അക്ഷര മുട്ടകളിൽ
അടയിരുന്ന്
അതിർത്തി ദേശത്
അണയാത്ത
അർക്കനു
ജന്മം നൽകിയ
അമ്മക്കിളിയാണ് ;
ഐഡിയൽ റഹ്മാൻ .
മുബാറക് പ്രസിന്
മുഖക്കാന്തി കൂട്ടിയ
മുഖ്യശില്പികളി –
ലൊരാളാണ് ;
ഐഡിയൽ റഹ്മാൻ .
അര നൂറ്റാണ്ട്
പിന്നിട്ട
ജീവിത യോരത്തെ
കയ്പും, മധുരവും
കലർന്ന അനുഭവത്തിൻ
നെല്ലിക്കയാണ്;
ഐഡിയൽ റഹ്മാൻ .
സ്വാർത്ഥതകൾ
പാടെ മറന്ന്
വിശന്ന് പിളരുന്ന
ചുണ്ടുകളിൽ
അമ്മിഞ്ഞയൂട്ടി
സ്വയം മെലിഞ്ഞ
തള്ളപ്പിടയാണ് ;
ഐഡിയൽ റഹ്മാൻ
– എ. ബെണ്ടിച്ചാൽ