അറിവെന്ന അക്ഷയ പാത്രത്തിൽ നിന്നും….
ആദ്യമായ് ഞാൻ പഠിച്ചോരോ പാഠങ്ങളും….
ഇന്നിതാ നേട്ടമായ് മാറിയെൻ ജീവിതത്തിൽ….
ഈ ജന്മം അറിയുവാൻ അറിവിൻ്റെ പാതയിൽ എൻ…
ഉള്ളം നിറയെ ജിജ്ഞാസതൻ കൊടുമുടികൾ…
ഊറ്റം കൊൾകയായ് അന്നേരമപ്പോഴും…..
ഋഷിവര്യരെ പോലെ ഞാൻ….
എന്നിലെ വികാരം മൗനമായീട്ടങ്ങ്….
ഏകാന്തതയുടെ അഗാധതയിലന്നേരം…
ഐക്യമില്ലാതെത്തുന്ന ചിന്തകളെ…
ഒരുമയാൽ കൂട്ടുവാനൊരുങ്ങി….
ഓർമ്മതൻ ചെപ്പിലെ തെളിനീരാം….
ഔഷധമായ് മാറുകയായ് അനുഭവചിന്തുകൾ…
അംബരത്തിൻ കീഴേയാ അറിവിൻ്റെ ചിറകുകൾ…
അ: എന്ന അക്ഷരമാം അമ്മ തന്നയാ ആദ്യയറിവ്….