ജന സേവന
ശുദ്ധ രാഷ്ട്രിയ
പ്രവർത്തനത്തിൻ
പാഠപുസ്തകമാണ്
പാദൂർ കുഞ്ഞാമു ഹാജി,
നേതൃസ്ഥാന
അകക്കണ്ണിൻ
കൃഷ്ണമണിയാണ്
പാദൂർ കുഞ്ഞാമു ഹാജി
ജനകീയ പ്രശ്നത്തിൻ
കീറലുകൾ
തുന്നിചേർത്ത
മുൻപിൻ ദ്വാര –
സൂചിയാണ്
പാദൂർ കുഞ്ഞാമു ഹാജി
ജനഹൃദയ സൂനങ്ങൾ
സ്നേഹ നൂലിൽ
കോർത്ത്
ഹാരം തീർത്ത
മനുഷ്യത്വമാണ്
പാദൂർ കുഞ്ഞാമു ഹാജി
സ്വാർത്ഥതകളുടെ
കാഞ്ചന ക്കൂട്ടിൽ നിന്നും
മോചിതനായ്
അനന്ത വിഹായസ്സിൽ
പറന്നുല്ലസിച്ച
വെള്ള പ്രാവാണ്
പാദൂർ കുഞ്ഞാമു ഹാജി
പരേതൻ്റെ സ്മരണക്കായ്
ഞാനി വരികൾ
ഹൃദയ ഭിത്തിയിൽ
കുറിക്കുന്നു.
– എ. ബെണ്ടിച്ചാൽ