള അറിവ്. എന്നാൽ ‘പ്രേമലു’ കണ്ടതോടെയാണ് ആ സിറ്റി...

Next Post
അനുസ്മരണം – കഥ 1

അനുസ്മരണം - കഥ 1

POPULAR

റാഫേൽ കരാർ

റാഫേൽ കരാർ

September 20, 2023
കൂട്ടുകിടപ്പ്

കൂട്ടുകിടപ്പ്

September 2, 2023
പ്രാർത്ഥന കേൾക്കുന്ന ദൈവം

പ്രാർത്ഥന കേൾക്കുന്ന ദൈവം

September 1, 2023
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 10

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 10

January 31, 2024

പയനം

July 6, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • അനുസ്മരണം – കഥ 1
  • കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ
  • നടനയാഗം – കഥാ സമാഹാരം – മണി മുതുതല
  • വനിതാ ദിനം – മാർച്ച് 8, 2026
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397