• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, March 23, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

നിസ്സഹായവസ്ഥയുടെ തീരങ്ങളിൽ

Nissahaayavasdhayude Theerangalil - Story By ANTO Kavalakat

ANTO Kavalakat by ANTO Kavalakat
September 20, 2023
നിസ്സഹായവസ്ഥയുടെ തീരങ്ങളിൽ
42
VIEWS
Share on FacebookShare on WhatsappShare on Twitter

രണ്ട് പേക്കറ്റ് കീടനാശിനി”
“എന്തിനാണെടോ രണ്ട് പേക്കറ്റ്?”
കടക്കാരൻ്റെ ചോദ്യത്തിന് പുഞ്ചിരി മാത്രം സമ്മാനിച്ചു.
ജ്വല്ലറിയിൽ നിന്ന് ലഭിച്ച പുത്തൻ നോട്ടിൻ്റെ മണം ആസ്വദിക്കുമ്പോഴേയ്ക്കും കടക്കാരൻ പിറുപിറുത്തു.
കീടനാശിനിയുടെ പാക്കറ്റ് വാങ്ങി പണം കൊടുത്ത് വീൽ ചെയ്യറിൽ കയറി വീട് ലക്ഷ്യമാക്കി നീങ്ങി.
“ടോ…. അറിഞ്ഞില്ലേ ”
പരുക്കൻ ശബ്ദത്തിൻ്റെ ഉടമയെ അറിയാൻ തിരിഞ്ഞു നോക്കി.
നാണു എഴുത്തശ്ശൻ
” എന്താണ്?”
ഉത്കണ്ഠയോടെ ചോദിച്ചു.
” അപ്പോൾ നീ അറിഞ്ഞിട്ടില്ലാ. ഇന്നലെ രാത്രിയാണ് സംഭവിച്ചത്.കാരണം ഇപ്പോഴും വ്യക്തമല്ല. ആൾക്കാര് അതുമിതും പറയുന്നുണ്ട്.
അല്ലാ ആൾക്കാർക്ക് എന്തൊക്കയ്യാ പറയുവാൻ വയ്യാത്തെ…. വേണുവായതു കൊണ്ട് അതു ചെയ്തെന്നു വരും ”
“നാണു എഴുത്തശ്ശാ.. എന്താണെങ്കിലും തെളിയിച്ച് പറയൂ ”
” കുട്ടിയ്ക്ക് വിരോധം തോന്നരുത് വേണുവിന് തൈപറമ്പുക്കാരുടെ കയ്യിൽ നിന്ന് അടി കിട്ടി. സ്ത്രീ കേസാണെന്നാ സംസാരം.അവിടുത്തെ താഴെയുള്ളത് ഒരു അഴിഞ്ഞാട്ടക്കാരിയാണ് അശ്രീകരം ”
അയാൾ അടുത്ത വാക്കുകൾക്ക് തിരികൊള്ളുത്തുന്നതിനു മുൻപേ പറഞ്ഞു.
“നിർത്തൂ…. ”
“കുട്ടിയ്ക്ക് വിരോധായോ?”
” എന്നോട് അയാളെ കുറിച്ച് പറയേണ്ട ”
“എന്നാലും നിൻ്റെ അച്ഛനല്ലേ…. ”
നാണു എഴുത്തശ്ശൻ്റെ വാക്കുകൾക്ക് ചെവികൊടുക്കാതെ വീൽ ചെയറുമായ് നീങ്ങി.
” അച്ഛൻ……”
“ആദ്യരാത്രിയിലെ സുഖം പങ്കിടുന്നതിനേ അയാൾ വന്നിട്ടുള്ളൂ.
എൻ്റെ മക്കൾക്ക് ഈ വിധി വന്നല്ലോ. ഹൃദയത്തിൻ്റെ അഗാധങ്ങളിൽ പ്രതിധ്വനിക്കുന്ന അമ്മയുടെ വാക്കുകൾ.
വീടിൻ്റെ വലതു വശത്ത് വണ്ടി വെച്ച് ഇഴഞ്ഞ് നീങ്ങി. കീടനാശിനിയുടെ പേക്കറ്റ് അമ്മയെ കാണാതെ സ്റ്റാൻഡിൻ മേൽ വെച്ചു.
അമ്മ നാമജപം ചൊല്ലുകയാണ്.
ഇറ്റിറ്റു വീഴുന്ന കണ്ണീർ തുള്ളികൾ കൈകൊണ്ട് നിഷ്പ്രഭമാക്കി.
അമ്മയുടെ കഴുത്തിൽ നിന്ന് താലി നൂലിൽ നിന്ന് അഴിക്കുമ്പോൾ ആ മുഖത്ത് ഒരിറ്റ് കണ്ണീർ തുള്ളിയെങ്കിലും കാണുമെന്ന കണക്കുകൂട്ടലുകൾ തെറ്റി. അമ്മ പറഞ്ഞു.
“എന്തിനാ മോനേ ഈ വാഴപിണ്ടിയ്ക്ക് താലി. ഈ താലിയുടെ അർത്ഥമെന്ത് ?”
മര തടി പോലെ എഴുന്നേൽക്കുവാൻ ശക്തിയില്ലാതെ അമ്മ ഇങ്ങനെ എത്ര നാൾ കിടക്കും. നാളെ ജപ്തിക്കാർ വരുമ്പോൾ എവിടേയ്ക്ക് പോകും?
എല്ലാവരും കൈമലർത്തുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാൻ പോകുകയാണ്.
രാത്രിയുടെ ഭീകരതയ്ക്ക് ആക്കം കൂടുകയാണ്.
സ്റ്റാൻഡിൻ മേലിരിക്കുന്ന കീടനാശിനി പേക്കറ്റ്.
ലോകത്തിൻ്റെ മുന്നിൽ ഞങ്ങൾ കീടങ്ങളല്ലേ .
മനസ്സാക്ഷിയുടെയുള്ളിൽ മുറുകുന്ന സംഘട്ടനങ്ങൾ.

