കർക്കടക മാരി
ആർത്തലക്കുന്നു
കൂട്ടിനായ് മിന്നലും
കാറ്റിൻ്റെ കോപവും
മുറ്റവും പറമ്പും
വയലും നദികളും
നിറയുന്നു രൗദ്രമായ്
കുത്തൊഴുക്കിൽ
അകത്തളങ്ങളിൽ
കളിയും ചിരിയുമായ്
വിശപ്പില്ലാത്തവർ
മനം നിറക്കുമ്പോൾ
നാളെ എന്താകുമെന്ന്
ചിന്തിച്ചു വിലപിച്ചു
പട്ടിണി കോലങ്ങൾ
ആദിയാലാളുന്നു
– രമ്യ വി മോഹനൻ