• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Sunday, March 22, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ആപ്പോ? അത് എന്തിര്?

Aappo? Athu Enthiru? - Story By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
September 1, 2023
22
VIEWS
Share on FacebookShare on WhatsappShare on Twitter

കുറച്ചുനാളായി യശോദ ജോലി ചെയ്യുന്നത് ത്രിവിക്രമൻ പിള്ളയുടെ ഫ്ലാറ്റിലാണ്. സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികൾ മാത്രം താമസിക്കുന്ന ഫ്ലാറ്റിൽ  യശോദയ്ക്കു  പരമസുഖം ആണ്. രാവിലെ എട്ടുമണിക്ക് എത്തിയാൽ വൈകുന്നേരം ചായയും കുടിച്ച് രാത്രിയിലേക്കുള്ള ഭക്ഷണവും പൊതിഞ്ഞുകെട്ടി വീട്ടിലേക്ക് പോകാം. നല്ല ശമ്പളവും നാലു നേരത്തെ ഭക്ഷണവും വിദേശത്തുനിന്ന് മക്കൾ വരുമ്പോൾ നല്ല ടിപ്പും  കിട്ടും. അപ്പോഴാണ് എല്ലിൻ്റെ  ഇടയിൽ യശോദയ്ക്കു  വറ്റു കുത്തിയത്. ഞാൻ ഇല്ലെങ്കിൽ ഈ വീട് സ്തംഭിക്കും എന്ന് നന്നായി അറിയാവുന്ന യശോദ  മുന്നറിയിപ്പ് ഒന്നുമില്ലാതെ ഒരു ദിവസം ഒറ്റമുങ്ങൽ. മൂന്നാല് ദിവസം യശോദയെ  കാണാതാകുമ്പോൾ ദമ്പതികൾ അന്വേഷിച്ചു വരുമെന്നും അതോടെ ശമ്പളവർദ്ധനവ് ആവശ്യപ്പെടാം എന്നൊക്കെയുള്ള കണക്കുകൂട്ടലുകൾ ഒക്കെ തെറ്റിച്ച് ഒരു മാസമായിട്ടും ആരെയും കാണാത്തത് കൊണ്ട് അന്വേഷിച്ച് ഇറങ്ങിയതാണ് യശോദ.

“ഇനി നിങ്ങളുടെ  സേവനം ഇവിടെ ആവശ്യമില്ല. ശമ്പള ബാക്കിയും വാങ്ങി സ്ഥലംവിട്ടോ,  ഞങ്ങളെ സഹായിക്കാൻ ഇനി ആപ്പുകൾ മതി” എന്ന ത്രീവിക്രമൻ പിള്ളയുടെ ഉഗ്ര ശാസന കേട്ട് യശോദ പകച്ചുപോയി.

ത്രിവിക്രമൻ പിള്ളയും സരോജിനി അമ്മയും യഥാക്രമം മൃഗസംരക്ഷണ വകുപ്പിൽ നിന്നും കൃഷി വകുപ്പിൽ നിന്നും വിരമിച്ചു  തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുന്ന ദമ്പതിമാരാണ്. സ്വന്തം നാട് ഇതല്ല എങ്കിലും ചെറുപ്പത്തിലെ ഇവിടെ വന്ന് സ്വന്തം നാടിനേക്കാൾ ശ്രീപത്മനാഭൻ്റെ  നാടിനെ സ്നേഹിക്കുന്ന വരാണിവർ. മക്കളൊക്കെ വിദേശവാസികൾ.

അടുത്തകാലത്ത് കൂടുതൽ സുരക്ഷിതരായിരിക്കാനും  മക്കൾക്ക് മനസ്സമാധാനം കൊടുക്കാനും വേണ്ടി രണ്ടു പേരും കൂടി മക്കൾ വാങ്ങിക്കൊടുത്ത ഒരു ഫ്ലാറ്റിലേക്ക് താമസം മാറ്റി. അതിരാവിലെ പ്രഭാതസവാരി,  ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനം,  മാസാമാസം ഉള്ള ഡോക്ടറുടെ ചെക്കപ്പ്, പത്രം വായന,  സീരിയലു കാഴ്ച  അങ്ങനെ യാതൊരു ടെൻഷനുമില്ലാതെ ജീവിതം സുഗമമായി മുന്നോട്ടു പോകുമ്പോഴാണ് യശോദയുടെ പിന്മാറ്റം.   കെറ്റിലിൽ കട്ടൻ കാപ്പി ഉണ്ടാക്കാൻ അല്ലാതെ സരോജിനി അമ്മയ്ക്ക് പണ്ടേ അടുക്കള പണിയൊന്നും അത്ര നിശ്ചയം ഇല്ല.  ഒരാഴ്ചയോളം സമയാസമയങ്ങളിൽ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു എങ്കിലും  അതൊക്കെ വലിയ മിനക്കേട് ആയി തോന്നി പിന്നീട്.

