പ്രശാന്തമായ പ്രകൃതി
മന:സമാധാന മരുപ്പച്ച
അശാന്ത മനസ്സിന്
കുളിരരുവി പോലെ
മന്ദമാരുതൻ പോലെ
കുളിരുപകരുന്നു നിത്യം!
ഭയവിഹ്വല പ്രകൃതി
പ്രക്ഷുപ്ധമാക്കും മനം
ഇടിനാദം പോലെ
സുനാമിത്തിര പോലെ
സ്വാന്തമിളകി മറിയുമപ്പോൾ
മനസ്സിൽ ഭൂകമ്പമാപിനി
സ്പന്ദിക്കും ദ്രുതതാളത്തിൽ !!
പ്രശാന്ത പ്രകൃതി മണിസ്വനം പോലെ
മധുര ഗീതം പോലെ നറുതേൻ പോലെ
അകതാരിന്നാനന്ദം പകർന്നീ ടുന്നു !
അതേ, പ്രകൃത്യുപാസന തന്നെ
മന: സമാധാനമെന്നറിയുക നാം
പാറഖനനം, നിലം നികത്തൽ
പാതാളത്തോളം കുഴിക്കൽ
ഇതെല്ലാം പ്രകൃതി വികൃതി ക്ഷണിച്ചു വരുത്തും
എന്നറിയാത്ത വിദ്യാഭ്യാസമെന്തിന്?
പ്രകൃതി നമ്മുടെ അക്ഷയ പാത്രം
പ്രകൃതി നമ്മുടെ താങ്ങും തണലും
പ്രകൃതിയില്ലെങ്കിൽ നിതാന്ത ശൂന്യത
പ്രകൃത്യുപാസനയേക രക്ഷാമാർഗ്ഗം !
– മുഖത്തല