• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, March 23, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

സൈബർ ജാലകം

Cyber Jalakam - Poem By Remya V Mohanan

Remya V Mohanan by Remya V Mohanan
September 1, 2023
സൈബർ ജാലകം
185
VIEWS
Share on FacebookShare on WhatsappShare on Twitter

അകത്തു കടന്നവൻ ജാലക വാതിലിലൂടെ
പെട്ടതറിയാതെ പുതുലോകത്തിലിന്ന്
ഇതുവരെ കണ്ടതോ ഒന്നുമല്ല
ഇനിയാണ് ലോകമെൻ കൈക്കുമ്പിളിൽ
ചിന്തിച്ചാലോകത്തിലാണ്ടുപോയി

ഫേസ്ബുക്കും ഇൻസ്റ്റയും ട്വീറ്ററും കൂട്ടരും
ഊറിച്ചിരിച്ചവനെ വരവേൽക്കുന്നിതാ
കണ്ടതും കേട്ടതും അറിഞ്ഞതും പോരാ
ഇതിൽ കാണുന്നതെല്ലാമറിയണം
ആസ്വദിച്ചെങ്ങനെ ജീവിതം നീക്കണം

പുറത്തെന്തന്നറിയാതെ യാമങ്ങൾ നീങ്ങുന്നു
വീട്ടുകാർ കൂട്ടുകാർ ശല്യമായ് തോന്നുന്നു
ഇഷ്ടങ്ങൾ പങ്കിടൽ അഭിപ്രായങ്ങൾ
എല്ലാം താകൃതിയായ് നടക്കുന്നിതാ
എങ്കിലും അകത്താരിൽ ഒറ്റപ്പെടലിൻ വിങ്ങലോ?

പാടവരമ്പും തൊടിയും നാൽക്കവലയും
എല്ലാം മനസ്സിലേക്കോടിയെത്തുന്നു
തന്‍റേതെല്ലാം അവിടെവിടെയോ എന്ന് മനസ്സും
തിരികെ പോകൂ എന്ന് ഹൃദയവും തേങ്ങി
സൈബർ ലോകത്തിൻ പുറത്തേക്ക് നടക്കണം

കാലുകൾ കുഴയുന്നു മനസ്സോ ഓടുന്നു
ഇല്ല എൻ്റെ ലോകം ഇതല്ല ഇവിടെ ഞാൻ അന്യൻ
കരുതാൻ സ്നേഹിക്കാൻ വെമ്പുന്നൊരു ലോകം
വെളിയിൽ എനിക്കായ് കാത്തു നില്കുന്നു
ജാലകത്തിൻ പുറത്തേക്ക് പോകുന്നു ഞാനിതാ

– രമ്യ വി മോഹനൻ

Previous Post

മായിലാടൻ – ഭാഗം 1

Next Post

ഓണപ്പൂത്താലം

Related Rachanas

ഗരുഡൻ
കവിത

ഗരുഡൻ

November 1, 2024

അമ്മ പുമുഖത്തിരുന്നു പറഞ്ഞു, "നാളെ ഗരുഡൻ വരുമ്പോൾ എൻ്റെ ജീവനെടുക്കും." മാളത്തിൽ നിന്നും തലയിട്ടു നോക്കിയ പാമ്പ് തിരികെ മാളത്തിലേക്കു പോയി. ഒരു വഴി പോക്കൻ പറയുന്നുണ്ടായിരുന്നു...

ഇരുമുഖങ്ങൾ
Poem Kunjachan M

ഇരുമുഖങ്ങൾ

September 4, 2024

ഹൃദയം തൊട്ട നാളിൽ നിൻ്റെ ആനന്ദം കണ്ടറിഞ്ഞതാണ് അതിനാലാണ് നിന്നെയറിയാൻ നിൻഗൃഹത്തിൽ ഞാൻ നിത്യ സന്ദർശകനായത് ഒരിക്കലും പ്രകാശിക്കാത്ത നിന്മുഖം പ്രകാശിച്ചു തുടങ്ങിയത് എൻ്റെ വരവിലാണെന്നു നീ...

