• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, March 21, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 8

Kalam Kathu Sookshicha Sneha Bandhangal - Novel By KM SALEEM PATHNAPURAM - Part 8

SALEEM KM by SALEEM KM
October 3, 2023
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 8
17
VIEWS
Share on FacebookShare on WhatsappShare on Twitter

ഒരു മണിക്ക് മുൻപായി ഉച്ചഭക്ഷണം കഴിക്കുന്നത് സാറിന് പതിവില്ലാത്തതാണല്ലോ. ഇന്ന് പ്രത്യേകിച്ച് എന്തെങ്കിലും.?

പതിവില്ലാത്തതു തന്നെയാണ് ദാസേട്ടാ, എങ്കിലും ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ആ പതിവു തെറ്റിക്കേണ്ടി വന്നു.

ഇന്ന് സർജറി വല്ലതും.?

അതെ. ഇന്ന് മൂന്നുസർജറിയുണ്ട്, കൃത്യം ഒരു മണിക്കുതന്നെ തിയേറ്ററിൽ എത്തണമെന്നാണ് സാറ് പറഞ്ഞിരിക്കുന്നത്. ക്യാൻ്റെീൻ അടയ്ക്കുന്നതിനു മുമ്പായി ഞാനിവിടേക്കു വന്നില്ലങ്കിൽ എനിക്കു കഴിക്കാനുളളത് അങ്ങോട്ടൊന്നു എത്തിച്ചുതരാൻ മറക്കരുത്ട്ടോ ദാസേട്ടാ.. നിങ്ങളവിടെ വരുമ്പോൾ ഞാനൊരു പക്ഷെ പേഷ്യൻ്റെിൻ്റെ കൂടെ ഒബ്സർവേഷൻ റൂമിലാവാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ എൻ്റെ കാബിനിൽ മേശപ്പുറത്ത് വച്ചാൽ മതിയാകും. സൗകര്യം പോലെ ഞാനതെടുത്തു കഴിച്ചോളാം. ദാസേട്ടനതൊരു പ്രയാസമാവില്ലെന്നു വിചാരിക്കുന്നു..

അൽപം ഭക്ഷണവുമായായി അൻപതുമീറ്റർ നടക്കണം, അതാവട്ടെ ക്യാൻ്റെീൻ അടച്ചതിനുശേഷവും .അതിലിത്ര പ്രയാസപ്പെടാനെന്താണുള്ളത് സാർ.. അതിരിക്കട്ടെ രാത്രി എന്താവേണ്ടത്. ചോറ് വേണോ, അതോ ..? ചോറ് വേണ്ട ദാസേട്ടാ. അതവിടെ വച്ച് കഴിക്കാൻ ബുദ്ധിമുട്ടാണ്. മാത്രവുമല്ല ക്ഷീണം കൂടാനും സാധ്യതയുണ്ട്. ചപ്പാത്തിയും മീൻകറിയും ആവാം. അതാവുമ്പോൾ കഴിക്കാനും പ്രയാസമില്ല, ക്ഷീണവും അനുഭവപ്പെടില്ല. ഫ്ളാസ്കിൽ സുലൈമാനി എടുക്കാൻ മറക്കരുത് കെട്ടോ, പുലർച്ചെ നാലുമണി വരെയെങ്കിലും ഉറക്കമൊഴിച്ച് ഇരിക്കാനുള്ളതാ..

അപ്പോൾ ഇന്നലെ നമ്മൾ പറഞ്ഞു നിർത്തിയിടത്തു നിന്നും ഇന്നിനി തുടങ്ങാൻ പറ്റില്ലെന്ന കാര്യത്തിൽ ഒരു തീരുമാനമായിഎന്നുപറയാം. അല്ലേ സാർ .?

അതിനെന്താ ദാസേട്ടാ ഇന്നലെ പറഞ്ഞു നിർത്തിയിടത്തു നിന്ന് നാളെയും തുടങ്ങാലോ.?

