• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, March 21, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ദാരുണാന്ത്യം

Daarunanthyam- Poem By Jincy S.B.

Jincy S.B. by Jincy S.B.
July 18, 2023
ദാരുണാന്ത്യം
7
VIEWS
Share on FacebookShare on WhatsappShare on Twitter

ഭിത്തിയിൽ പ്രതിബിംബം
പ്രതിഫലിച്ചപ്പോൾ
താങ്ങാനാവാത്ത
നോവായ് എന്തെ നീ മാറി
എന്നൊരച്ഛൻ വിങ്ങിപൊട്ടി.
ജനനാന്തരത്തിൽ
തെല്ലും ചന്ദ്രനായ് തിളങ്ങി,
എന്നിലെ ഉയർച്ചയിൽ
താങ്ങായവളെ എന്തെ
വേദനയായി നീ
നിലകൊണ്ടു.
കാറ്റായ് അവൾ
പ്രതികരിച്ചു.
ചെറു പുഞ്ചിരിയിൽ
വിഷാദങ്ങൾ ഒളിപ്പിക്കാൻ
തക്കവണ്ണം അവളിന്ന്
വളർന്നിരിക്കുന്നു.
ഏകാന്തത അവളെ
ഇന്ന് അടിമയാക്കിയിരിക്കുന്നു.
അമ്മ തൻ പൈതൽ
വേലക്കാരിയായി
പരിവേഷം കെട്ടി.
വാക്കുകൾ കൊണ്ട്
നുള്ളി നോവിച്ചപ്പോൾ
മൗനമായി പ്രതികരിച്ചവൾ.
കാര്യ – കാരണത്തിൽ
അപലയായവളെ
അഹങ്കാരിയാക്കിയ
ലോകം.
കൂട്ട് – സഭയിൽ
അവളുടെ കണ്ണീരു പോലും
കണ്ട് ആനന്ദിക്കുന്ന
രക്തരക്ഷസ്സുകൾ.
മണ്ടിയാക്കി – മന്ദബുദ്ധിയാക്കി
ആശ്രയം നൽകേണ്ട
കരങ്ങൾ തന്നെ
ആക്രോഷിച്ചപ്പോൾ
ശബ്ദം നിലച്ച്
പതറിയവൾ.
മനോരോഗ – വിദഗ്ധന്റെ
ബുദ്ധി കൂർമതയിൽ
നേരിയ പ്രതീക്ഷ
നിലകൊണ്ടവൾ.
ഘോര പ്രകടനങ്ങൾ
താങ്ങാനാവാതെ
ജീവന് വേണ്ടി കേണവൾ.
ബന്ധു – മിത്രാധികളിലെ
പുച്ഛം സധൈര്യം
നേരിട്ടവൾ.
ഉയർന്ന തല താഴ്ത്തി
പരിഹാസങ്ങൾ ഏറ്റ്
വാങ്ങിയവൾ.
ആഗ്രഹങ്ങൾ ചിന്തകളി
ലൂടെ നിറവേറ്റിയ
സ്വപ്ന ജീവി.
ദുഃഖങ്ങൾ മറവിയ്ക്ക്
വിട്ട് കൊടുക്കാതെ
ഓർമകൾ തഴുകി
ജീവിക്കുന്നവൾ.
കാറും – കോളും
മാറി അലയടിക്കുന്നത്
കണ്ട് നല്ലൊരവസരത്തി
നായ് കാത്തിരുന്നവൾ.
വിളറി – വെളുത്ത
മുഖവുമായി ഭയത്തെ
നേരിടാൻ ശ്രമിച്ചവൾ.
നിരപരാധിത്വം തെളിയി
ക്കാനാവാതെ മരണമെന്ന
വിരുന്നുകാരനെ തേടിയവൾ.
എല്ലാം കഴിഞ്ഞപ്പോൾ
കൊള്ളരുതാത്തവൾ
എന്ന് മുദ്ര കുത്തിയവർ
തന്നെ അകമേ മന്ത്രിച്ചു
നന്മ മരിച്ചുവെന്ന്.
പോസ്റ്റിൽ അവൾ
പ്രതിഫലിച്ചു ദാരുണാന്ത്യം
നേടിയവളെന്ന്.

Previous Post

വിധി

Next Post

കടവ്

Related Rachanas

ഗരുഡൻ
കവിത

ഗരുഡൻ

November 1, 2024

അമ്മ പുമുഖത്തിരുന്നു പറഞ്ഞു, "നാളെ ഗരുഡൻ വരുമ്പോൾ എൻ്റെ ജീവനെടുക്കും." മാളത്തിൽ നിന്നും തലയിട്ടു നോക്കിയ പാമ്പ് തിരികെ മാളത്തിലേക്കു പോയി. ഒരു വഴി പോക്കൻ പറയുന്നുണ്ടായിരുന്നു...

