ലോകം ഒന്നായ് പായും നേരം
നിരത്തുകളിൽ വാഴും തേരോട്ടം
തേങ്ങലിൽ താങ്ങായൊരു മായാജാലം
പെയ്യുന്നേ സ്നേഹത്തിൻ പടയോട്ടം
അപായ ജീവസ്പന്ദനമിടിക്കുമ്പോൾ
പോരാളി ഈ ശകടമൊരു തേരാളി
ശ്വാസം തിരികെ പകരാനായൊരു നീരാളി
മനം പിടഞ്ഞ് ഇരുട്ടിൽ പരതുമ്പോൾ
കലിയടങ്ങാത്ത എരിയും താരമായ്
പ്രകാശ തിരിനാളം കെടാതെ
നിറയ്ക്കുന്നേ പുത്തനാശ കിരണങ്ങൾ
അപായ ജീവസ്പന്ദനമിടിക്കുമ്പോൾ
പോരാളി ഈ ശകടമൊരു തേരാളി
ശ്വാസം തിരികെ പകരാനായൊരു നീരാളി
കദന പാതയിൽ പകച്ചീടുമ്പോൾ
സ്വപ്ന ചിറകിൽ കുതിച്ച് പറന്ന്
കൊലനിലങ്ങളിലെറിഞ്ഞിടാതെ
നയിക്കുന്നേ കരുതലായീ കരതാരിൽ
– ആന്റോ കവലക്കാട്ട്