സാറു പറഞ്ഞത് ശരിയാ, നാട്ടിലാവുമ്പോൾ നമുക്കൊരിടത്ത് അടങ്ങി നിൽക്കാൻ സമയംകിട്ടില്ല. എന്നാലോ കിട്ടുന്നതു മുഴുവൻ ചെലവാകുമെന്നല്ലാതെ നയാ പൈസ മിച്ചമുണ്ടാവുകയുമില്ല. ഇവിടെയാകുമ്പോൾ ഈ ഇട്ടാവട്ടത്തു നിന്നും എവിടേക്കും പോകാനുമില്ല. നമ്മെ ആരും പ്രതീക്ഷിച്ചിരിക്കുന്നുമില്ല. അതുകൊണ്ട് കിട്ടുന്നതത്രയും മിച്ചമാണെന്ന സമാധാനത്തോടൊപ്പം അടങ്ങിയിരിക്കാനുളള സമയവും കിട്ടുന്നുണ്ട്.

അപ്പോൾ പറഞ്ഞതുപോല.

ശരി സാർ.

ദാസേട്ടനുമായുളള സംസാരം അവസാനിപ്പിച്ച് വേഗം സ്വലമജ്‌ലിസിൽ ചെന്ന് ളുഹ്ർ നിസ്കരിച്ചതിനു ശേഷം തിയേറ്ററിലെത്തി..

ഒരു മണിയാവാൻ പത്തു മിനിറ്റ് കൂടെയുണ്ട്. ക്യാബിനിൻ്റെ മുൻവശത്തുള്ള ഗ്ലാസിനു പിറകിലെ കർട്ടൻ അൽപ്പം സൈഡിലേക്ക് നീക്കി മുൻ വശത്തിട്ടിരിക്കുന്ന ചെയറിലേക്കൊന്നു കണ്ണോടിച്ചു. രണ്ടുപേർ കുട്ടികളെയുമായി അവിടെ ഇരിക്കുന്നുണ്ട്.. നാലും ഒൻപതും വയസ്സുകാരായ ആ രണ്ടുകുട്ടികളും എൻ്റെ പേഷ്യൻ്റൊണ്. ആദ്യമായി അവരെൻ്റെ മുൻപിലെത്തിയപ്പോൾ കണ്ടീഷൻ അൽപം മോശമായമായതുകൊണ്ട് മേജർസർജറി വേണ്ടിവരുമെന്നും ഇവിടെവെച്ചത് ചെയ്യാൻ കഴിയില്ലന്നും നാട്ടിലെ ഏതെങ്കിലും ഗവൺമെൻറ് മെഡിക്കൽ കോളജിൽവച്ച് ചെയ്യുന്നതാണ് നന്നാവുകയെന്നുമാണ് ഞാനവരോട് പറഞ്ഞിരുന്നത്. അവരുടെ കയ്യിൽ പ്രൈവറ്റ് ഹോസ്പിറ്റലിൽ ചെന്ന് ചികിത്സിക്കാൻ പണമുണ്ടാവില്ലെന്നു കരുതിയതുകൊണ്ടായിരുന്നില്ല ഞാനങ്ങനെ പറഞ്ഞിരുന്നത്. മറിച്ച് അവിടെവച്ച് മികച്ച ചികിത്സ ലഭിക്കുമെന്ന ആത്മവിശ്വാസമുള്ളതു കൊണ്ടാണ്. അവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് പരീക്ഷണമെന്നനിലയിൽ ഞാനന്നവർക്ക് മരുന്നുകുറിച്ചു നൽകിയത്.
അവരുടെ കാര്യത്തിൽ അത് ഫലപ്രദമായതു കൊണ്ടാണ് മേജർസർജറിയുടെ അവസ്ഥയിൽ നിന്നും മൈനർ സർജറിയുടെ അവസ്ഥയിലേക്കവർ എത്തിയത്.