ചൂൽ
Satya Bhai Poem

ചൂൽ

September 4, 2024

മുത്തശ്ശിമാരെന്നോ പറഞ്ഞ അർത്ഥമില്ലാ വിലക്കുകൾ അമ്മ ചൊല്ലുമ്പോൾ കലഹം മറുപടിയായിടും യാത്ര പോകും വീട്ടുകാർക്ക് കാണാൻ കൊള്ളാത്ത സാധനം ചൂലാണെന്നുറപ്പിച്ചു മനസ്സിലാപത്തു നിനച്ചിടും കൽപവൃക്ഷമാം തെങ്ങിൻ്റെ ഓലപ്പീലികളെ...

അവളെ പ്രണയിച്ചവൻ
Nayana Mahesh A

അവളെ പ്രണയിച്ചവൻ

September 3, 2024

പ്രണയിക്കണം.. മനസ്സ് നിറയെ... നിറഞ്ഞു തുളുമ്പുമ്പോൾ കൈകുമ്പിളിൽ കോരിയെടുത്തു സൂക്ഷിച്ചു വയ്ക്കാൻ അരികത്തു 'നീ'യുണ്ടാവണം... ഇഷ്ടമാണൊത്തിരി... പക്ഷേ.. നഷ്ടപ്രണയമെന്നേ പിന്നോട്ട് വലിക്കുന്നു... നീ മാറ്റാരുടേതെങ്കിലും ആണെങ്കിലോ..? എന്ന...

പുലരി
Raju Kanhirangad Poem

പുലരി

September 3, 2024

തലപൊക്കി നോക്കുന്നുണ്ട് വീട് നേരം പുലർന്നോയെന്ന് കുണ്ടനിടവഴിയുടെയപ്പുറം വെള്ളകീറിയോയെന്ന് കുറുക്കൻ ഓരിയിടുന്നതു കേട്ട നായ കുരയ്ക്കുവാൻ തുടങ്ങി പൂച്ചയുടെ പള്ളയിൽ തലവെച്ചു - റങ്ങിയ എലി തട്ടിപ്പിടഞ്ഞെഴുന്നേറ്റ്...

കാവലാൾ
Seethu Mahesh A Poem

കാവലാൾ

September 3, 2024

നാടിൻ്റെ രക്ഷയ്ക്ക് കാവലാളായ് രാജ്യം ഉറങ്ങുമ്പോൾ ഉണർന്നിരുന്നു! ദേശങ്ങൾ, ഭാഷകൾ പലതെങ്കിലും അമ്മയെ കാക്കുവാൻ വന്ന മക്കൾ! എത്ര ദുരന്തമതുണ്ടെങ്കിലും കർമ്മനിരതരായ് മുന്നിലുണ്ട്! ശത്രുവിൽ നിന്നങ്ങുകാത്തിടാനായ് ശക്തമാം...

Next Post
ഓണപ്പൂത്താലം

ഓണപ്പൂത്താലം

POPULAR

നിസ്സഹായവസ്ഥയുടെ തീരങ്ങളിൽ

നിസ്സഹായവസ്ഥയുടെ തീരങ്ങളിൽ

September 20, 2023
വെളുക്കാൻ തേച്ചത് പാണ്ടായി

വെളുക്കാൻ തേച്ചത് പാണ്ടായി

October 15, 2023
പുലരി

പുലരി

September 3, 2024
ചൂൽ

ചൂൽ

September 4, 2024

പ്രണയ ദിനത്തിൽ

July 18, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കഥയോളം – കഥാസമാഹാരം
  • സ്വപ്നശലഭങ്ങൾ – ഭാഗം – 1
  • മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
  • അങ്ങനെയും ഒരു നല്ലകാലം – കഥ 2
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397