മന്ദാനിലൻ തഴുകും
മൃദുമന്ദഹാസമോടെ
ആനന്ദദായകമായെനിക്കു
നിന്നാഗമ ഭംഗിയിൽ
തെല്ലൊരിട ശങ്കിച്ച് പദം വെച്ചുവോ
എന്നിലേക്കുള്ളകലം
കുറച്ചു ത്രിസന്ധ്യയായി
പുലരി മറന്നു നീയുറങ്ങി
ഈ നിത്യഹരിതയായ്,
ഉണങ്ങാതിരിക്കാൻ
എന്നുമാ നാദം ചൊരിയണ-
പൂമഴയായ് ആനന്ദമോടെ
ഹിമകണങ്ങളാശ്ലേഷിക്കുമാ
മാമ്പൂവിലുണ്ടോ അധരകാന്തി
വണ്ടു മുരുളുന്ന പൂന്തേനിനായ്
ആ സംഗമവേദി ശൃംഗാര നിർവൃതി