അപ്പോഴാണ് അടുത്ത ഫ്ലാറ്റിലെ ടെക്കി  പിള്ളേരുടെ ഉപദേശം കിട്ടിയത്.   “അങ്കിൾ ഈ ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്താൽ മതി “എന്ന്. വിദേശത്തുനിന്ന് മകൾ ഒരു സ്മാർട്ട് ഫോൺ വാങ്ങി കൊടുത്തിരുന്നു എങ്കിലും ഉപയോഗിക്കാൻ അറിഞ്ഞുകൂടാത്തത് കൊണ്ട് പാക്കറ്റ് പോലും പൊട്ടിക്കാതെ ഇരിപ്പുണ്ടായിരുന്നു. അതെടുത്ത് പൊട്ടിച്ച് പുതിയ സിം കാർഡ് ഇട്ടു. വെറ്റിലയിൽ ചുണ്ണാമ്പു തേക്കുന്നത് പോലെ ആ ഫോൺ ഉപയോഗിക്കാനും പഠിച്ചു. വാട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും  എല്ലാം ഡൗൺലോഡ് ചെയ്തു കൊടുത്തു ടെക്കി പിള്ളേര്.  ‘ഊബർ ഈറ്റ്സ്’,   ‘ഒല’,  ‘സ്വിഗ്ഗി’  ‘സൊമാറ്റോ’,  ‘ഫുഡ്‌ പാന്റ’  ഇവരെയൊക്കെ ഒറ്റയടിക്ക് ഡൗൺലോഡ് ചെയ്തു.കട്ടൻകാപ്പി മുതൽ തിരിഞ്ഞു കടിക്കാത്ത എന്തും ഈ മൊബൈലിൽ കുത്തിയാൽ നിമിഷങ്ങൾക്കകം ഡെലിവറി ഏജന്റ്സ്  ഫ്ലാറ്റിൽ എത്തിക്കും. പിസയോ, ബർഗറോ, കൊഴുക്കട്ടയോ, അടയോ അങ്ങനെ എന്തും ചൂടാറുന്നതിനു മുമ്പ് എത്തും. ഇനി എന്ത് വേണം!

അപ്പോൾ തന്നെ ലാൻഡ്  ഫോൺ ക്യാൻസൽ ചെയ്തു ത്രീവിക്രമൻ പിള്ള.

തൻറെ സ്ഥാനം കൈയടക്കിയ സ്വിഗ്ഗിയെയും  പാണ്ഡെയെയും പ്‌രാകി  യശോദ ഫ്ലാറ്റിൻറെ മുമ്പിലുള്ള സെക്യൂരിറ്റിയോട് ചോദിച്ചു.”എന്തിര്  അപ്പി ഈ ആപ്പ്? “

“വോ!!!   അതൊരു മൊബീല്  കളി  ചാച്ചി. അഴുക്ക  പയലുകള്  മനുഷ്യന് ഒരു മിന്നറ്റ് സ്വസ്ഥത  തരൂല.  കഴുത്തില്  ഒരു കയറും കെട്ടിത്തൂക്കി വായൂളിക  വേടിക്കാൻ  പായണ പോലെ യേത് സമയവും  വരും. എനിക്കിപ്പോ രാത്രീന്നില്ല  പകലെന്നില്ല യേതുനേരവും ഗേറ്റ് അടയ്ക്കക്കവും  തുറക്കക്കവും തന്നെ പണി. മറ്റത് രാവിലെ ഒമ്പതുമണിയോടെ ഗേറ്റ് അടച്ചാൽ പിന്നെ സ്കൂൾ വിടുന്ന സമയം വരെ ഞാൻ  ഇള്ളോളം  റസ്റ്റ് എടുക്വായിരുന്നു.  എനിക്ക് പണി കൂടി. ഈ മൊബീല്  കാരണം എന്തിര്  ചാച്ചി, ചാച്ചിയ്ക്കും എട്ടിൻ്റെ  പണി കിട്ടിയാ?  എന്ന്” സെക്യൂരിറ്റി.

ആപ്പുകൾ ശരിക്കും ആപ്പു വെച്ചത് ഇവർക്കൊക്കെ ആണെന്ന് തോന്നുന്നു. “ഞാനും എൻറെ ഭാര്യയും കിണർ നിറയെ കള്ളും” എന്നത് മാറി ഇപ്പോൾ “ഞാനും എൻറെ ഭാര്യയും നിറയെ ആപ്പ് ഉള്ള മൊബൈലും” എന്നായി മാറി.