“ഇനിയും അമ്മ വേദനയുടെ നീറുന്ന വെണ്ണീർ കുഴിയിൽ കിടന്ന് പുളയുവാൻ പാടില്ല. ഈ കാണുന്ന ഭൂമിയല്ലാതെ മറ്റൊന്നുണ്ട്. ജീവിതത്തിൽ സുഖമെന്തെന്നറിയാത്ത അമ്മയ്ക്ക് അവിടെ സുഖം ലഭിക്കും. അമ്മയുടെ വേദനകളും യാതനകളും തീരും. കയ്പിൻ്റെ ഉറവ അവിടെ ഉണ്ടാകില്ല. ഒരു തുള്ളി കണ്ണുനീർ പോലും അവിടെ ഉണ്ടാകുകയില്ല. ഞാൻ സ്വയം നടപ്പാക്കുന്ന ദയാവധം നല്ലതിനാണ് അമ്മേ…. അമ്മേ എനിയ്ക്ക് ‘… മാപ്പ് തരൂ…… ”

– ആന്റോ കവലക്കാട്ട്

Previous Post

പാതകൾ

Next Post

കുഞ്ഞു വിലാപം

Related Rachanas

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
Syamala Haridas Palakkad Story

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും

March 15, 2026

പോലീസ് ഉദ്യോഗസ്ഥൻ യാദവ് വർമ്മയുടെ അന്വേഷണ കഥ. ​ഡിസംബർ മാസത്തിലെ തണുപ്പുള്ളൊരു പ്രഭാതത്തിലാണ് സാഹിത്യകാരനും ഐ.ജി. റാങ്കിൽ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനുമായ യാദവ് വർമ്മയും പത്നി, പ്രശസ്ത...

അങ്ങനെയും ഒരു നല്ലകാലം – കഥ 2
SALEEM PATHANAPURAM STORY

അങ്ങനെയും ഒരു നല്ലകാലം – കഥ 2

March 15, 2026

അങ്ങനെയും ഒരു നല്ലകാലം - കഥ 2. അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) ശാസ്ത്രബോധം ആവോളമുണ്ടെങ്കിലും കാലാവസ്ഥയുടെ കാര്യത്തിൽ അമ്മ പറയുന്നതെന്തും...

അനുസ്മരണം – കഥ 1
SALEEM PATHANAPURAM STORY

അനുസ്മരണം – കഥ 1

March 15, 2026

അനുസ്മരണം - കഥ 1 അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു.(കഥാ സമാഹാരത്തിൽ നിന്നും) ഏഴുമണി മുതൽ പത്തുമണിവരെയുള്ള മൂന്നു മണിക്കൂർ സമയത്തിനിടയിൽ എഴുതിത്തയ്യാറാക്കിയ ചെറുകഥയും ആനുകാലിക രാഷ്ട്രീയ...

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം
കഥ

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം

October 21, 2024

പത്തനാപുരത്ത് എൺപത് പിന്നിട്ട നാലു പേരിലൊരാളാണ് മമ്മദ്ക്ക. ആ നാലുപേരിൽ പ്രായം കൂടിയ വ്യക്തിയും മമ്മദ്ക്കയാണ്. നാൽപതാമത്തെ വയസ്സിൽ ഹജ്ജ് കർമ്മം നിർവ്വഹിച്ചെങ്കിലും പേരിനോടൊപ്പം ഹാജി ചേർത്ത്...

നാടോടുമ്പോൾ
Story 2

നാടോടുമ്പോൾ

September 3, 2024

“പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു…. തിരുസഭ വിജയത്തിൽ തൊടുകുറി അണിയുന്നു….. നവദമ്പതിമാരെ ഭാവുകം അരുളുന്നു……” എന്ന ഭക്തിഗാനം സ്പീക്കറിലൂടെ കേട്ടപ്പോൾ ടീച്ചറുടെ മനസ്സിലേക്ക് വന്നത് മാതാപിതാക്കളുടെ നടുവൊടിയുന്നു...

ശാന്തി
കഥ

ശാന്തി

March 25, 2024

നിരത്തുവക്കത്ത് നിന്ന് പലരും ആ വീട്ടിലേക്ക് നോക്കി നിന്നു. ജനലഴികൾ പിടിച്ചു കയറി അകത്തേക്ക് നോക്കി അവൻ "രമേച്ചീ " എന്ന് ഉച്ചത്തിൽ വിളിച്ചു. ആരും വീട്ടിൽ...

Next Post
കുഞ്ഞു വിലാപം

കുഞ്ഞു വിലാപം

POPULAR

കൊള്ളിയാൻ

June 2, 2023
കൂടാരത്തിലെ മുല്ലവള്ളി

കൂടാരത്തിലെ മുല്ലവള്ളി

September 14, 2023
ഇര പിടുത്തം

ഇര പിടുത്തം

September 25, 2023
പ്രേമലു – റിവ്യൂ

പ്രേമലു – റിവ്യൂ

March 4, 2024
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 10

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 10

January 31, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കഥയോളം – കഥാസമാഹാരം
  • സ്വപ്നശലഭങ്ങൾ – ഭാഗം – 1
  • മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
  • അങ്ങനെയും ഒരു നല്ലകാലം – കഥ 2
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397