പ്രേമചന്ദ്രൻസാറ് തിയേറ്ററിനകത്ത് എത്തിയതോടെ സിസ്റ്റർ അവരെ മൂന്നുപേരെയും തിയേറ്ററിനകത്തേക്കു വിളിച്ചു. പ്രതീക്ഷിച്ചതുപോലെ മൂന്നു പേരുടെയും സർജറി പൂർത്തിയാക്കിയതിനു ശേഷം നിരീക്ഷണ മുറിയിലേക്കു മാറ്റിക്കഴിഞ്ഞപ്പോഴേക്കും സമയം 9 മണി കഴിഞ്ഞിരുന്നു.. നിങ്ങൾപോയി ഭക്ഷണം കഴിച്ചുവന്നോളൂ, അതുവരെയും ഞാനിടെ ഉണ്ടാകും. സാറത് പറഞ്ഞപ്പോഴാണ് ഭക്ഷണത്തിൻ്റെ കാര്യം എനിക്കോർമ്മ വന്നത്. യൂണിഫോം അഴിച്ചുവച്ചതിനു ശേഷം ഞാൻ നേരെ സ്വലാ മജ്ലിസിലേക്കു പുറപ്പെട്ടു. അസറ്, മഗ്‌രിബ് , ഇശാഅ് എന്നീ നിസ്കാരങ്ങൾക്കു ശേഷം അഞ്ചു മിനിറ്റ് സമയം അവിടെ വിശ്രമിച്ചു. ഞാൻ തിരിച്ചു ചെന്നിട്ടു വേണം പ്രേമചന്ദ്രൻ സാറിന് അവിടെ നിന്നും പോകാനെന്നുള്ളതുകൊണ്ട് കൂടുതൽ നേരം അവിടെ ചെലവഴിക്കാതെ ഞാൻ നേരെ തിയേറ്ററിലേക്കു ചെന്നു.

നിങ്ങളിത്ര വേഗം ഭക്ഷണം കഴിച്ച് ഇവിടെ എത്തിയോ .?

ഇല്ല സാർ , ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല..

പിന്നെ നിങ്ങൾ എവിടെ പോയതായിരുന്നു. ?

നിസ്ക്കരിക്കുന്നതിനു വേണ്ടി സ്വലാമജ്‌ലിസിൽ ..

എന്നാൽ പിന്നെ ഭക്ഷണം കഴിച്ചതിനു ശേഷം ഇങ്ങോട്ടു വന്നാൽ മതിയായിരുന്നില്ലേ .?

അതൊന്നും പ്രശ്നമില്ലസാർ, ഒന്നാമത് എനിക്കിപ്പോൾ വിശക്കുന്നില്ല. രണ്ടാമത്തെ കാര്യം അൽപം വിശ്രമിച്ചതിനു ശേഷമാവാമെന്നു കരുതുകയും ചെയ്തു.
സാറ് പൊയ്ക്കോളൂ. ഇവരുടെ കാര്യം ഞാൻ ശ്രദ്ധിച്ചോളാം. ഞാനതു പറയേണ്ടതാമസമേ ഉണ്ടായുള്ളൂ,
സാറ് ഉടനെ തന്നെ കസേരയിൽ നിന്നും എഴുന്നേറ്റ് ഫ്ലാറ്റിലേക്കു പുറപ്പെട്ടു..

(തുടരും…)

– K.M സലീം പത്തനാപുരം

Previous Post

ഒരു ചൈൽഡ് സൈക്കോളജിസ്റ്റിൻ്റെ ഓർമ്മക്കുറിപ്പുകൾ.

Next Post

കാത്തിരുപ്പ്

Related Rachanas

പള്ളിക്കാട്  – ഭാഗം 16
Novel 3

പള്ളിക്കാട് – ഭാഗം 20

March 6, 2026

നമ്മൾ മാത്രമായിരുന്നെങ്കിൽ ഇപ്പോൾതന്നെ അവിടെ എത്തുന്നതിന് എനിക്കൊരു പ്രയാസവുമില്ല. മാളുവിനെയും കൂടി കൂട്ടി കൊണ്ടു വരുന്നതിലാണ് ചെറിയപ്രശ്നമുളളത്. അതെന്താണെന്ന് എന്നോടുപറഞ്ഞാൽ എന്താകുഴപ്പം.? ഒരു കുഴപ്പവുമില്ല.ഞാൻ പറയാം. ഉപ്പയുടെ...

പള്ളിക്കാട്  – ഭാഗം 16
Novel 3

പള്ളിക്കാട് – ഭാഗം 19

March 6, 2026

ഉപ്പാക്കല്ലേ ബന്ധുക്കളില്ലാതിരുന്നത്. ഉമ്മാക്ക് എമ്പാടും ബന്ധുക്കളുണ്ടായിരുന്നല്ലോ. അവരിൽ ആർക്കെങ്കിലും ഉപ്പയുടെ ഖബറിനെക്കുറിച്ച് അറിയുമായിരുന്നെങ്കിൽ നമുക്കതൊന്നു കാട്ടിത്തരാനവർക്ക് മനസ്സുണ്ടായിരുന്നുവെങ്കിൽ ഉമ്മ ജീവിച്ചിരിക്കുമ്പോൾതന്നെ അവരത് ചെയ്യുമായിരുന്നല്ലോ. ഉമ്മയുടെ മരണത്തോടെ ഇനിയൊരിക്കലുമത്...