– മേരി ജോസി മലയിൽ, തിരുവനന്തപുരം.

Previous Post

ഭൂഗോള സ്പന്ദനം – ഒരു ഫുട്ബോൾ സോങ്ങ്

Next Post

വിലാസം ഇല്ലാത്ത പുസ്തകം

Related Rachanas

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
Syamala Haridas Palakkad Story

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും

March 15, 2026

പോലീസ് ഉദ്യോഗസ്ഥൻ യാദവ് വർമ്മയുടെ അന്വേഷണ കഥ. ​ഡിസംബർ മാസത്തിലെ തണുപ്പുള്ളൊരു പ്രഭാതത്തിലാണ് സാഹിത്യകാരനും ഐ.ജി. റാങ്കിൽ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനുമായ യാദവ് വർമ്മയും പത്നി, പ്രശസ്ത...

അങ്ങനെയും ഒരു നല്ലകാലം – കഥ 2
SALEEM PATHANAPURAM STORY

അങ്ങനെയും ഒരു നല്ലകാലം – കഥ 2

March 15, 2026

അങ്ങനെയും ഒരു നല്ലകാലം - കഥ 2. അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) ശാസ്ത്രബോധം ആവോളമുണ്ടെങ്കിലും കാലാവസ്ഥയുടെ കാര്യത്തിൽ അമ്മ പറയുന്നതെന്തും...

അനുസ്മരണം – കഥ 1
SALEEM PATHANAPURAM STORY

അനുസ്മരണം – കഥ 1

March 15, 2026

അനുസ്മരണം - കഥ 1 അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു.(കഥാ സമാഹാരത്തിൽ നിന്നും) ഏഴുമണി മുതൽ പത്തുമണിവരെയുള്ള മൂന്നു മണിക്കൂർ സമയത്തിനിടയിൽ എഴുതിത്തയ്യാറാക്കിയ ചെറുകഥയും ആനുകാലിക രാഷ്ട്രീയ...

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം
കഥ

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം

October 21, 2024

പത്തനാപുരത്ത് എൺപത് പിന്നിട്ട നാലു പേരിലൊരാളാണ് മമ്മദ്ക്ക. ആ നാലുപേരിൽ പ്രായം കൂടിയ വ്യക്തിയും മമ്മദ്ക്കയാണ്. നാൽപതാമത്തെ വയസ്സിൽ ഹജ്ജ് കർമ്മം നിർവ്വഹിച്ചെങ്കിലും പേരിനോടൊപ്പം ഹാജി ചേർത്ത്...

നാടോടുമ്പോൾ
Story 2

നാടോടുമ്പോൾ

September 3, 2024

“പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു…. തിരുസഭ വിജയത്തിൽ തൊടുകുറി അണിയുന്നു….. നവദമ്പതിമാരെ ഭാവുകം അരുളുന്നു……” എന്ന ഭക്തിഗാനം സ്പീക്കറിലൂടെ കേട്ടപ്പോൾ ടീച്ചറുടെ മനസ്സിലേക്ക് വന്നത് മാതാപിതാക്കളുടെ നടുവൊടിയുന്നു...

ശാന്തി
കഥ

ശാന്തി

March 25, 2024

നിരത്തുവക്കത്ത് നിന്ന് പലരും ആ വീട്ടിലേക്ക് നോക്കി നിന്നു. ജനലഴികൾ പിടിച്ചു കയറി അകത്തേക്ക് നോക്കി അവൻ "രമേച്ചീ " എന്ന് ഉച്ചത്തിൽ വിളിച്ചു. ആരും വീട്ടിൽ...

Next Post

വിലാസം ഇല്ലാത്ത പുസ്തകം

POPULAR

ഡൊമിനിക് തിരുന്നാൾ ആരോഗ്യശ്രീമാൻ

September 1, 2023
പാതകൾ

പാതകൾ

July 28, 2023
ഒരു ആൻറിന പുരാണം

ഒരു ആൻറിന പുരാണം

September 16, 2023
പാഠ്യ-പഠ്യേതര വിഷയങ്ങൾ

പാഠ്യ-പഠ്യേതര വിഷയങ്ങൾ

September 1, 2023
അങ്ങനെയും ഒരു നല്ലകാലം – കഥ 2

അങ്ങനെയും ഒരു നല്ലകാലം – കഥ 2

March 15, 2026

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കഥയോളം – കഥാസമാഹാരം
  • സ്വപ്നശലഭങ്ങൾ – ഭാഗം – 1
  • മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
  • അങ്ങനെയും ഒരു നല്ലകാലം – കഥ 2
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397