ഒരുപാടു നാളുകള്‍ അറിയാതെയെന്നിലേക്കണയുവാനായ് നീ ശ്രമിച്ചൂ
അറിയാത്തമട്ടിലകന്നു നടന്നു ഞാന്‍
അതു നീ ധരിച്ചതാണല്ലോ
ഒടുവിലെന്നോ നിന്‍ മനസ്സു കണ്ടെന്നിലെ
കനിവനുരാഗമായ് മാറീ
അതു ഹൃദയത്തിലുറപ്പിച്ചുവച്ചൊരു കനകത്തിന്‍ പേടകമായീ
കനവിലും നിനവിലും തനുവിലും നീയെൻ്റെ സകലസര്‍വ്വസ്വവുമായീ
ഇവിടെയീ ഭൂവില്‍ നിന്നസ്തിത്വമെന്നതെന്‍
ആത്മനിശ്വാസമായ് മാറീ
എവിടെവച്ചാണൊരു ഭാവമാറ്റം എന്നതറിയാതെ ഞാന്‍ കുഴങ്ങുന്നു
ഇഷ്ടമുള്ളപ്പോളെടുത്തു ധരി-
ച്ചനിഷ്ടം തോന്നിയാലൂരിടുന്ന
കുപ്പായമല്ല പ്രിയനേയിതെന്നിലെ
സ്വത്വമാണെന്നതു സത്യം
എന്‍പ്രാണ നിശ്വാസഭാാവമറിഞ്ഞ നീയെന്നിട്ടുമെന്തേ……












