വിൺ വാക്കുരച്ചിടാൽ
വന്ദനം കിട്ടില്ല
വീൺവാക്കുരച്ചിടാൽ
വന്ദ്യനാകും
വായ്പെറ്റു വീഴ്ത്തുന്ന
വാക്കുകളെത്രയോ
വീഴ്ത്തുന്നു ചോരയേ
വാരിധിയിൽ
വാളിൻ്റെ മൂർച്ച പോൽ
വേദനിപ്പിച്ചിടും
വേണ്ടാത്ത വാക്കിനു
വായ്തുറന്നാൽ
വിടുവായക്കാരോട്
വേറിട്ടു നിൽക്കണം
വദനം തുറന്നങ്ങു
വിട്ടിടല്ലേ
വാർദ്ധക്യമെങ്കിലും
വാക്കൊന്നു തെറ്റിയാൽ
വീണ്ടും ലഭിക്കില്ല
വന്ദ്യ വേഷം
വേഴാമ്പലെന്ന പോൽ
വായേതുറക്കുന്നു
വായാടി വംശജർ
വേണ്ടുവോളം
വാക്കിൻ്റെ ഭംഗിയാൽ
വന്ദ്യം ലഭിക്കുന്നു
വാക്കൊന്നിടഞ്ഞിടാൽ
വീണു പോകും
വായിൽ കിടക്കുന്ന
നാക്കാണു മർത്യൻ്റെ
വംശം മുടിക്കുന്ന
വർഗ്ഗശത്രു
വേലക്കു മുന്നിലും
വാക്കിന്നു പിന്നിലും
വാദത്തിൽ മദ്ധ്യയും
വാണുകൊൾകാ
– ജോൺസൺ എഴുമറ്റൂർ