മേരി ജോസ്സി മലയിൽ തിരുവനന്തപുരം
ഇന്നസെന്റിൻ്റെ ഇരിഞ്ഞാലക്കുടയിൽ നിന്ന് അതേ കുടുംബാംഗവും മലയിൽ കുടുംബത്തിലെ മരുമകളുമായ മേരി ജോസി അക്ഷരങ്ങളിൽ നർമ്മത്തിൻ്റെ മേമ്പൊടി ചേർത്ത് എഴുതുന്ന എഴുത്തുകാരി.
“മർമ്മമറിഞ്ഞു ധർമ്മം വിടാതെ നർമ്മത്തോടോത്ത് കർമ്മം ചെയ്യുക”
ജീവിതത്തെ നേരിടാൻ താൻ ഉപയോഗിച്ചിരുന്ന ഉപായങ്ങൾ ഇതൊക്കെയായിരുന്നു എന്ന് തൻ്റെ സർവീസ് സ്റ്റോറിയിൽ എഴുതിവെച്ച കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചീഫ് എൻജിനീയറും എഴുത്തുകാരനുമായ ശ്രീ ടി. ആർ.ജോണിയുടെ മൂന്നാമത്തെ മകൾ.
കൊറോണക്കാലത്ത് മാത്രം എഴുത്തു തുടങ്ങിയ ആൾ. ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കയിലെ ഫിലാഡെൽഫിയയിൽ നിന്നിറങ്ങുന്ന ‘മലയാളിമനസ്സിലെ’യും
‘കർമ്മഭൂമിയി’ലെയും’ആർഷ ഭൂമി’യിലെയും ‘മലയാള മനോരമ ഓൺലൈൻ പത്രത്തിലെയും സ്ഥിരം എഴുത്തുകാരിയായി മാറി. ‘മലയാളി മനസ്സി’ൻ്റെ കോപ്പി എഡിറ്റർ. ഇരുന്നൂറിലധികം കഥകളും ഓർമ്മകുറിപ്പുകളും അനുഭവകഥകളും ഇതിനോടകം പ്രസീദ്ധീകരിച്ചിട്ടുണ്ട്.
അന്തരിച്ച പ്രശസ്ത സിനിമാ നടൻ സി.ഐ. പോളിൻ്റെ അനന്തരവൾ ആയ മേരി ജോസി കുട്ടിക്കാലം തൊട്ടേ അദ്ദേഹത്തിൻ്റെ നർമ്മകഥകൾ കേട്ട് വളർന്നതിനാലാകാം അദ്ദേഹത്തിൻ്റെ ആഖ്യാനശൈലി മേരി ജോസിയിലും കടന്നുകൂടിയിട്ടുണ്ട് എന്ന് പറയാം.
മലയാള സാഹിത്യ ലോകത്തിലെ മഹാരഥന്മാരെ അനുകരിക്കലോ വിദേശ കഥാകൃത്തുക്കളുടെ പിൻ തുടർച്ചയോ ഒന്നും അവകാശപ്പെടാനില്ലാത്ത സാധാരണക്കാർക്കുവേണ്ടി സാധാരണക്കാരിൽ നിന്നും ഉയർന്നുവന്ന, സാധാരണ ഭാഷയിൽ സംവേദിക്കുന്ന ഒരു എഴുത്തുകാരി.
ഭർത്താവ് ശ്രീ ജോസി മലയിൽ മെഡിക്കൽ ഇല്ലസ്ട്രേറ്റർ. മകൻ തോമസ് മലയിൽ ടെക്നോപാർക്കിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് രംഗത്ത്. ക്രിയാത്മകമായ വേരുകളുള്ള ഒരു കുടുംബം.
കഥകൾ
തിയേറ്ററിലെ സുഹൃത്ത്
കുറെനാൾ ആയിട്ടുള്ള ഭാര്യയുടെ പരാതി തീർക്കാനായി ചന്ദ്രൻ അന്ന് ഓഫീസിൽ നിന്ന് ലീവ് എടുത്തിരുന്നു....
തിരുടൻ തിരുമാരൻ
1940കളിൽ കൂട്ടപുരകൾ എന്നൊരു സമ്പ്രദായം ഉണ്ടായിരുന്നു.അതായത് ഒരേ കോമ്പൗണ്ടിൽ രണ്ടു വീടുകൾ. വീടുകൾ...
ഡൊമിനിക് തിരുന്നാൾ ആരോഗ്യശ്രീമാൻ
സ്ഥിരമായിട്ടുള്ള വ്യായാമം ആരോഗ്യപൂർണ്ണമായ ജീവിതം പ്രദാനം ചെയ്യുമെന്നു മാത്രമല്ല നമ്മുടെ...
ബുൾസൈ അപ്പം
1961ൽ സ്ത്രീധന സമ്പ്രദായം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാലും പൂർവ്വാധികം ശക്തിയോടെ...
ഒരു കൊച്ചു കള്ളിയുടെ കഥ
“കണ്ടാൽ ഇരക്കുന്ന മനുഷ്യരുണ്ടോ കക്കാൻ മടിക്കുന്നു തരം വരുമ്പോൾ”. എന്നൊരു പഴഞ്ചൊല്ലുണ്ട്. ശാന്തമ്മ...
ഗുഷ് നൈറ്റ്
റൈറ്റ്, ‘അപ്പൊ ഗുഷ് നൈറ്റ് സാറേ ‘എന്നും പറഞ്ഞ് ബ്രിണ്ണൻ കൂട്ടുകാരനോട് കാർ മുന്നോട്ട് എടുക്കാൻ...
ആപ്പോ? അത് എന്തിര്?
കുറച്ചുനാളായി യശോദ ജോലി ചെയ്യുന്നത് ത്രിവിക്രമൻ പിള്ളയുടെ ഫ്ലാറ്റിലാണ്. സർക്കാർ ഉദ്യോഗസ്ഥരായ...
നൂലു സാബു
കള്ളൻ എന്ന് മുദ്രകുത്തിയ അടക്കാ രാജു സിസ്റ്റർ അഭയ കേസ് തെളിയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വിവരം...
പ്രാർത്ഥന കേൾക്കുന്ന ദൈവം
“നിങ്ങളുടെ ഭാരങ്ങളും ഉത്കണ്ഠകളും അവനെ ഭരമേല്പിക്കുക. കാരണം അവൻ നിങ്ങളുടെ കാര്യത്തിൽ...
സ്പിരിറ്റ് നാരായണി
ഡിസംബർ മാസം രണ്ടാം തീയതി സമയം വൈകുന്നേരം 7:00 മണി. നാരായണി വിളക്ക് കത്തിക്കലും നാമം ജപിക്കലും ...
സേ ഹലോ ടു യുവർ നെയ്ബർ
പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി പോലീസ് അടുത്തകാലത്ത് ആരംഭിച്ച പദ്ധതി ആണത്രേ “SAY ...
കുളമാക്കലച്ചാ കൊളമാക്കല്ലേ !!!
1500ഓളം ഇടവക അംഗങ്ങൾ ഉള്ള വലിയ ഒരു ഇടവകയിലേക്ക് ആണ് ഫാദർ സാബു കുളമാക്കലിനു സ്ഥലംമാറ്റം കിട്ടിയത്....
ലേഖനങ്ങൾ
No Results Found
The page you requested could not be found. Try refining your search, or use the navigation above to locate the post.
നിരൂപണം
No Results Found
The page you requested could not be found. Try refining your search, or use the navigation above to locate the post.