ഇരുമുഖങ്ങൾ
Poem Kunjachan M

ഇരുമുഖങ്ങൾ

September 4, 2024

ഹൃദയം തൊട്ട നാളിൽ നിൻ്റെ ആനന്ദം കണ്ടറിഞ്ഞതാണ് അതിനാലാണ് നിന്നെയറിയാൻ നിൻഗൃഹത്തിൽ ഞാൻ നിത്യ സന്ദർശകനായത് ഒരിക്കലും പ്രകാശിക്കാത്ത നിന്മുഖം പ്രകാശിച്ചു തുടങ്ങിയത് എൻ്റെ വരവിലാണെന്നു നീ...

ചൂൽ
Satya Bhai Poem

ചൂൽ

September 4, 2024

മുത്തശ്ശിമാരെന്നോ പറഞ്ഞ അർത്ഥമില്ലാ വിലക്കുകൾ അമ്മ ചൊല്ലുമ്പോൾ കലഹം മറുപടിയായിടും യാത്ര പോകും വീട്ടുകാർക്ക് കാണാൻ കൊള്ളാത്ത സാധനം ചൂലാണെന്നുറപ്പിച്ചു മനസ്സിലാപത്തു നിനച്ചിടും കൽപവൃക്ഷമാം തെങ്ങിൻ്റെ ഓലപ്പീലികളെ...

അവളെ പ്രണയിച്ചവൻ
Nayana Mahesh A

അവളെ പ്രണയിച്ചവൻ

September 3, 2024

പ്രണയിക്കണം.. മനസ്സ് നിറയെ... നിറഞ്ഞു തുളുമ്പുമ്പോൾ കൈകുമ്പിളിൽ കോരിയെടുത്തു സൂക്ഷിച്ചു വയ്ക്കാൻ അരികത്തു 'നീ'യുണ്ടാവണം... ഇഷ്ടമാണൊത്തിരി... പക്ഷേ.. നഷ്ടപ്രണയമെന്നേ പിന്നോട്ട് വലിക്കുന്നു... നീ മാറ്റാരുടേതെങ്കിലും ആണെങ്കിലോ..? എന്ന...

പുലരി
Raju Kanhirangad Poem

പുലരി

September 3, 2024

തലപൊക്കി നോക്കുന്നുണ്ട് വീട് നേരം പുലർന്നോയെന്ന് കുണ്ടനിടവഴിയുടെയപ്പുറം വെള്ളകീറിയോയെന്ന് കുറുക്കൻ ഓരിയിടുന്നതു കേട്ട നായ കുരയ്ക്കുവാൻ തുടങ്ങി പൂച്ചയുടെ പള്ളയിൽ തലവെച്ചു - റങ്ങിയ എലി തട്ടിപ്പിടഞ്ഞെഴുന്നേറ്റ്...

കാവലാൾ
Seethu Mahesh A Poem

കാവലാൾ

September 3, 2024

നാടിൻ്റെ രക്ഷയ്ക്ക് കാവലാളായ് രാജ്യം ഉറങ്ങുമ്പോൾ ഉണർന്നിരുന്നു! ദേശങ്ങൾ, ഭാഷകൾ പലതെങ്കിലും അമ്മയെ കാക്കുവാൻ വന്ന മക്കൾ! എത്ര ദുരന്തമതുണ്ടെങ്കിലും കർമ്മനിരതരായ് മുന്നിലുണ്ട്! ശത്രുവിൽ നിന്നങ്ങുകാത്തിടാനായ് ശക്തമാം...

Next Post
കടവ്

കടവ്

POPULAR

പൈലി ആൻഡ് പ്രാഞ്ചി

പൈലി ആൻഡ് പ്രാഞ്ചി

September 1, 2023
ഓണം ഒരു ഓർമ്മപ്പെടുത്തൽ

ഓണം ഒരു ഓർമ്മപ്പെടുത്തൽ

August 17, 2023

ശങ്കരൻകുട്ടിയുടെ ആട്ട് – ഒരു സാമൂഹ്യമാധ്യമവിലാപഗാഥ

June 26, 2023

സേ ഹലോ ടു യുവർ നെയ്ബർ

September 1, 2023
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 11

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 11

October 18, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കഥയോളം – കഥാസമാഹാരം
  • സ്വപ്നശലഭങ്ങൾ – ഭാഗം – 1
  • മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
  • അങ്ങനെയും ഒരു നല്ലകാലം – കഥ 2
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397