ചെമ്പകശ്ശേരിതൻ ചിത്തത്തിലെപ്പോഴും
പുഞ്ചിരി ചൊരിയുന്നോരമ്മേ…
ദാരിദ്ര്യ ദുഃഖത്തിന്നറുതി വരുത്തുവാൻ
എന്നക ഭദ്രദീപം കൊളുത്തി നിൽപ്പൂ…
തിരുനട തുറക്കുവാൻ കാത്തു നിൽപ്പൂ…
അമ്മേ.. ദേവീ.. കാർത്ത്യായനീ…
(ചെമ്പകശ്ശേരിതൻ…
കണ്ടതും കണ്ടതും അവിടുത്തെ ചൈതന്യം
കേട്ടതും കേട്ടതും അംബതൻ തിരുനാമം
ചതുശ്ശത പായസം നേർന്നുകൊണ്ടവിടുന്നു
പ്രദക്ഷിണ വഴിയേ തിരിയുമ്പോൾ
പിൻവിളികേട്ടൻ്റെ മനം കുളിർന്നൂ
ഈ ജന്മം സാഫല്യമായി..
അമ്മേ.. ദേവീ.. കാർത്ത്യായനീ…
(ചെമ്പകശ്ശേരിതൻ…
ആശ്രയം ആശ്രയം അവിടുത്തെ സന്നിധി
ഏകിടും ദർശനം അനവദ്യ സുന്ദരം
നന്ദിയെ വണങ്ങി വലം വെച്ചിതാവോളം
ശ്രീപാർവ്വതിയേ സ്മരിക്കുന്നേൻ
പിൻവിളക്കേകിയെൻ്റെ മനം തെളിഞ്ഞു
ജീവിതം സായൂജ്യമായി…
അമ്മേ.. ദേവീ.. കാർത്ത്യായനീ…
(ചെമ്പകശ്ശേരിതൻ…