പള്ളിക്കാട്  – ഭാഗം 16
Novel 3

പള്ളിക്കാട് – ഭാഗം 18

March 6, 2026

ഇന്നുതന്നെ, അസറിനുശേഷം. ബാങ്ക് വിളിക്കുമ്പോഴേക്കും ഞാനും മോനുട്ടനും കൂടി പള്ളിയിൽ എത്തും. ബാങ്ക് വിളിക്കുന്നത് കേട്ടാലുടൻ നീ മാളുവിനെയും കൂട്ടി പള്ളിയുടെ വടക്കു ഭാഗത്ത് വന്നു നിൽക്കണം....

പള്ളിക്കാട്  – ഭാഗം 16
Novel 3

പള്ളിക്കാട് – ഭാഗം 17

March 6, 2026

ഇല്ല. ഇന്നത്തെപ്പോലെ ആശുപത്രിയിലേക്ക് പോകുന്നതൊന്നും അന്ന് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അക്കാലത്തൊക്കെ എത്ര വലിയ മുറിവു പറ്റിയാലും കമ്മ്യൂണിസ്റ്റപ്പയുടെ തളിരില പറിച്ചെടുത്ത് ഉള്ളംകൈയ്യിലിട്ട് തിരുമ്മി മുറിവിൻ്റെ മുകളിൽ...

പള്ളിക്കാട്  – ഭാഗം 16
Novel 3

പള്ളിക്കാട് – ഭാഗം 16

March 6, 2026

അകലെനിന്ന് ബന്ധുക്കളാരും വരാനുണ്ടായിരുന്നില്ല എന്ന ഒരേയോരു കാരണം കൊണ്ട്. നിങ്ങളോട് ആരാണിതെല്ലാം പറഞ്ഞത്. നിങ്ങൾക്ക് എൻ്റ ഉപ്പയെ പരിചയമുണ്ടായിരുന്നോ.? അന്ന് ഖബറ് കുഴിച്ചു കൊണ്ടിരിക്കുമ്പോൾ എൻ്റെ ഉപ്പ...

പള്ളിക്കാട്  – ഭാഗം 15
Novel 3

പള്ളിക്കാട് – ഭാഗം 15

March 5, 2026

കാര്യം മറ്റൊന്നുമല്ല. എൻ്റ ഓർമ്മ തെറ്റിയിട്ടില്ലെങ്കിൽ ഇവിടെ അത്യാവശ്യം പ്രായമുള്ള ഒരു തെങ്ങ് കാണേണ്ടതാണ്. അതിവിടെ കാണാത്തതാണ് എന്നെ കുഴപ്പത്തിലാക്കുന്നത്. അതാണോ അത്ര വലിയ പ്രശ്നം. ആ...

Next Post
കാത്തിരുപ്പ്

കാത്തിരുപ്പ്

POPULAR

പാഠ്യ-പഠ്യേതര വിഷയങ്ങൾ

പാഠ്യ-പഠ്യേതര വിഷയങ്ങൾ

September 1, 2023
കുഞ്ഞു വിലാപം

കുഞ്ഞു വിലാപം

September 18, 2023
കന്യാമേരി തൻ കൺമണി – ക്രിസ്തുമസ്സ് ഗാനം

കന്യാമേരി തൻ കൺമണി – ക്രിസ്തുമസ്സ് ഗാനം

September 20, 2023
ലോക സമ്പാദ്യ ദിനം – ഒക്ടോബർ 30

ലോക സമ്പാദ്യ ദിനം – ഒക്ടോബർ 30

November 2, 2023
Vishu

വിഷുവും ഞാനും

April 14, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കഥയോളം – കഥാസമാഹാരം
  • സ്വപ്നശലഭങ്ങൾ – ഭാഗം – 1
  • മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
  • അങ്ങനെയും ഒരു നല്ലകാലം – കഥ 2
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397